Monday 26 December 2011

ചരമം

അന്തീനാട് വേലിയാംകുന്നേല്‍ ( ശ്രീവരം ) സജിയുടെ പിതാവ് നാരായണന്‍ നായര്‍ അന്തരിച്ചു. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടത്തി.

അന്തീനാട് ന്യൂസിന്‍റെ ആദരാഞ്ജലികള്‍..........

Sunday 25 December 2011

ഗൃഹപ്രവേശം നാളെ




നാളെ (26.12.2011) ന് ഗൃഹപ്രവേശം നടത്തുന്ന കുന്നപ്പള്ളില്‍ അനീഷിന്‍റെ (ശിവദാസ്) വീട്.


. ............അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍.......

Saturday 17 December 2011

അണക്കെട്ടിന്റെ ചരിത്രവും കരാറും




പതിനേഴാം നൂറ്റാണ്ട്. തമിഴ്‌നാട് പ്രദേശത്തെ രാമനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ കീഴിലായിരുന്നകാലം രാജാവ് പ്രായപൂര്‍ത്തിയാകാത്ത ബാലനായിരുന്നതിനാല്‍ 'പ്രധാനി'മാര്‍ക്കായിരുന്നു ഭരണച്ചുമതല. ഭരണകാര്യങ്ങളില്‍ ദീര്‍ഘവീക്ഷണമുള്ള പ്രധാനി മുതിരുള്ളപ്പപിള്ളയ്ക്കായിരുന്നു ഭരണത്തിന്റെ പൂര്‍ണ്ണചുമതല.കൃഷിവ്യാപിപ്പിച്ചും റോഡുകള്‍ നിര്‍മ്മിച്ചും നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ പരിശ്രമിച്ച മുതിരുള്ളപ്പപിള്ളയ്ക്ക് നാട്ടിലെ ജലക്ഷാമം കടുത്തവെല്ലുവിളിയായിരുന്നു. രാമനാട്ടിലെ വൈഗേയിനദിയില്‍ വേനലില്‍ വേണ്ടത്ര വെള്ളമുണ്ടാകില്ല. അതിനാല്‍ നാട്ടിലും വരള്‍ച്ചയാണ്. വൈഗേയിനദി ഉത്ഭവിക്കുന്ന പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച് തിരുവിതാംകൂറിലൂടെ ഒഴുകുന്ന പെരിയാറിലാണെങ്കില്‍ ഇഷ്ടംപോലെ വെള്ളം. ഈ വെള്ളം ഉപയോഗപ്പെടാതെ കടലിലേക്ക് ഒഴുകിപ്പോകുന്നു. ഈ കാലത്ത് മുതിരുള്ളപ്പപിള്ളയുടെ കണ്ണ് പെരിയാറിലെ വെള്ളത്തിലായിരുന്നു. നദിയിലെ വെള്ളം രാമനാട് പ്രദേശത്തേക്ക് തിരിച്ചുവിട്ട് വൈഗേയിനദിയിലെത്തിക്കാനുള്ള ആദ്യ ആലോചനകള്‍ 1789-ല്‍ നടത്തിയത് മുതിരുളളപ്പപിള്ളയാണ്. ഇതിനായി ഒരു പദ്ധതിയും അദ്ദേഹം മുന്നോട്ടു വെച്ചിരുന്നു.

പക്ഷേ, രാജ്യഭരണം ഏറ്റെടുത്ത സേതുപതിരാജാവ് പിന്നീട് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരെ സുഖിപ്പിച്ച് ഭരണം നടത്തുക എന്നതായിരുന്നു മുതിരുള്ളപ്പപിള്ളയുടെ നിലപാട്. ഈ പ്രശ്‌നത്തിന്റെ പേരില്‍ രാജാവും പ്രധാനിയും അകന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ മുത്തുരാമലിംഗ സേതുപതിയെ 1795ല്‍ അവര്‍ സ്ഥാനഭ്രഷ്ടനാക്കി. മദിരാശി പ്രസിഡന്‍സിയുടെ കൈയിലായ തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ടിക്കല്‍, രാമനാഥപുരം പ്രദേശങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാര്‍ക്കും തലവേദനയായിരുന്നു. ഈ പ്രദേശത്ത് മഴകുറവ്, വരള്‍ച്ചയും. എന്നാല്‍ തൊട്ടടുത്ത് പശ്ചിമഘട്ടം കടന്നാല്‍ തിരുവിതാംകൂറിലാണെങ്കില്‍ നിറഞ്ഞൊഴുകുന്ന പെരിയാര്‍. പുഴകളും കായലുകളുംകൊണ്ട് തിരുവിതാംകൂര്‍ പ്രദേശം പച്ചപിടിച്ചു കിടക്കുന്നു.

