Wednesday 30 November 2011

പാലാ ജൂബിലിത്തിരുനാള്‍

അഖില കേരള പ്രൊഫഷണല്‍ നാടകമേള നാളെ മുതല്‍


അമലോത്ഭവ ജൂബിലിത്തിരുനാളിനോടനുബന്ധിച്ച്‌ സി.വൈ.എം.എല്‍. അഖില കേരള പ്രൊഫഷണല്‍ നാടകമേള മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നാളെ ആരംഭിച്ച്‌ ഡിസംബര്‍ ഏഴിനു സമാപിക്കും.

നാളെ രാത്രി ഏഴിന്‌ പാലാ ആര്‍.ഡി.ഒ: ജോയി വര്‍ഗീസ്‌ നാടകമേള ഉദ്‌ഘാടനം ചെയ്യും. സി.വൈ.എം.എല്‍. പ്രസിഡന്റ്‌ വര്‍ഗീസ്‌ കുളത്തറ അധ്യക്ഷത വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. അലക്‌സ് കോഴിക്കോട്ട്‌ അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന്‌ രാത്രി ഏഴരയ്‌ക്ക് തിരുവനന്തപുരം സംഘകേളിയുടെ ''കടലാസും കന്നാസും'' നാടകം.

സാന്‍ജോ ഫെസ്റ്റ് 2011


സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കലാ മാമാങ്കമായ സാന്‍ജോ ഫെസ്റ്റ് ഡിസംബര്‍ 3-ന് നടക്കും. പാലാ സെന്റ് വിന്‍സെന്റ് - ചാവറ സ്കൂളുകളിലായാണ് പതിമൂന്നാമതു സാന്‍ജോഫെസ്റ്റിന് വേദികളൊരുങ്ങുന്നത്.

രാവിലെ ഒന്‍പതുമണിക്ക് പാലാ ഡി.വൈ.എസ്.പി. സാബു പി. ഇടിക്കുള മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാലാ സെന്റ് വിന്‍സെന്റ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഫിജി പി.ജോര്‍ജ്ജ് CMI സ്വാഗതം ആശംസിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ , പ്രശസ്ത ടി.വി.-സീരിയല്‍ താരം ഭഗത് മാനുവല്‍ വിശിഷ്ടാതിഥിയായിരിക്കും.തുടര്‍ന്ന് ആയിരത്തോളം കലാപ്രതിഭകള്‍ പത്തു വേദികളിലായി മാറ്റുരക്കുന്നു.

വൈകുന്നേരം മൂന്നിന് പ്രശസ്ത പിന്നണി ഗായകന്‍ വില്‍സ്വരാജ് നയിക്കുന്ന സംഗീത വിരുന്ന് . തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനം കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.സി.രാജഗോപാല്‍ IPS ഉദ്ഘാടനം ചെയ്യുന്നു. പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.ജോസുകുട്ടി പടിഞ്ഞാറേപ്പീടിക CMI അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പാലാ ചാവറ പബ്ലിക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.മാത്യു കരീത്തറ CMI സ്വാഗതവും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI നന്ദിയും അര്‍പ്പിക്കുന്നു.വിജയികള്‍ക്ക് മാനേജര്‍ ഫാ.തോമസ് നമ്പിമഠം CMI സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Tuesday 29 November 2011

KSRTC SPONSERED വിവാഹം

MISSION MULLAPERIYAR

അണ്ണാച്ചിമാരുടെ ശ്രദ്ധക്ക്...



കുളിക്കുകയും പല്ല് തേക്കുകയും ചെയ്യുന്ന കാര്യത്തില്‍ തമിഴന്മാര്‍ നമ്മളെക്കാള്‍ ഒരു കട്ടക്ക് പിന്നിലാണെങ്കിലും സ്വന്തം മണ്ണിനു വേണ്ടി പൊരുതുന്ന കാര്യത്തില്‍ അവര്‍ നമ്മുടെ നാല് കട്ടക്ക് മുന്നിലാണ്. മുല്ലപ്പെരിയാര്‍ ഡാം പൊളിക്കുന്നതിനെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ തമിഴ്നാട്ടിലെ ഏതെങ്കിലും ഒരു ഈര്‍ക്കിളി പാര്‍ട്ടി ആഹ്വാനം ചെയ്‌താല്‍ അണ്ണാച്ചിമാരില്‍ കുറെയെണ്ണം അതിനു തയ്യാറായി എന്ന് വരും. പാര്‍ട്ടിക്ക് വേണ്ടി ചാകാനും വെട്ടാനും കേരളത്തില്‍ ആളുകള്‍ ഏറെക്കാണുമെങ്കിലും നാട്ടിന്റെ പൊതുപ്രശ്നത്തിനു വേണ്ടി തൊണ്ടകീറി ഒരു മുദ്രാവാക്യം വിളിക്കാന്‍ പോലും നമ്മള്‍ മലയാളികളെ കിട്ടാന്‍ പാടാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നൂറു ശതമാനം നീതി കേരളത്തിന്റെ പക്ഷത്താണെങ്കിലും ഈ വിഷയത്തില്‍ തമിഴന്മാര്‍ ജയിക്കാനുള്ള സാധ്യത അതുകൊണ്ട് തന്നെ തള്ളിക്കളയാനാവില്ല.


