Sunday 26 June 2011

അന്തീനാട്ടില്‍ മയില്‍


അന്തീനാട്ടില്‍  ഗംഗ എന്ന വസ്ത്ര വ്യാപാരം നടത്തുന്ന വിനോദിന്റെ
വീട്ടുവളപ്പിലാണ്  ആദ്യം മയിലിനെ കണ്ടത് . കോഴികളുടെ കൂടെ
നടക്കുന്ന കാണപ്പെട്ട ഈ മയില്‍ നാട്ടുകാര്‍ക്കിടയില്‍  കൌതുകം 
ഉണര്‍ത്തിയിരിക്കുകയാണ്. മയിലിനെ കണ്ടതറിഞ്ഞു 
അടുത്ത പ്രദേശങ്ങളില്‍ നിന്നും ആള്‍ക്കാര്‍ മയിലിനെ
കാണാന്‍ വന്നുകൊണ്ടിരിക്കുന്നു . ഇന്ന് അടുത്ത
സമീപ വീടുകളിലും മയില്‍ ചെന്നതായി
നാട്ടുകാര്‍ പറയുന്നുണ്ട്











Friday 24 June 2011

സുനിദ്ര മെത്തകള്‍


വഴികോട്ടു മുരളി ചേട്ടന്‍ ( ബരുണിന്‍റെ അച്ഛന്‍ )   സുനിദ്ര  എന്ന പ്രശസ്തമായ കമ്പനിയുടെ ഷോറൂം അന്തീനാട് ദേവസ്വം 
ഷോപിംഗ് കോംപ്ലെക്സില്‍ ജൂണ്‍ 23  നു പ്രവര്‍ത്തനം ആരംഭിച്ചു.
ഈ കടയുടെ ഉത്ഘാടനം  അന്തീനാട്  ഈസ്റ്റ്  വാര്‍ഡ്‌  മെമ്പര്‍ ശ്രീമതി 
ക്ലാരീസ് കുര്യാക്കോസ് നിര്‍വഹിച്ചു .
അന്തീനാട് കരയോഗം  പ്രസിടെന്ടു  ശ്രീ മാധവന്‍ നായര്‍
ഭദ്രദീപം കൊളുത്തി. ആദ്യവില്പ്പന വെസ്റ്റ്‌ വാര്‍ഡ്‌ മെമ്പര്‍
ലിറ്റി പയസില്‍ നിന്നും മാന്തോട്ടത്തില്‍  കുട്ടന്‍ ചേട്ടന്‍
                         കമ്പ്യൂട്ടര്‍ ടേബിള്‍ വാങ്ങി നിര്‍വഹിച്ചു . 
               പാലാ  പ്രദേശത്തെ സുനിദ്ര കമ്പനിയുടെഏക ഷോറൂമാണ് ഇത്. സുനിദ്ര കമ്പനിയുടെ വിവിധതരം മെത്തകള്‍ തലയിണകള്‍
            മറ്റു പ്രശസ്തമായ കമ്പനികളുടെ കസേരകള്‍ ,
                       അലമാരകള്‍, കമ്പ്യൂട്ടര്‍ ടേബി ളുകള്‍, ടി വി                 സ്റ്റാന്റുകള്‍  മുതലായവയുടെ വിപുലമായ ശേഖരവും
                                    ഇവിടെ ഉണ്ട് .  











എന്‍. എസ്. എസ്. എഴാച്ചേരി


19-06-2011  തീയതി എഴാച്ചേരി എന്‍. എസ്.  എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതു യോഗവും എന്‍. എസ്. എസ്. നായക സഭാംഗമായി തിരഞ്ഞെടുക്കപെട്ട മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ്‌
സി . പി. ചന്ദ്രന്‍ നായര്‍ക്ക്‌ സ്വീകരണവും നടന്നു. കരയോഗം പ്രസിഡന്റ്‌ പി. എന്‍. രഘുനാഥന്‍ നായര്‍  പൊന്നാട അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത് .
വിവിധ ക്ലാസ്സുകളിലായി  ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ജയിച്ച 
കരയോഗത്തില്‍ നിന്നും ഉള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ് 
വിതരണവും നടന്നു


SJCET ചൂണ്ടച്ചേരി


SJCET യും പഞ്ചായത്തും ചേര്‍ന്ന് വിവിധ വകുപ്പുകളിലായി വീട്ടമ്മ മാര്‍ക്കായി 
നടത്തിയ  ബോധവല്‍ക്കരണ ക്ലാസ്സുകള്‍ 20 , 21, 22 തീയതികളിലായി
ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജില്‍ നടന്നു.  കടനാട് ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ്‌ ട്രീസമ്മ തോമസ്‌ ക്ലാസ്സുകള്‍ സന്ദര്‍ശിച്ചു . പാലാ RTO ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ  ക്ലാസ്സുകളും നടന്നു.  