അങ്ങനെ പെരിയാര്‍ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മധുര, രാമനാഥപുരം ജില്ലകളിലൂടെ ഒഴുകുന്ന വൈഗേയിനദിയിലേക്ക് തിരിച്ചുവിടാന്‍ ആലോചനയുണ്ടായി. സര്‍ ജെയിംസ് കാള്‍ഡ്‌വെല്ലിനെ 1808ല്‍ ഇതേകുറിച്ച് പഠനം നടത്താന്‍ നിയോഗിച്ചു. ഈ ഉദ്യമം വേണ്ടത്ര ഫലവത്താകില്ല എന്നായിരുന്നു കാള്‍ഡ്‌വെല്ലിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ വെള്ളം തിരിച്ചുവിടാനുള്ള ആലോചനയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ പിന്‍മാറിയില്ല. പിന്നീട് ക്യാപ്റ്റന്‍ ഫേബര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 1850ല്‍ വെള്ളം തിരിച്ചുവിടാന്‍ ചെറിയൊരു അണക്കെട്ടിെന്റ പണിതുടങ്ങി. ചിന്ന മുളിയാര്‍ എന്ന പെരിയാര്‍ നദിയുടെ കൈവഴിയിലെ വെള്ളം തിരിച്ചുവിടാനായിരുന്നു ഇത്. പെട്ടെന്ന് പടര്‍ന്നുപിടിച്ച മലമ്പനിമൂലം തൊഴിലാളികളെ കിട്ടാതായി. ബാക്കിയുള്ളവര്‍ വന്‍തോതില്‍ കൂലി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ പണി നിര്‍ത്തിവെച്ചു.

കുടിവെള്ളം പോലുംകിട്ടാതെ വലയുന്ന ജനങ്ങളുടെ രക്ഷയ്ക്കായി ബ്രിട്ടീഷ് ഭരണാധികാരികള്‍ പല മാര്‍ഗങ്ങളും ആലോചിച്ചു. മധുരജില്ലാ എഞ്ചിനിയര്‍ മേജര്‍ റിവ്‌സ് പെരിയാറിലെ വെള്ളം തിരിച്ചുവിടാനായി 1867ല്‍ മറ്റൊരു പദ്ധതി മുന്നോട്ടുവെച്ചു. പെരിയാറില്‍ 162 അടി ഉയരമുള്ള അണക്കെട്ട് പണിത് ചാലുകീറി വൈഗേയിനദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളം വിടാനായിരുന്നു ഇത്. 17.49 ലക്ഷം രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്. പക്ഷെ അണക്കെട്ട് പണിയുമ്പോള്‍ വെള്ളം താല്‍ക്കാലികമായി തടഞ്ഞു നിര്‍ത്താന്‍ എളുപ്പമല്ല എന്നകാരണത്താലും പണി നീണ്ടുപോകുമെന്നതിനാലും ഇത് ഉപേക്ഷിച്ചു. ഈ പദ്ധതിപരിഷ്‌കരിച്ച് 1870ല്‍ ആര്‍. സ്മിത്ത് അണക്കെട്ടിന്റെ സ്ഥാനം മാറ്റി പുതിയൊരുപദ്ധതി നിര്‍ദ്ദേശിച്ചു. 175 അടി ഉയരത്തില്‍ അണക്കെട്ട് പണിത് 7000 അടി നീളത്തില്‍ ടണലുണ്ടാക്കി പെരിയാറിലെ വെള്ളം സുരുളിയാറിലേക്ക് കൊണ്ടു പോകാനായിരുന്നു ഉദ്ദേശം. 53.99 ലക്ഷമാണ് ചെലവ് കണക്കാക്കിയിരുന്നത്. പക്ഷേ ചീഫ് എഞ്ചിനിയറായിരുന്ന ജനറല്‍വാക്കര്‍ കണ്ടെത്തിയ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അതും ഉപേക്ഷിച്ചു.

1882ല്‍ പെരിയാറിലെ വെള്ളം വൈഗേയിലെത്തിക്കുന്നതിനായി പദ്ധതി സമര്‍പ്പിക്കാന്‍ എഞ്ചിനിയര്‍ ക്യാപ്റ്റന്‍ പെനിക്യുക്ക്, ആര്‍. സ്മിത്ത് എന്നിവരെ ചുമതലപ്പെടുത്തി. എല്ലാ പഴയ പദ്ധതികളും പഠിച്ച ശേഷം പുതിയത് രൂപപ്പെടുത്താനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് പെനിക്യുക്ക് റിപ്പോര്‍ട്ട് നല്‍കി. 155 അടി ഉയരമുള്ള അണക്കെട്ടിനാണ് പെനിക്യുക്ക് പദ്ധതിയുണ്ടാക്കിയത്. താഴെ 115.75 അടിയും മുകളില്‍ 12 അടിയുമാണ് വീതി.ചുണ്ണാമ്പ്, സുര്‍ക്കി, കരിങ്കല്‍ എന്നിവകൊണ്ടുള്ള അണക്കെട്ടിന്ന് 53 ലക്ഷം രൂപയാണ് നിര്‍മ്മാണചെലവ്. ഈ തുകയുടെ ഏഴ് ശതമാനം എല്ലാം വര്‍ഷവും പദ്ധതിയില്‍ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു എസ്റ്റിമേറ്റ് റിപ്പോര്‍ട്ട്. കൊടും വരള്‍ച്ചയില്‍ പൊറുതിമുട്ടിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ പെനിക്യുക്ക് സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ച് അണക്കെട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