നമ്മുടെയും അവരുടെയും സ്വഭാവം വെച്ചു നോക്കിയാല്‍ അണ്ണാച്ചികളുമായി ഒരു ഏറ്റുമുട്ടല്‍ സമീപനം നമുക്ക് ഗുണം ചെയ്യില്ല എന്നതുറപ്പാണ്. കേരളത്തിനു സുരക്ഷ, തമിഴ്നാട്ടിന് വെള്ളം എന്ന ഉമ്മന്‍ ചാണ്ടിയുടെ ലൈനില്‍ ആഞ്ഞു പിടിക്കുക തന്നെയാണ് നമുക്ക് നല്ലത്. വിട്ടുവീഴ്ച്ചകള്‍ക്കില്ല എന്ന ഉറച്ച നിലപാടുമായി മുന്നോട്ട് പോകുന്ന ജലവിഭവ മന്ത്രി പി ജെ ജോസഫിനെയും ഈ വിഷയത്തില്‍ ശക്തമായ നിലപാടുകള്‍ എടുത്ത മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രനേയും അഭിനന്ദിക്കുന്നു. ജനവികാരം മനസ്സിലാക്കി മുന്നോട്ടു പോകുവാന്‍ ഭരണകൂടത്തിനു കഴിയേണ്ടതുണ്ട്.



തമിഴ്നാട്ടിലെ അമ്മായി പറഞ്ഞിരിക്കുന്നത് ഡാമിന് കുഴപ്പമൊന്നുമില്ല എന്നാണ്. മിനിമം ഇരുനൂറു കിലോ തൂക്കം കണ്ടേക്കാവുന്ന താന്‍ കുലുങ്ങി നടന്നിട്ട് പൊട്ടാത്ത ഡാമുകളൊന്നും ഭൂമി കുലുങ്ങിയാല്‍ പൊട്ടില്ല എന്നാണ് അമ്മായി വിശ്വസിക്കുന്നത്. പക്ഷെ ഡാമിന്റെ ഉറപ്പു പരിശോധിച്ച റൂര്‍ക്കി ഐ ഐ ടിയിലെ വിദഗ്ധര്‍ പറഞ്ഞത് ഡാം ഏതാണ്ട് പൊട്ടാറായിട്ടുണ്ട് എന്നാണ്. അമ്മായി പറഞ്ഞതാണോ അതോ വിദഗ്ദര്‍ പറഞ്ഞതാണോ ശരിയെന്നു തീര്‍പ്പാക്കുന്നതിന് വേണ്ടി മുപ്പതു ലക്ഷം പേരെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ നമുക്ക് കഴിയില്ല. ഡാമിന് കുഴപ്പമില്ലെന്നും IIT റിപ്പോര്‍ട്ട്‌ വ്യാജമാണെന്നുമാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. ഇവന്റെയൊക്കെ ചെകിടത്ത് അടിക്കാന്‍ നമുക്കൊരു ഹര്‍വീന്ദര്‍ സിംഗ് ഇല്ലാതെ പോയി.