അപകടം






അപകടം അന്തീനാട് പരിസരത്ത് ഒരു നിത്യസംഭവം ആയി മാറിയിരിക്കുകയാണ് .


ജൂണ്‍ 18 നു ആണ് ഈ അപകടം നടന്നത് . അന്തീനാട് പ്ലാത്തോട്ടത്തില്‍ 
കുര്യാച്ചന്റെയും ക്ലാരീസിന്റെയും രണ്ടാമത്തെ മകനായ
റ്റിജോ ആണ് ഇവിടെ ഇരയായത്. തൊടുപുഴ ഭാഗത്ത്‌ നിന്നും 
പാലായ്ക്കു പോകുകയായിരുന്ന കരിങ്കുന്നം സ്വദേശിയുടെ 
കാര്‍ കൊല്ലപ്പള്ളി ടൌണ്‍ പാലത്തിനു സമീപം വച്ച്   റ്റിജോ സഞ്ചരിച്ചിരുന്ന
ബൈക്കില്‍ പുറകില് ‍നിന്നും വന്നു ഇടിക്കുകയായിരുന്നു .
ബൈക്കില്‍ നിന്നും വീണ്‌ റ്റിജോയുടെ
കാലിനു മുറിവുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രവിത്താനം കാവുകാട്ട്
ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി 
കേസ് ചാര്‍ജ് ചെയ്തു. കാറോടിച്ചിരുന്ന ആളിനെ മെഡിക്കല്‍ ചെക്കപ്പിന്റെ 
അടിസ്ഥാനത്തില്‍ മദ്യപിച്ചാണ് ഇയാള്‍ വണ്ടി ഓടിച്ചിരുന്നത് എന്ന് തെളിഞ്ഞു. 
സംഭവ സ്ഥലം ഈ സമയം സംങ്കര്‍ഷ ഭരിതമായി.

   







ഇതേ സമയം ഇതുവഴി കടന്നു പോയ ഒരു ആംബുലന്‍സ് അന്തീനാട്ടില്‍ വച്ച്
ഒരു കാറിനെ മറികടക്കുന്ന സമയം പാലായില്‍ നിന്നും വന്ന മറ്റൊരു  കാര്‍ പെട്ടന്ന് നിര്‍ത്തിയതിന്റെ ഉടന്‍ അതിനു പുറകില്‍ സ്പീഡില്‍ വന്ന ഒരു ക്വാളിസ്  ജീപ്പ് ഇടിക്കുകയുണ്ടായി . യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഒന്നും ഇല്ല .
ഏതാണ്ട് 15  മിനിട്ടിനുള്ളില്‍ ആണ് ഈ രണ്ടു അപകടവും നടന്നത്. ചുവടെ കാണുന്നതാണ് രണ്ടാമത്തെ അപകടത്തിന്റെ ദൃശ്യങ്ങള്‍  




Saturday 11 June 2011

മന്ത്രി ശ്രീ. കെ എം മാണി അന്തീനാട്ടില്‍

ബഹുമാനപ്പെട്ട ധനകാര്യ  വകുപ്പ് മന്ത്രി ശ്രീ. കെ എം മാണി തന്നെ വോട്ടു ചെയ്തു വിജയിപ്പിച്ച ജനങ്ങളെ നേരില്‍ കണ്ടു നന്ദി അറിയിക്കാന്‍ ഇന്നലെ വയ്കിട്ടു അന്തീനാട്ടില്‍ എത്തി. അന്തീനാട് ഈസ്റ്റ് വാര്‍ഡു മെമ്പര്‍ ശ്രീമതി  ക്ലാരീസ് കുര്യാകോസ് അടക്കമുള്ള 
ഈ നാട്ടിലെ പ്രമുഖരായ കേരളാ കോണ്‍ഗ്രസ്‌ നേതാക്കള്‍ മന്ത്രിയെ പൂമാല അണിയിച്ചു സ്വീകരിച്ചു. 














ഇന്ന് പി എസ്‌ സി എല്‍. ഡി. സി. പരീക്ഷ

കേരളത്തിലെ വിദ്യാര്‍ഥികള്‍ ,  ചെറുപ്പകാര്‍ , തുടങ്ങി 35  വയസില്‍ താഴെ  യോഗ്യതയുള്ള അനേകം ആളുകള്‍ 
 ഇന്ന് പി എസ്‌  സി പരീക്ഷ എഴുതാന്‍ വേണ്ടി രാവിലെ മുതല്‍ ഉള്ള മഴയെ അതിജീവിച്ചു പല ജില്ലകിലേക്ക് യാത്ര തിരിച്ചു.  കൂടുതല്‍ ആളുകള്‍ക്കും ദൂരെ ദേശങ്ങളില്‍ ഉള്ള സ്കൂളുകളില്‍ ആണ് പരീക്ഷ നടക്കുന്നത് . 