പെരിയാറിലെ വെള്ളം തിരിച്ചുവിടാനുള്ള പദ്ധതിയെക്കുറിച്ച് 1862 മുതല്‍ തന്നെ ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ ധരിപ്പിച്ചിരുന്നു. നിരന്തരം കത്തെഴുത്തുകളും നടത്തിയിരുന്നു. വിശാഖം തിരുനാള്‍ മഹാരാജാവായിരുന്നു അന്ന് തിരുവിതാംകൂര്‍ ഭരണാധികാരി. രാജാവ് കുറേക്കാലം ഇതിനെ എതിര്‍ത്തു. വെള്ളം തിരിച്ചുവിടുന്ന പദ്ധതിക്ക് അനുമതിനല്‍കില്ലെന്ന് അദ്ദേഹം ബ്രിട്ടീഷുകാരെ അറിയിച്ചു. ബ്രിട്ടീഷുകാരുടെ നിരന്തര പ്രേരണയും ഭീഷണിയും മൂലം അവസാനം മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയാനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ ദിവാന്‍ രാമഅയ്യങ്കാര്‍ക്ക് രാജാവ് അനുമതി നല്‍കി. ബ്രിട്ടീഷുകാരുടെ ഭീഷണിക്കും തോക്കിനും മുന്നില്‍ രാജാവിന് അടിയറവ് പറയേണ്ടിവന്നു എന്ന ചരിത്രസത്യത്തിന് സാക്ഷിയാണ് കരാറിന് അനുമതിനല്‍കിയശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍. 'എന്റെ ഹൃദയത്തില്‍നിന്നുള്ള രക്തം കൊണ്ടാണ് ഞാന്‍ കരാറില്‍ ഒപ്പിടാന്‍ അനുമതിനല്‍കിയത്'എന്നായിരുന്നു രാജാവിന്റെ ഗദ്ഗദത്തോടെയുള്ള വാക്കുകള്‍.

(മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരളത്തിന്റെ ഭാവിയും എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday 13 December 2011

കേരളത്തില്‍ വാഹനം ഒാടിക്കുന്നവരുടെ ശ്രദ്ധക്ക്


കേരളത്തിലെ റോഡുകളിലൂടെ വാഹനം ഒാടിക്കാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കും പുതുതായി ഡ്രൈവിങ് പഠിക്കുന്നവര്‍ക്കും ഉള്ളതാണ് ഈ ട്രാഫിക് ഗൈഡ്.ഇത് ശ്രദ്ധിച്ച് നിങ്ങളുടെ റോഡ് ജീവിതം ആരംഭിച്ചാല്‍ നിരാശപ്പെടേണ്ടി വരില്ല, അത്ര തന്നെ.

1. ഇടത് വശം ചേര്‍ന്ന് വാഹനമോടിക്കണം എന്നാണ് ചട്ടം എങ്കിലും അത് നിങ്ങളൊഴികെ മറ്റുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള നിയമമാണെന്ന് ഉറച്ചുവിശ്വസിക്കുക. ആവശ്യമനുസരിച്ച് ഏതുവശത്തുകൂടെയും വണ്ടിയോടിക്കാം.കഴിവതും നടുക്കുകൂടി മാത്രം ഓടിക്കുക.

2. റോഡില്‍ നിങ്ങളുടെ വേഗതയാണ് യഥാര്‍ത്ഥ വേഗതയെന്നും മറ്റുള്ളവര്‍ അതനുസരിച്ച് അമിതവേഗത്തിലോ അമിതവേഗക്കുറവിലോ ആയിരിക്കുമെന്ന് മനസിലാക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ മെല്ലെപ്പോകുന്ന വാഹനങ്ങളെ എല്ലാം ഓവര്‍ടേക്ക് ചെയ്യുകയോ നിങ്ങളെ ഓവര്‍ടേക്ക് ചെയ്‍തു പോകുന്ന വാഹനങ്ങളെ “നിന്റെ ഒടുക്കത്തെ പോക്കാടാ”, “ആരെടെ അമ്മേ കെട്ടിക്കാന്‍ പോവാടാ” തുടങ്ങിയ അടയാളവാക്യങ്ങള്‍ കൊണ്ട് അനുഗ്രഹിക്കുകയോ ചെയ്യാം.


3. ഓവര്‍ടേക്കിങ് എവിടെവച്ചും ആകാം. നിങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ തീരുമാനിക്കുന്ന നിമിഷം മുമ്പിലുള്ള വാഹനം ഇടത് ചേര്‍ത്ത് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി നിങ്ങളെ വണങ്ങി നില്‍ക്കുയാണ് വേണ്ടതെങ്കിലും തല്‍ക്കാലം വാഹനത്തിനുള്ളില്‍ തന്നെയിരുന്ന് വിവിധതരം സിഗ്‍നലുകളാല്‍ നിങ്ങളെ അഭിവാദ്യം ചെയ്യേണ്ടതാകുന്നു. അങ്ങനെ ചെയ്യാതിരിക്കുകയോ നിങ്ങളെ കടത്തിവിടാന്‍ വൈമുഖ്യം കാണിക്കുകയോ ചെയ്യുന്ന പക്ഷം ബലമായി വേഗം കൂട്ടി മറ്റേവാഹനത്തിന്റെ ഒപ്പം നിന്ന് ഡ്രൈവറെ നോക്കി കൈകൊണ്ട് “എന്നാ ഒണ്ടാക്കുവാടാ കോപ്പേ” എന്ന അര്‍ത്ഥം വരുന്ന ആംഗ്യം കാണിക്കുകയും പുച്ഛവും രോഷവും അടങ്ങിയ നോട്ടത്തോടെ മുന്നില്‍ കയറിക്കഴിഞ്ഞാല്‍ വണ്ടി ഇടത്തേക്ക് ചേര്‍ത്ത് അവനെ ഒതുക്കി പറ്റുമെങ്കില്‍ ഓടയില്‍ ചാടിക്കേണ്ടതാകുന്നു.