999 വര്‍ഷത്തേക്കുള്ള കരാര്‍ ആണത്രേ ഒപ്പിട്ടിരിക്കുന്നത്. കേരളത്തിന്റെ മണ്ണ്, കേരളത്തിന്റെ പുഴ, കേരളത്തിന്റെ ഡാം. പക്ഷെ അതിന്റെ മൊയലാളി തമിഴന്‍ അണ്ണാച്ചി. കേരളത്തിനു യാതൊരു നിയന്ത്രണവും ഇല്ല!!. പല കരാറുകളും നമ്മള്‍ കണ്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊരു അടുപ്പിലെ കരാര്‍ ആദ്യമായിട്ടാണ് കാണുന്നത്.തിരുവിതാംകൂര്‍ ദിവാന്‍ വി രാം അയ്യങ്കാരും മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി ഹാനിംഗ്ടന്‍ സായിപ്പുമാണ് ഈ കരാറില്‍ ഒപ്പ് വെച്ചിരിക്കുന്ന കക്ഷികള്‍ . ബ്രിട്ടീഷുകാരന്‍ തിരുവിതാകൂര്‍ രാജാവിന്റെ മേല്‍ അധികാര സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ കരാറില്‍ ഒപ്പിടുവിച്ചത് എന്നാണ് പറയപ്പെടുന്നത്‌. നമ്മെ കൊള്ളയടിക്കാന്‍ വന്ന സായിപ്പ് ഒപ്പിട്ടു കൊണ്ടുപോയ കരാറിന് സ്വതന്ത്ര ഇന്ത്യയില്‍ നായിക്കാട്ടത്തിന്റെ വിലപോലും കൊടുക്കേണ്ടതില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഇതിലും വലിയ കരാറൊക്കെ സായിപ്പ് ഒപ്പിടുവിച്ചിട്ടുണ്ട്. അതൊക്കെ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞിട്ടാണ് നാം സായിപ്പിനെ വണ്ടി കയറ്റി വിട്ടത്. ഇനിയും അത്തരമൊരു കരാറിന്റെ മറവില്‍ മലയാളികളെ പറ്റിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരു സുപ്രിം കോടതിക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുപ്പതു ലക്ഷം ജനങ്ങളുടെ ജീവന് പുല്ലു വില കല്പിക്കാതെ സായിപ്പിന്റെ കരാറും കൊണ്ട് ഉമ്മാക്കി കളിച്ചാല്‍ അത് സമ്മതിച്ചു കൊടുക്കാന്‍ നമുക്ക് കഴിയില്ല. എഴുപതില്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ആ കരാറിലെ വാടകത്തുക കൂട്ടി ഒപ്പിട്ടുകൊടുത്തിട്ടുണ്ടെങ്കിലും പൊതുജനങ്ങളുടെ ജീവസുരക്ഷയെ കണക്കിലെടുത്ത് അതിലെ അബദ്ധങ്ങള്‍ തിരുത്തുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് അവകാശമില്ലെങ്കില്‍ പിന്നെ എന്തോന്ന് ജനാധിപത്യം?. മുപ്പതു ലക്ഷം ജനങ്ങള്‍ വെള്ളം കുടിച്ചു മരിക്കുന്നതാണോ അതോ കോണോത്തിലെ സായിപ്പിന്റെ കരാറാണോ വലുതെന്നു സോണിയാജിയോടും സര്‍ദാര്‍ജിയോടും ചോദിക്കുവാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ധൈര്യമില്ലെങ്കില്‍ പി സി ജോര്‍ജിനെക്കൊണ്ടെങ്കിലും അത് ചോദിപ്പിക്കണം.


പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഇപ്പോഴുള്ള ഡാം പൊളിച്ചുനീക്കി പുതിയ ഡാം പണിയാന്‍ അനുമതി കിട്ടിയാല്‍ കൊന്നാലും ആ പണി നമ്മുടെ പി ഡബ്ലിയു ഡി ക്കാരെ എല്പിക്കരുത്. ഒത്താല്‍ പഴയ സായിപ്പിന്റെ കമ്പനിയെ തന്നെ ആ പണി ഏല്പിക്കണം. അമ്പതു കൊല്ലത്തേക്ക് പണിത ഡാമാണ് 116 കൊല്ലം കഴിഞ്ഞിട്ടും പൊളിയാതെ നില്‍ക്കുന്നത്. സുര്‍ക്കി മിശ്രിതത്തിന്റെയല്ല, സായിപ്പിന്റെ പണിയുടെ ഉറപ്പാണ് അതിനു കാരണം. അതുകൊണ്ടാണ് ഇത്രയേറെ ഭൂചലനങ്ങള്‍ ഉണ്ടായിട്ടും മുല്ലപ്പെരിയാര്‍ പൊട്ടാതെ നിന്നത്. അല്ലാതെ നമ്മള്‍ അവിടെയും ഇവിടെയും അല്പം സിമന്റ് വാരി പൊത്തി ഉറപ്പു കൂട്ടിയത് കൊണ്ടല്ല. കുതിരവട്ടം പപ്പു ബുള്‍ഡോസര്‍ നന്നാക്കിയത് പോലുള്ള റിപ്പയറുകളാണ് നമ്മള്‍ പൊതുവേ നടത്താറുള്ളത്. റോഡായാലും പാലമായാലും മുല്ലപ്പെരിയാറായാലും ആ ഒരു നിലവാരം നമ്മള്‍ പ്രതീക്ഷിച്ചാല്‍ മതി. അതുകൊണ്ട് പുതിയ ഡാമിന് അനുമതി കിട്ടിയാലുടനെ സായിപ്പിന് ഒരു ടെലെഗ്രാം അടിക്കണം. അത് മറക്കണ്ട.

