Monday 19 November 2012

അന്നമ്മ ടീച്ചര്‍ അന്തരിച്ചു








അന്നമ്മ ടീച്ചര്‍ അന്തരിച്ചു

അന്തീനാട് കുളത്തുങ്കല്‍ അന്നമ്മ അന്തരിച്ചു. സംസ്കാരം അന്തീനാട് പള്ളിയില്‍ നടന്നു. അര്‍ബുദ രോഗം ബാധിച്ച് ചികില്സയിലായിരുന്നു. കയ്യൂര്‍, കുറിഞ്ഞി തുടങ്ങിയ സ്കൂളുകളില്‍ പ്രധാനാദ്ധ്യാപിക ആയി ദീര്‍ഘകാലം ജോലി നോക്കിയിട്ടുണ്ട്.


ആദരാഞ്ജലികള്‍...

ലോ ഫ്ലോര്‍ ബസ് ഇന്ന് പാലായില്‍ എത്തി....

പാലായില്‍ നിന്നും എറണാകുളത്തേക്കുള്ള ആദ്യ യാത്ര ധനകാര്യമന്ത്രി കെ എം മാണി ഫ്ലാഗ് ഒാഫ് ചെയ്യുന്നു





കോട്ടയം ജില്ലയില്‍ ആദ്യമായി ഇന്ന് രാവിലെ 8.10 ന്കെ എസ് ആര്‍ ടി സി വക എസി ലോ ഫ്ലോര്‍ സര്‍വീസ് പാലായില്‍ എത്തി. എറണാകുളത്തു നിന്നും ആണ്. ട്രിപ്പ്. 112 രൂപാ ആണ് ചാര്‍ജ്. പാല്യ്ക്കുള്ള ആദ്യ ട്രിപ്പ്‌ ദിവസവും രാവിലെ6 .10 നു എറണാകുളത്തുനിന്ന് ആരംഭിക്കും..എട്ടിന് പാലായിലെത്തും 10.30, 5.10 നും എറണാകുളത്തു നിന്നും പാലായിലേക്കും, 8.10നും, 1.20 നും, രാത്രി 7.10 നും പാലായില് നിന്നും എറണാകുളത്തേക്കും ആണ് സര്‍വീസ്.ചക്കാന്പുഴ, രാമപുരം, അമനകര, കൂത്താട്ടുകുളം, വാളിയപ്പാടം, കൂരാപ്പള്ളി കുരിശ്, അഞ്ചല്‍പ്പെട്ടി, ഒാണക്കൂര്‍ പാലം, പിറവം, പേപ്പതി, ആരക്കുന്നം, മുളന്തുരുത്തി, നടക്കാവ്, തൃപ്പൂണിത്തുറ, വൈറ്റില സൌത്ത് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍...

Thursday 1 November 2012

ലക്ഷ്മിജ മുരളി വിവാഹിതയായി -



അന്തീനാട് മൂരിപ്പാറ താഴത്ത് മുരളിയുടെ മകള്‍ ലക്ഷ്മിജ വിവാഹിതയായി. കിടങ്ങൂര്‍ പതിരായില്‍ വീട്ടില്‍ സതീഷ് ആണ് വരന്‍. ഇന്ന് ഗൌരീശങ്കരം ആഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. െഎങ്കൊന്പ് അംബിക വിദ്യാഭവനിലെ അദ്ധ്യാപികയാണ് ലക്ഷ്മിജ.


ആശംസകള്‍....

 

കണ്ണന് വിട.....


അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തോളം ചികില്സയിലായിരുന്നു... 

ആദരാഞ്ജലികള്‍....