4. നിങ്ങളുടെ എതിര്‍വശത്ത് നിന്ന് ഓവര്‍ടേക്ക് ചെയ്‍ത് കയറിവരുന്ന വാഹനങ്ങളോടും സമാനമായ സമീപനമായിരിക്കണം. എത്ര ദൂരെ നിന്നായാലും ശരി ഒരു വാഹനം ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടാല്‍ വിടരുത് . ഹെഡ്‍ലൈറ്റ് അങ്ങ് ഇട്ടേക്കണം. അവന്‍ വിരണ്ട് പിന്മാറട്ടെ. റോഡ് ലോകത്തിന്റെ അവസാനം വരെ നിങ്ങളുടെ വാഹനത്തിന് തടസ്സമില്ലാതെ പോകാന്‍ പാകത്തില്‍ കിടക്കേണ്ടതാകുന്നു. ഈ ലക്ഷ്യത്തിനു വേണ്ടി ഹോണ്‍ ഉപയോഗിക്കാം. ഞെക്കി പിടിക്കുക. പെണ്‍കുട്ടികള്‍ നടന്നു പോകുന്നത് കാണുമ്പോള്‍ വളരെ ചെറിയ ഹോണ്‍ മുഴക്കാവുന്നതാണ് എടീ എന്നു വിളിക്കുന്നത് പോലെ കീ എന്നൊരു സാധനം. 98 ശതമാനം പെണ്ണുങ്ങളും നോക്കിയിരിക്കും. കീകീകീകീകീ… എന്നു നീട്ടിയടിക്കുകയോ വളഞ്ഞുപുളഞ്ഞ ഈണമുള്ള എയര്‍ഹോണ്‍ മുഴക്കുകയോ ചെയ്യരുത്. നിങ്ങള്‍ ഭൂലോകവായില്‍നോക്കിയാണെന്ന് അവള്‍ തിരിച്ചറിഞ്ഞുകളയും.

5. പാര്‍ക്കിങ് ആണ് മറ്റൊരു പ്രധാനസംഗതി. കഴിയുന്നതും നോ പാര്‍ക്കിങ് ബോര്‍ഡുകളുടെ ചുവട്ടില്‍ തന്നെ ഇടുക. കാരണം ബോര്‍ഡിന്റെ ചുവട്ടില്‍ പിന്നെ ഒരു പൊലീസുകാരന്‍ കൂടി നില്‍ക്കില്ല. പാര്‍ക്കിങ് പരിധിക്കു പുറത്തോ മറ്റോ മാത്രമേ പാവങ്ങള്‍ നില്‍ക്കൂ. ഇവിടം നോ പാര്‍ക്കിങ് സ്ഥലമാണ് എന്നൊക്കെ പറഞ്ഞ് പാവപ്പെട്ട കോടീശ്വരന്മാരുടെ കയ്യില്‍ നിന്ന് പണം വാങ്ങാന്‍ പറ്റൂ. അഥവാ വല്ല പൊലീസുകാരനും ബോര്‍ഡ് ചൂണ്ടിക്കാണിച്ചു കൊണ്ട് വന്നാല്‍ അയ്യോ സര്‍ നോ കണ്ടില്ല കേട്ടോ, അത് തെളിഞ്ഞിട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞ് ഊരാം.

6. സീബ്രവരകളാണ് മറ്റൊരു സംഗതി.പ്രധാന ജംക്ഷനുകളിലും മറ്റും റോഡിന്റെ ഭംഗികൂട്ടാന്‍ വേണ്ടിയാണ് ഇത് വരയ്‍ക്കുന്നത്. ചിലര്‍ ഇതു വഴി റോഡ് മുറിച്ചുകടക്കാറുമുണ്ട്. രോഗികള്‍ വൃദ്ധര്‍ വികലാംഗര്‍ സ്‍ത്രീകള്‍ കുട്ടികള്‍ തുടങ്ങിയവര്‍ ഇതുവഴി റോഡ് മുറിച്ചുകടക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍ വീരശൂരപരാക്രമികളായ നിങ്ങള്‍ വെറുമൊരു റോഡ് മുറിച്ചുകടക്കാന്‍ സീബ്രവരയില്‍ കാത്തുനില്‍ക്കുക എന്നത് വളരെ ല‍ജ്ജാകരമാണ്. വാഹനങ്ങള്‍ ചീറിപ്പായുന്ന സമയത്ത് വരയില്ലാത്ത ഭാഗത്തുകൂടി കൂളായിട്ട് മുറിച്ചുകടക്കുകയാണ് വേണ്ടത്.