അണ്ണാച്ചികളോട് പറയാന്‍ രണ്ടു ഡയലോഗ് (നല്ല പഞ്ചില്‍ പറയാന്‍ സുരേഷ് ഗോപിയെ കിട്ടുമോന്നു നോക്കട്ടെ). "டாம் உடய்ந்து நிறையே மலையாளிகள் இறந்து போனால் அவர்களின் அடுத்த தலிம்ரைகள் சிறிது காலம் ஆனாலும் திரும்ப வருவார்கள். அனால் தமிழகர்லின் ஐந்து மாவட்டங்கள் நீரே இல்லாமல் பாலைவனம் ஆகிப்போனால் அவர்களக்கு தலைமுறைகள் இருக்கவே மாட்டார்கள் . இப்போழ்து உள்ளவர்கள் பட்டினியால் இறந்து போவார்கள். இதற்க்கு பிறகு உடைந்து போன அனைக்கேட்டுக்கு படிலாகே வேறு ஒரு அனைக்கேட்டினை உருவாக்கி மலைகாளிகள் சம்மதிக்க மாட்டார்கள். தமிழகத்திற்கு அருகில் உள்ள வேறு மாநிலங்கள் நீரை தருவ மாட்டார்கள் . அவர்களுக்கு முல்லைபெரியார் அனைகேட்டு ஒரு பாடமாகி அமைந்து விடும். கேரளா அரசு புதிய அனைகேட்டிளிருந்து நீர் கொடுக்க தயாராக உள்ளது . தமிழர்களே நன்றாகே சிந்திக்கவும்."

Translation : ഡാം പൊട്ടി കുറേ മലയാളികള്‍ മരിച്ചാല്‍, അവരുടെ ബന്ധുക്കളും ബാക്കി വരുന്ന ജനങ്ങളും കുറേ അധികം വര്‍ഷങ്ങള്‍ എടുത്തിട്ടായാലും ജീവിതത്തിലേക്ക് തിരിച്ചുവരും. അല്ലാതെ പറ്റില്ലല്ലോ ? പക്ഷെ തമിഴന്റെ കാര്യമോ ? അവര്‍ 5 ജില്ലകളില്‍ പൊന്ന് വിളയിക്കുന്നത് ഈ ഡാമിലെ വെള്ളം കൊണ്ടാണ്. വെള്ളം കിട്ടാതായാല്‍ തമിഴര്‍ നരകിച്ച് ജീവിച്ച് പട്ടിണി കിടന്ന് മരിക്കും. തകര്‍ന്ന ഡാമിന് പകരം പുതിയൊരു ഡാം ഉണ്ടാക്കി തമിഴന് വെള്ളം കൊടുക്കാന്‍ കേരളമക്കള്‍ ഒരുകാലത്തും സമ്മതിച്ചെന്ന് വരില്ല. മാത്രമല്ല, നിങ്ങള്ക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളും ഈ അവസ്ഥയില്‍ ഇനി നിങ്ങള്ക്ക് വെള്ളം തരുവാന്‍ തയ്യാറാവുകയില്ല. കേരള സര്‍ക്കാര്‍ പറയുന്നത് വ്യക്തമാണ്. പുതിയ ഡാം നിര്‍മ്മിച്ചാല്‍ തമിഴ്ക്ക് വെള്ളം തന്നിരിക്കും. തമിഴ് മക്കളെ ആലോചിക്കൂ.(തമിഴ് ഡയലോഗും പരിഭാഷയും ഫേസ്ബുക്കില്‍ നിന്ന് കിട്ടിയതാണ്)

കടപ്പാട് - വള്ളിക്കുന്ന്

കോട്ടയത്തെ വിറപ്പിച്ച 'പുലി'


ഹ ഹ ഹ .....എന്തൊരു തമാശ

Monday 28 November 2011

ശബ്‌ദങ്ങളില്ലാത്ത ലോകത്ത്‌ നിന്ന് പുതിയ ജീവിതത്തിലേക്ക്..