Thursday 9 June 2011

വിവാഹം

അന്തീനാട് മഞ്ഞക്കുന്നേല്‍ മാത്യു വിന്‍റെയും സെലിയുടെയും മകന്‍  ബിനു വിവാഹിതനാവുകയാണ്. 18 - 06 - 2011 ല്‍    പ്രവിത്താനം സെന്‍റ് അഗസ്റ്റിന്‍ ദേവാലയത്തില്‍ വെച്ചാണ്‌ വിവാഹം . മനസമ്മതം 04 - 06 - 2011 ല്‍  കിഴതടിയൂര്‍ യൂദാശ്ലീഹ പള്ളിയില്‍ വച്ച് നടന്നു. 




വിവാഹിതന്‍ ആകുവാന്‍ പോകുന്ന ബിനുവിനും വധുവിനും ആശംസകള്‍ ....

അപകടം

ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പടെ ഉള്ള ആളുകള്‍ അത്ഭുതകരമായി  രക്ഷപെട്ടു .ഓട്ടോ പൂര്‍ണമായും  തകര്‍ന്നു . 
അന്തീനാട് മഞ്ഞകുന്നേല്‍ പയസിന്‍റെ റേഷന്‍ കടയുടെ  സമീപമാണ് സംഭവം നടന്നത് .
ഇന്നലെ ഉച്ചകഴിഞ്ഞ് 3 .30  ഓടു  കൂടിയാണ് അപകടം നടന്നത്. 
കടനാട് കവലയില്‍ കിടന്നു ഓടുന്ന  ശ്രീ അയ്യപ്പന്‍ എന്ന ഓട്ടോ ആണ് അപകടത്തില്‍ പെട്ടത് . പാലയില്‍ ഉള്ള ഇന്നോവ കാര്‍ കൊല്ലപ്പള്ളിയില്‍ നിന്നും പാലാ റോഡില്‍ യാത്രചെയ്യുകയായിരുന്ന  ഓട്ടോയെ പുറകില്‍ നിന്നും  ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന അന്തീനാട് കുരിശുപള്ളിക്ക്  സമീപം താമസിക്കുന്ന കെ. പി. ഗോപാലകൃഷ്ണന്‍ നായര്‍ ( K.P.G. NAIR) ഉള്‍പ്പെടെ ഉള്ള ആളുകളെ പാലാ  ചെറുപുഴ്പ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം വിദക്ത ചികിത്സക്കായി കോട്ടയം മാതാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് . കാലവര്‍ഷം തുടങ്ങിയതോടുകൂടി ഓടകളില്‍ മാലിന്യം കെട്ടിനിന്നിട്ട്
മഴ പെയ്യുന്ന വെള്ളം  മുഴുവനും റോഡുകളിലൂടെ  ഒഴുകുന്ന കാഴ്ചയാണ് നമുക്ക് ഇവിടങ്ങളില്‍  കാണാന്‍ സാദിക്കുന്നത്‌.
ഇതുമൂലം റോഡുകളിലെ ടാറിംഗ്  ഇളകി അത് വലിയ കുഴികള്‍ ആയി മാറിയിരിക്കുന്നു. പ്രവിത്താനം മുതല്‍ അന്തീനാട് വരെ ഉള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ ഒരു നിത്യ സംഭവം ആയി മാറിയിരിക്കുകയാണ് . 







Anthinad St. Joseph Church

അന്തീനാട് സെന്‍റ് ജോസഫ്‌ പള്ളിയുടെ പുനര്‍ നിര്‍മ്മാണ പണികള്‍ അതിവേകം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.
ഇവിടുത്തെ വികാരി അച്ചന്‍റെ നേതൃത്വത്തില്‍  2010   മാര്‍ച്ച്‌   19  നു   തുടങ്ങിയ കെട്ടിടം  പണി  2012   മാര്‍ച്ച്‌ മാസം പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് കരുതുന്നത് . ഏതാണ്ട് 2  കോടി രൂപ  മുതല്‍ മുടക്ക് ആണ് ചിലവുപ്രതീക്ഷിക്കുന്നത് . ഇപ്പോള്‍ ഇവിടെ ഉള്ള പരിഷ് ഹാള്‍ കെട്ടിടത്തില്‍ ആണ് താല്‍കാലികമായി പള്ളി പ്രവര്‍ത്തിച്ചു വരുന്നത് .









പള്ളിയുടെ പണി പൂര്‍ത്തിയായികഴിയുമ്പോള്‍ ഉള്ള മാതൃകാ ദൃശ്യമാണ് ചുവടെ കാണിച്ചിരിക്കുന്നത് .