7. റോഡിലെ സ്‍ത്രീകളാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. ഹോണ്‍ അടിക്കുന്നതിനെക്കുറിച്ച് മുകളില്‍ പറഞ്ഞുകഴിഞ്ഞു. റോഡില്‍ കാല്‍നടക്കാരായും മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരായും ഒക്കെ ധാരാളം സ്‍ത്രീകളുണ്ടാവും ഇവരുമായുള്ള ബന്ധം എങ്ങനെയായിരിക്കുന്നു എന്നത് പ്രധാനമാണ്. നിങ്ങളുടെ വാഹനത്തിന്റെ മുന്നില്‍ ഒരു ബൈക്കിന്റെ പിന്നില്‍ ഒരു സ്‍ത്രീ ഇരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും ആ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യേണ്ട കാര്യമില്ല. ബസ്‍ സ്‍റ്റോപ്പുകളില്‍ കാത്തുനില്‍ക്കുന്നവരെയും ശ്രദ്ധിക്കുക. ബസിനെ മാത്രം കാത്തുനില്‍ക്കുന്നവരുണ്ട്. അവരെ വിട്ടേക്കുക. അവര്‍ ബസിനേ കയറൂ. ബസുകിട്ടാതെയും മറ്റും ഏതെങ്കിലും ഒറു ലിഫ്‍ട് കിട്ടാന്‍ പ്രാര്‍ത്ഥിച്ച് രോഡിലൂടെ പോകുന്ന ഓരോ വാഹനത്തിന്റെയും ഡ്രൈവറെ നോക്കി നോക്കി നില്‍ക്കുന്നവരുമുണ്ടാവും. വണ്ടി ചവുട്ടി നിര്‍ത്തുക. അവര്‍ അടുത്തെത്തുമ്പോള്‍ പരിചയപ്പെടുത്താനൊന്നും നില്‍ക്കാതെ പോവേണ്ട സ്ഥലം ചോദിക്കുക, കയറാന്‍ പറയുക.ബാക്കി കാര്യങ്ങള്‍ മുറ പോലെ നടന്നോളും.

8. ബസുകള്‍ കേരളത്തിലെ റോഡുകളിലെ ഒഴിച്ചുകാടാനാവാത്ത സംഗതികളാണല്ലോ. അതുപോലെ തന്നെ നാഷനല്‍ പെര്‍മിറ്റ് ലോറികളും. രണ്ട് കൂട്ടരോടും അല്‍പം ബഹുമാനമൊക്കെയാവാം. കാരണം, അവന്മാര്‍ തട്ടിയിട്ടേച്ചുപോയാല്‍ ഹൈവേ പൊലീസ് പോലും തിരിഞ്ഞു നോക്കില്ല. നാഷനല്‍ പെര്‍മിറ്റ് ലോറികളില്‍ നിന്ന് മിനിമം 10 കിലോമീറ്ററെങ്കിലും അകലം പാലിക്കുക. അതില്‍ നിന്ന് ആര് ,എപ്പോള്‍ ,എങ്ങനെ ചാടിവരും എന്നത് പറയാനൊക്കാത്തതിനാലാണീ മുന്‍കരുതല്‍. ബസുകളോടും അങ്ങനെ തന്നെയായിരിക്കണം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്‍റ്റുകളോട് നമുക്ക് ചെയ്യാന്‍ കഴിയുന്നതിത്രമാത്രം. ബസ് പിന്നിലാണെങ്കില്‍ നിങ്ങളുടെ വാഹനം റോഡിന്റെ നടുവിലൂടെ തന്നെ ഓടിക്കുക. ഒന്നു കയറിപ്പോകാന്‍ വേണ്ടി വെപ്രാളപ്പെട്ട് സര്‍ക്കാര്‍ ഡ്രൈവന്‍ ബസ് റോഡിന്റെ ഇടത്തും വലത്തും ഓടിച്ചാലും ശരി നിങ്ങള്‍ അണുവിടപോലും മാറ്റിക്കൊടുക്കരുത്. സംസ്ഥാനസര്‍ക്കാര്‍ നിങ്ങളുടെ കാരുണ്യം തേടി ഓച്ഛാനിച്ചുനില്‍ക്കുന്നതിന് സമാനമായ ചില തോന്നുലുകള്‍ ഉണ്ടാവുന്നത് ആസ്വദിക്കുക. എന്നാല്‍ ഏറെ നേരം നമുക്കിങ്ങനെ നില്‍ക്കാന്‍ കഴിയില്ല. അതിന് എതിര്‍വശത്ത് നിന്ന് ഒന്നിലേറെ വാഹനങ്ങള്‍ വരുന്നുണ്ട് എന്നു ബോധ്യമായാല്‍ പഞ്ചപാവത്തെപ്പോലെ നിങ്ങള്‍ വണ്ടി സൈഡിലേക്കൊതുക്കി വേഗത ഒന്നുകൂടി കുറച്ച് കയറിപ്പൊയ്‍ക്കൊള്ളാന്‍ ആംഗ്യം കാണിക്കുക. എങ്ങനെ കയറിപ്പോകാന്‍ ? എന്നാല്‍ എതിര്‍വശത്തു നിന്നുള്ള വാഹനങ്ങള്‍ പോയിക്കഴിയുമ്പോള്‍ അവന്‍ ആവേശപൂര്‍വം ഇരപ്പിച്ചുവരും ഈ സമയം നിങ്ങളും വേഗം കൂട്ടി റേഡിനു നടുവിലേക്കു കയറി വഴി മുടക്കുക. തിരക്കില്ലാത്ത യാത്രകളില്‍ ബോറടി മാറ്റാന്‍ പറ്റുന്ന രസകരമായ ഗെയിമാണിത്.

9. മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ചും സര്‍ക്കാര്‍ ചില നിയമങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സത്യത്തില്‍ വാഹനമോടിക്കുമ്പോഴാണ് നമ്മള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കേണ്ടത്. ഫോണ്‍ തോളില്‍ വച്ച് സംസാരിക്കുന്നതിനെക്കാള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ബ്ലൂടൂത്ത് ഹെ‍ഡ്‍സെറ്റ് ആണെങ്കില്‍ വളരെ സൌകര്യമായി. അത്യാവശ്യം സംസാരിക്കുന്ന പെണ്‍കുട്ടികളെയൊക്കെ വിളിക്കാന്‍ പറ്റിയ സമയമാണ് ഡ്രൈവിങ്.

10. ഹൈവേ പൊലീസ്, വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്, ലോക്കല്‍ പൊലീസ് തുടങ്ങിയ ശല്യങ്ങളെയാണ് അടുത്തതായി കൈകാര്യം ചെയ്യേണ്ടത്. കൈനീട്ടുമ്പോഴേ പരുങ്ങരുത്. വിലകൂടിയ വാച്ച് മോതിരം തുടങ്ങിയ സംഗതികളോടുകൂടിയ ഒരു കൈ സ്വന്തമായുണ്ടാവണം. ലെവന്മാര്‍ കൈ നീട്ടുമ്പോള്‍ നിങ്ങള്‍ പുറത്തേക്കിടുന്നത് ഈ സംഗതിയാണല്ലോ. അത് കാണുമ്പോളെ ഇവന്‍ ചില്ലറക്കാരനല്ല്ലല്ലോ എന്നവര്‍ക്കു തോന്നണം. അടുത്ത പടി ഡയലോഗ് കാച്ചാം- പ്ലീസ്, നമുക്ക് പിന്നെ കാണാം.. ഒരു കോണ്‍ഫറന്‍സിന് പോകുന്നവഴിയാ.. മിനിസ്‍റ്റര്‍ ചേംബറില്‍ വെയിറ്റ് ചെയ്യുന്നു..നമുക്ക് പിന്നെ കാണാം..! അല്ലെങ്കില്‍ -ഞാന്‍ കലക്ടറുടെ കൂടെ രണ്ട് ദിവസമായി ഉറക്കം പോലുമില്ലാതെ ഒരു പ്രൊജക്ടിന്റെ പിന്നാലെയായിരുന്നു. അയാം ടയേര്‍ഡ്.. പ്ലീസ് നമുക്ക് പിന്നെ കാണാം ! – തുടങ്ങിയ ഡയലോഗുകളാണ് ഫലപ്രദം.

ഇതിന്റെ പ്രായോഗിക വശമെന്ന നിലയില്‍ വണ്ടിയുടെ മുന്‍വശത്തും പിന്നിലും വിവിധ തരം സ്‍റ്റിക്കറുകള്‍ ഒട്ടിക്കാവുന്നതാണ്. വക്കീല്‍, ഡോക്ടര്‍, പ്രസ്,ലയണ്‍,ജേസി തുടങ്ങിയ സ്‍റ്റിക്കറുകളാണ് വേണ്ടത്. എല്ലാം കൂടി ഒട്ടിക്കണമെന്നില്ല. ഓരോന്നോരോന്നായി മതി. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.മുന്‍പില്‍ വക്കീലിന്റെ ചിഹ്നം ഒട്ടിച്ചാല്‍ കഴിയുമെങ്കില്‍ പിന്നിലും അത് തന്നെ ഒട്ടിക്കുക. ഇനിയിപ്പോള്‍ മാറിപ്പോയിട്ട് ആരെങ്കിലും ചോദിച്ചാലും നിങ്ങള്‍ വക്കീലും ഭാര്യ ഡോക്‍ടറുമാണെന്ന് പറഞ്ഞേക്കുക. അത്ര തന്നെ.

Saturday 10 December 2011

വിവാഹം


അന്തീനാട് മറ്റക്കാട്ട് ശശിധരന്‍ നായരുടെ മകള്‍ സ്വാതി കൃഷ്ണ വിവാഹിതയായി. കായംകുളം മുതുകുളം നന്പാട്ടുമുനിയ പൂജ യില്‍ ശ്രീജിത്ത് ആണ് വരന്‍. ഇന്ന് (10.12.2011) ഗൌരീശങ്കരം ആഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. വധൂവരന്‍മാര്‍ക്ക് അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍...

ഫോട്ടോ - അനൂപ് നിറം




MISSION MULLAPERIYAR

Thursday 8 December 2011

വാഹ്‌... സേവാഗ്‌



ഇന്‍ഡോര്‍: പണ്ട്‌ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിനത്തില്‍ ആദ്യമായി ഇരട്ടസെഞ്ചുറി നേടി റെക്കോഡിട്ടപ്പോള്‍ താനായിരുന്നെങ്കില്‍ അവസാനം കൂറ്റനടികള്‍ക്കു ശ്രമിച്ച്‌ പുറത്തായേനേ എന്നാണ്‌ സേവാഗ്‌ അന്നു പറഞ്ഞത്‌. മൂന്നാം ഏകദിനത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ സേവാഗിന്‌ ഇതെന്തു പറ്റി എന്നായിരുന്നു ആരാധകര്‍ ചിന്തിച്ചത്‌. ഇതെല്ലാം ഒരിന്നിഗ്‌സിലൂടെ കടപുഴക്കി കാണിച്ചുകൊടുത്തു വീരനായകന്‍.