ശബ്‌ദങ്ങളില്ലാത്ത ലോകത്ത്‌ വേണുവും ജയിന്‍മേരിയും ഒന്നിക്കുന്നു. കൊല്ലപ്പള്ളി പാണ്ടിയാംമാക്കല്‍ ജോസ്‌ തോമസിന്റെ മകള്‍ ജയിന്‍ മേരിയുടെയും ബെന്നി ബഹനാന്‍ എം.എല്‍.എ.യുടെ മകന്‍ വേണു തോമസിന്റെയും വിവാഹനിശ്‌ചയം ഭരണങ്ങാനം സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയില്‍ നടന്നു. ഇരുവരും ജന്മനാ കേള്‍വിശക്‌തി ഇല്ലാത്തവരാണെങ്കിലും സ്‌പീച്ച്‌ തെറാപ്പിയിലൂടെയും സ്വപ്രയത്‌നത്തിലൂടെയും സംസാരശേഷി കൈവരിച്ചു. കളമശേരി നെസ്‌റ്റിലെ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറാണ്‌ വേണു.

രാജഗിരി കോളജിലെ എം.സി.എ. വിദ്യാര്‍ഥിയായ ജെയിന്‍ മേരി തന്റെ കൂട്ടുകാരിയും വേണുവിന്റെ അനുജത്തിയുമായ വീണവഴിയാണ്‌ വേണുവിനെ പരിചയപ്പെടുന്നത്‌. വ്യത്യസ്‌ത രാഷ്‌ട്രീയപ്രവര്‍ത്തനത്തിലൂടെ വളര്‍ന്നുവന്നവരാണ്‌ ബെന്നിയും ജോസും. വിവാഹ നിശ്‌ചയവേളയില്‍ രക്ഷിതാക്കള്‍ മറ്റൊരു കാര്യംകൂടി പറഞ്ഞു.

കൈക്കുഞ്ഞായിരുന്നപ്പോള്‍ പരസ്‌പരം കണ്ടവരാണ്‌ ജയിനും വേണുവും.

മൈസൂരിലെ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്‍ഡ്‌ ഹിയറിംഗില്‍ ചികിത്സയ്‌ക്ക് 1988-ല്‍ ചെന്നപ്പോഴായിരുന്നു അത്‌. അന്നേ ദൈവം കൂട്ടിച്ചേര്‍ത്തതാവാം ഇവരെ. ഡിസംബര്‍ 25-നു പെരുമ്പാവൂരിലാണ്‌ വിവാഹം.

അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍...

MISSION MULLAPERIYAR

Saturday 26 November 2011

MISSION MULLAPERIYAR

പ്രതികരിക്കൂ...........

മുല്ലപ്പെരിയാർ പ്രശ്നം ഇടുക്കിയുടേതുമാത്രമായി കാണുന്ന മലയാള പോഴന്മാർ ശ്രദ്ധിക്കുക; ഏസിയും ഫാനുമില്ലാതെ കിടന്നുറങ്ങാനാവുമെങ്കിൽ, മിക്സി കറങ്ങാതെ കറികിട്ടുമെങ്കിൽ, തണുപ്പിക്കാത്ത ബീർ കുടിച്ചുറങ്ങാമെങ്കിൽ നിങ്ങൾക്കു തുടരാം...

MISSION MULLAPERIYAR

ചരമം



കൊല്ലപ്പള്ളി തോപ്പില്‍ ഹാര്‍ഡ്വെയേഴ്സ് ഉടമ തോപ്പില്‍ ടി കെ ജനാര്‍ദനന്‍ (കൊച്ചേട്ടന്‍-83 ) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് വീട്ടുളപ്പില്‍...

അന്തീനാട് ന്യൂസിന്‍റെ ആദരാജ്ഞലികള്‍...

Friday 25 November 2011

ശബരിമല റൂട്ടിലെ ടോള്‍ പിരിവ്‌ നിരോധിച്ചു




ശബരിമല റൂട്ടിലെ ടോള്‍ പിരിവ്‌ ഹൈക്കോടതി നിരോധിച്ചു. ചാലക്കയം- പമ്പ റൂട്ടിലെ മൂന്നു ടോള്‍ ബൂത്തുകളിലെ പിരിവാണ്‌ തടഞ്ഞത്‌. നിയമാനുസൃതം വിജ്‌ഞാപനം ഇറക്കാതെയാണ്‌ ടോള്‍ പിരിവ്‌ നടത്തുന്നതെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്‌.

MISSION MULLAPERIYAR



മുല്ലപ്പെരിയാർ പ്രശ്നം ഇടുക്കിയുടേതുമാത്രമായി കാണുന്ന മലയാള പോഴന്മാർ ശ്രദ്ധിക്കുക; ഏസിയും ഫാനുമില്ലാതെ കിടന്നുറങ്ങാനാവുമെങ്കിൽ, മിക്സി കറങ്ങാതെ കറികിട്ടുമെങ്കിൽ, തണുപ്പിക്കാത്ത ബീർ കുടിച്ചുറങ്ങാമെങ്കിൽ നിങ്ങൾക്കു തുടരാം...

പാലായിലെ സര്‍ക്കസ് വിശേഷങ്ങള്‍

Sabarimala-Distance Chart

ഈരാറ്റുപേട്ട കുലുങ്ങിയില്ല



ഈരാറ്റുപേട്ട മുതല്‍ തെക്കോട്ടു വ്യാഴാഴ്‌ച ഭൂചലനമുണ്ടാകുമെന്ന ബേപ്പൂര്‍ പുളിശേരില്‍ ശിവനുണ്ണിയുടെ പ്രവചനം പിഴച്ചു. ഭീതിയും പ്രാര്‍ഥനയുമായി കാത്തിരുന്ന ഈരാറ്റുപേട്ടക്കാര്‍ക്ക്‌ ആശ്വാസം. പ്രാര്‍ഥന പതിവില്ലാത്തവരെക്കൊണ്ടുപോലും ദൈവത്തെ വിളിപ്പിക്കാന്‍ കഴിഞ്ഞെന്നു ശിവനുണ്ണിക്കും ആശ്വസിക്കാം.

ഇന്നലെ രാവിലെ ഒന്‍പതിനും പതിനൊന്നിനുമിടയില്‍ ഈരാറ്റുപേട്ട മേഖലയില്‍ ഭൂകമ്പമുണ്ടാകുമെന്നായിരുന്നു ശിവനുണ്ണിയുടെ പ്രവചനം. സ്‌ഥലം എം.എല്‍.എയും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമായ പി.സി. ജോര്‍ജിന്റെ ജാഗ്രതാനിര്‍ദേശവും വന്നതോടെ നാടിന്റെ നെഞ്ചിടിപ്പു കൂടി. വിദ്യാഭ്യാസവകുപ്പ്‌ അധികൃതര്‍ സ്‌കൂളുകള്‍ക്ക്‌ അവധി പ്രഖ്യാപിക്കുകയും ചെയ്‌തോടെ പരിഭ്രാന്തി ഇരട്ടിച്ചു.

ഈരാറ്റുപേട്ടക്കാര്‍ ബുധനാഴ്‌ച രാത്രി ഉറങ്ങിയില്ല. ഇന്നലെ പുലര്‍ന്നതോടെ സ്‌ത്രീകളും കുട്ടികളുമെല്ലാം വീടുകളില്‍നിന്നു പുറത്തിറങ്ങി. ഈരാറ്റുപേട്ട ടൗണ്‍ ഹര്‍ത്താലിനെ ഓര്‍മിപ്പിക്കുംവിധം വിജനമായി. രാവിലെ ആറിനു തുറക്കാറുള്ള വ്യാപാരസ്‌ഥാപനങ്ങള്‍ ഇന്നലെ തുറന്നപ്പോള്‍ ഏറെ വൈകി. ബിവറേജസ്‌ കോര്‍പറേഷന്റെ മദ്യവില്‍പനശാലയ്‌ക്കു മുന്നില്‍പോലും ആളൊഴിഞ്ഞു.

വൃശ്‌ചികപ്പുലരികളില്‍ പതിവുള്ള തണുപ്പ്‌ ഇന്നലെ മാറിനിന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ സൂര്യന്‍ വല്ലപ്പോഴുമെത്തുന്ന അതിഥിയായി. ഇടയ്‌ക്കു ചെറുതായി മഴ പൊടിഞ്ഞു. അന്തരീക്ഷത്തിന്റെ ഭാവമാറ്റവും നാട്ടുകാരെ ഭയചകിതരാക്കി. ചില ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. നടയ്‌ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മഹാരാഷ്‌ട്ര സ്വദേശികളായ സ്വര്‍ണപ്പണിക്കാരുടെ കുടുംബം രാവിലെ ഏഴു മുതല്‍ പ്രത്യേകം പ്രാര്‍ഥന നടത്തി.