കഴിഞ്ഞ മത്സരത്തില്‍ തന്നെ പുറത്താക്കിയ വിന്‍ഡീസ്‌ ബൗളര്‍മാരെ സിക്‌സറിനു തൂക്കിയാണ്‌ സേവാഗ്‌ തുടങ്ങിയതു തന്നെ. ഏഴു കൂറ്റന്‍ സിക്‌സറുകള്‍. 25 ബൗണ്ടറികള്‍. 149 പന്തില്‍ 219 റണ്‍സ്‌ എന്ന ചരിത്രസ്‌കോറില്‍ സേവാഗ്‌ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 400 ലേക്ക്‌ അടുക്കുകയായിരുന്നു. 90 കളില്‍ സച്ചിന്‍ അനുഭവിക്കുന്ന സമ്മര്‍ദവും സേവാഗില്‍ കണ്ടില്ല. 200 റണ്‍ തികയ്‌ക്കുമ്പോഴും സിംഗിള്‍ എടുത്ത്‌ സമയം കൊല്ലാന്‍ സേവാഗ്‌ തുനിഞ്ഞില്ല.

70 പന്തില്‍ അഞ്ചു സിക്‌സുമായാണ്‌ സേവാഗ്‌ സെഞ്ചുറി പൂര്‍ത്തിയാക്കിയത്‌. എന്നിട്ടും അടങ്ങിയില്ല. വീണ്ടും സിക്‌സറുകളുടെ പെരുമഴ. ഇടയ്‌ക്ക് ഒരു വിശ്രമത്തിനായി ഫോറുകളും ഒഴുകി. 141 പന്തില്‍ 200 റണ്‍ തികച്ച സേവാഗ്‌ സാക്ഷാല്‍ സച്ചിനെത്തന്നെയാണ്‌ പിന്തള്ളിയത്‌. വെസ്‌റ്റിന്‍ഡീസിനെതിരേ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ അടിക്കുന്ന താരം എന്ന ബഹുമതിയും സേവാഗ്‌ സ്വന്തമാക്കി. മാര്‍ക്‌ വോയുടെ 173 എന്ന റെക്കോഡാണ്‌ സേവാഗ്‌ മറികടന്നത്‌.

2010 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 147 പന്തില്‍ നേടിയ 200 റണ്‍സാണ്‌ ഏകദിനക്രിക്കറ്റില്‍ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. സിംബാബ്‌വെയുടെ കോവെന്‍്‌ട്രി , പാകിസ്‌താന്റെ സയീസ്‌ അന്‍വര്‍ എന്നിവര്‍ 194 റണ്‍സ്‌ നേടിയതാണ്‌ സച്ചിന്‍ അന്നു പഴങ്കഥയാക്കിയത്‌. 239 ഏകദിനങ്ങളില്‍ 7800 റണ്‍സ്‌ നേടിയിട്ടുള്ള സേവാഗിന്റെ ഉയര്‍ന്ന സ്‌കോര്‍ 175 റണ്‍സായിരുന്നു.
ആശസകള്‍....

പാലാ ജൂബിലിത്തിരുനാള്‍ ലൈവായി കാണാം.....

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...

http://www.eventskerala.com/live/pala-8-december-2011/index.html

പാലാ ജൂബിലിത്തിരുനാള്‍ പ്രഭയില്‍





Wednesday 7 December 2011

കോട്ടയം, ആലപ്പുഴ ജില്ലകളിലെ പോഴന്‍മാരുടെ ശ്രദ്ധക്ക്...

അണക്കെട്ടു തകര്‍ന്നാല്‍ ആദ്യം വിഴുങ്ങുക കോട്ടയം, ആലപ്പുഴ ജില്ലകളെ


മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ ഇടുക്കി ഡാമില്‍ എത്തുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം അഴുത, മീനച്ചില്‍ ആറുകളിലേക്ക്‌ ഒഴുകുമെന്നും ഇത്‌ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വന്‍ നാശമുണ്ടാക്കുമെന്നും വിദഗ്‌ധ റിപ്പോര്‍ട്ട്‌.

ഇപ്പോള്‍ കരുതുന്ന പോലുള്ള വെള്ളപ്പാച്ചില്‍ ഇടുക്കി അണക്കെട്ടിലേക്ക്‌ ഉണ്ടാവില്ലെന്ന്‌ ഈ ജില്ലകളിലെ ഭൂപ്രകൃതിയെക്കുറിച്ച്‌ സെന്‍സസ്‌ ഇന്ത്യ തയാറാക്കിയ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ രീതിയില്‍ തയാറാക്കിയിരിക്കുന്ന ദുരന്തനിവാരണ പദ്ധതികള്‍ ഡാം തകര്‍ന്നാല്‍ ഗുണകരമാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. മുല്ലപ്പെരിയാര്‍ പൊട്ടി വെള്ളം പെരിയാര്‍ വഴി ഒഴുകി ഇടുക്കിയിലും താഴെയുള്ള മറ്റ്‌ ഡാമുകളിലും എത്തുമെന്ന കണക്കുകൂട്ടലിലാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ ദുരന്തനിവാരണ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌.