ഉച്ചയ്‌ക്കുശേഷം സ്‌കൂളുകള്‍ തുറന്ന്‌ മരച്ചുവട്ടിലിരുന്നു ക്ലാസെടുക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സ്‌കൂളുകളൊന്നും പ്രവര്‍ത്തിച്ചതേയില്ല. ഭൂചലനത്തിന്റെ വാര്‍ത്തകള്‍ ചൂടോടെ പ്രേക്ഷകരിലെത്തിക്കാന്‍ തമ്പടിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണു പുറത്തുനിന്നും ഈരാറ്റുപേട്ടയിലേക്ക്‌ എത്തിയത്‌. സമയം പതിനൊന്നു പിന്നിട്ടതോടെയാണു നാട്ടുകാരുടെ ഭയപ്പാട്‌ ഒഴിഞ്ഞുതുടങ്ങിയത്‌.

റിക്‌ടര്‍ സ്‌കെയിലില്‍ 4.6 മുതല്‍ 5.3 വരെ തീവ്രതയുള്ള ഭൂചലനമാണു ശിവനുണ്ണി പ്രവചിച്ചിരുന്നത്‌. ഡിസംബര്‍ ഒന്‍പതിനു കൂടുതല്‍ ശക്‌തിയുള്ള ഭൂകമ്പമുണ്ടാകുമെന്നും ശിവനുണ്ണി പ്രവചിച്ചിട്ടുണ്ട്‌.

അതേസമയം, ശിവനുണ്ണിയുടെ ഫോണിന്‌ ഇന്നലെ വിശ്രമമില്ലായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നു നിരവധിയാളുകളാണു ഫോണില്‍ വിളിച്ചു രോഷം കൊണ്ടത്‌. ഭൂകമ്പം ഭയന്നു വീട്ടില്‍നിന്നു പുറത്തിറങ്ങി നിന്നതും മറ്റു വീടുകളില്‍ അഭയം തേടിയതും അവര്‍ ശിവനുണ്ണിയോട്‌ പറഞ്ഞു. പ്രവചനത്തിന്റെ ആധികാരികതയും അവര്‍ ചോദ്യം ചെയ്‌തു. ഇതേതുടര്‍ന്ന്‌ ഇനി ഭൂകമ്പ പ്രവചനത്തിനു ശിവനുണ്ണി മടിക്കുകയാണ്‌. കോസ്‌മിക്‌ രശ്‌മികളെ അടിസ്‌ഥാനമാക്കിയാണ്‌ എസ്‌.എസ്‌.എല്‍.സി. വിദ്യാഭ്യാസമുള്ള ശിവനുണ്ണി ഭൂകമ്പ പ്രവചനം നടത്തുന്നത്‌.

കടപ്പാട്- മംഗളം

Thursday 24 November 2011

ആശംസകള്‍...

ANTHINAD NEWS EXCLUSIVE




നമ്മുടെ പ്രിയ സഹോദരന്‍ ശരത് കണ്ടത്തില്‍ MBBS EXAM ഉന്നത മാര്‍ക്കോടെ പാസായിരിക്കുന്നു... അന്തീനാട് ന്യൂസിന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍...

Tuesday 22 November 2011

പൊതുനിരത്തില്‍ മാലിന്യം തള്ളല്‍ നിരോധിച്ചു; ലംഘിച്ചാല്‍ നടപടി





വീട്ടുമാലിന്യങ്ങള്‍ പ്ലാസ്‌റ്റിക്‌ കാരിബാഗുകളിലാക്കി പൊതുനിരത്തുകളില്‍ എറിയുന്നതു ഹൈക്കോടതി നിരോധിച്ചു.

ഉത്തരവു ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനും തദ്ദേശ സ്‌ഥാപനങ്ങള്‍ക്കും ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശം നല്‍കി.

പ്ലാസ്‌റ്റിക്‌ കാരിബാഗുകളിലാക്കി ഗാര്‍ഹിക മാലിന്യങ്ങള്‍ പൊതുസ്‌ഥലങ്ങളില്‍ തള്ളുന്നത്‌ വ്യാപകമായിരിക്കുകയാണെന്നു ജസ്‌റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍നായരും പി.എസ്‌. ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം പൊതുശല്യമായി കണക്കിലെടുത്ത്‌ കുറ്റക്കാര്‍ക്കെതിരേ പോലീസ്‌ നടപടിയെടുക്കണമെന്ന്‌ കോടതി ഉത്തരവിട്ടു. മുന്‍സിപ്പല്‍ നിയമപ്രകാരവും പൊതുസ്‌ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നു കോടതി വ്യക്‌തമാക്കി. പുകവലി നിരോധനം നടപ്പാക്കിയതുപോലെ പൊതുസ്‌ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കേണ്ടതുണ്ടെന്നു കോടതി വിലയിരുത്തി. സംസ്‌ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക നിയമനിര്‍മാണം നടത്തുന്നതുവരെ കോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു. പ്ലാസ്‌റ്റിക്‌ കാരിബാഗുകള്‍ ഗുരുതരമായ പാരിസ്‌ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതിനാല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കേരളാ ഫെഡറേഷന്‍ ഓഫ്‌ വുമണ്‍ ലോയേഴ്‌സ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഉത്തരവ്‌.


നേരത്തേ നടപ്പാക്കേണ്ടിയിരുന്ന ഉത്തരവാണിത് എന്നാണ് അന്തീനാട് ന്യൂസിന്‌റെ അഭിപ്രായം

ശബരിമല യാത്ര





അന്തീനാട്ടില്‍ നിന്നും ആദ്യ സംഘം ശബരിമലയ്ക്ക് യാത്ര തിരിച്ചു. കാല്‍ നടയായാണ് യാത്ര. ബിബിന്‍ നിലപ്പന, വിജയ് ഈന്താനിയില്‍, അനില്‍ദാസ് പെരുമാട്ടിക്കുന്നേല്‍, വിഷ്ണു കണ്ടത്തില്‍, സുനീഷ് മാന്പഴശ്ശേരില്‍, ഷാജി ചേലപ്പുറത്ത് എന്നിവരടങ്ങിയ ആറംഗ സംഘമാണ് ശിവക്ഷേത്രത്തില്‍ കെട്ടു നിറച്ച് പുറപ്പെട്ടത്. ഓരോ വര്‍ഷവും ഒരു നിയോഗം പോലെ ഏതു സ്ഥലത്ത് എത്ര തിരക്കിലായാലും മലയാത്ര കാല്‍നടയായി നടത്താന്‍ സാധിക്കാറുണ്ടെന്ന് അനില്‍ദാസ് അന്തീനാട് ന്യൂസിനോട് പറഞ്ഞു. പെരിയസ്വാമി വിനോദ് വടക്കേമഠത്തിന്‍റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം ഇന്ന് എരുമേലിയില്‍ വച്ച് ഇവരോടൊപ്പം ചേരും.

Friday 18 November 2011



അന്തീനാട് മണിയമ്മാക്കല്‍ അപ്പിയുടെ ഉടമസ്ഥതയില്‍ പാലായില്‍ പുതിയ ഷോപ്പിംഗ് കോംപ്ലക്സായ പുത്തേട്ട് ആര്‍ക്കേഡില്‍ ഫൂട്ട് ലുക്ക് എന്ന പേരില്‍ ഒരു ചെരിപ്പ് വില്‍പ്പന ശാല ആരംഭിച്ചു. അന്തീനാട് ന്യൂസിന്‍റെ എല്ലാവിധ ആശംസകളും...

Sunday 13 November 2011

പ്രത്യേക ശ്രദ്ധയ്ക്ക്


കടപ്പാട്- മാതൃഭൂമി

ചരമം

അപകടം

പാലായില്‍ കൊറിയര്‍ സര്‍വീസ് നടത്തുന്ന അന്തീനാട് പുത്തന്‍പുരക്കല്‍ ഉണ്ണികൃഷ്ണന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം. ഉണ്ണികൃഷ്ണന്‍ കോട്ടയം മാതാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Friday 4 November 2011

സായാഹ്നം

തുലാമാസത്തിലെ ഇടി മിന്നലോടു കൂടി  കോരിച്ചൊരിയുന്ന  മഴ കഴിഞ്ഞുള്ള അസ്തമയ സൂര്യന്‍റെ  ഒരു ദൃശ്യം ക്യാമറ കണ്ണുകളിലൂടെ.............. 







മൈദ പൊറോട്ടക്കു വിട......