ഇടുക്കി സംഭരണിയില്‍ വെള്ളം എത്തുംമുമ്പുതന്നെ അഴുത-മീനച്ചില്‍ ആറുകളിലൂടെ കുത്തൊഴുക്കുണ്ടാകും. ഇതുകൂടി കണക്കിലെടുത്തുവേണം ദുരന്തനിവാരണ പദ്ധതികള്‍ തയാറാക്കേണ്ടതെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.

ഉപഗ്രഹ ഭൂപടമനുസരിച്ചു സമുദ്രനിരപ്പില്‍നിന്ന്‌ 1000 മീറ്റര്‍ ഉയരത്തിലാണ്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌. ഡാം തകര്‍ന്നാല്‍ വെള്ളം ഒഴുകുന്നത്‌ വടക്കുപടിഞ്ഞാറോട്ടും തെക്കുപടിഞ്ഞാറോട്ടുമായിരിക്കും. വാഗമണ്‍, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും കുത്തിയൊലിച്ച്‌ വരുന്ന വെള്ളം ഏറ്റവും കൂടുതല്‍ നാശഷനഷ്‌ടങ്ങളുണ്ടാക്കുക.


ഭൂമിയുടെ കിടപ്പനുസരിച്ച്‌ മുല്ലപ്പെരിയാറിലെ വെള്ളം മുഴുവന്‍ പെരിയാറിലേക്ക് ഒഴുകണമെന്നില്ല. വണ്ടിപ്പെരിയാറിനു സമീപംവച്ച്‌ വെള്ളം അഴുതയിലേക്കും വാഗമണിനടുത്തുവച്ച്‌ മീനച്ചിലാറിലേക്കും ആയിരിക്കും ശക്‌തമായി ഒഴുകുക. ഇതോടെ മീനച്ചിലാറുമുതല്‍ പമ്പയാറുവരെയുള്ള ഭാഗം കടുത്ത നാശനഷ്‌ടങ്ങള്‍ക്കു വിധേയമാകും.

അതിശക്‌തമായ വെള്ളപ്പാച്ചിലില്‍ പുതിയ ആറുകളും തോടുകളും ഉണ്ടായിക്കുടെന്നില്ല. ഇത്‌ ലക്ഷക്കണക്കിനാളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും റീജിയണല്‍ ഡിവിഷന്‍സ്‌ ഓഫ്‌ ഇന്ത്യ-എ കാര്‍ട്ടോഗ്രാഫിക്‌ അനാലിസിസ്‌ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ ഇടുക്കി ഡാമിനെ ബാധിക്കില്ലെന്നല്ല അര്‍ഥമെന്ന്‌ ജലവിഭവവകുപ്പിലെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇടുക്കി അണക്കെട്ടിനും ഭീഷണിയുണ്ട്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ വെള്ളം മാത്രമല്ല ഒഴുകിയെത്തുക. നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഏകദേശം 2000 ടണ്ണിലേറെ ഭാരമുള്ളതായാണ്‌ കണക്കാക്കുന്നത്‌.


അണപൊട്ടിയാല്‍ ഒഴുകിവരുന്ന അണയുടെ ഭാഗങ്ങള്‍ ശക്‌തമായ ഓരോ മിസൈല്‍ പോലെയായിയിക്കും ഇടുക്കി അണക്കെട്ടില്‍ പതിക്കുക. അതോടൊപ്പം വെള്ളം ഒഴുകിവരുന്ന ഭാഗത്തെ മരങ്ങളും മറ്റു ഭാര വസ്‌തുക്കളും കൂടിയാകുമ്പോള്‍ ഇടുക്കിയുടെ കാര്യവും അപകടത്തിലാകും. കോട്ടയം, ആലപ്പുഴ ജില്ലകള്‍ വെള്ളത്തിനടിയിലാകുന്നതോടൊപ്പം ഇടുക്കിയേയും ഇതു ഭീഷണിയിലാക്കുന്നുണ്ട്‌.


Source : MANGALAM DAILY

ഓട്ടത്തിനിടെ കെ.എസ്‌.ആര്‍.ടി.സി. ബസിനുള്ളില്‍ തീ പടര്‍ന്നു


ഓട്ടത്തിനിടെ കെ.എസ്‌.ആര്‍.ടി.സി. ബസിനുള്ളില്‍ തീ പടര്‍ന്നു. ഡ്രൈവറുടെ അവസരോചിത ഇടപെടല്‍ മൂലം അപകടം ഒഴിവായി. ഇന്നലെ വൈകിട്ട്‌ പാലായില്‍ നിന്നും ഏഴാച്ചേരിയിലേക്കു പോയ മിനി ബസ്‌ അന്ത്യാളം കയറ്റം കയറുന്നതിനിടെയാണ്‌ ഡ്രൈവര്‍ സീറ്റിനു സമീപത്തുനിന്ന്‌ തീ പടര്‍ന്നത്‌.

ബാറ്ററിയില്‍ നിന്നുള്ള വയര്‍ ഷോട്ടായതിനേത്തുടര്‍ന്നായിരുന്നു തീ പിടിത്തം. വണ്ടിയില്‍ നിറയേ യാത്രക്കാരുണ്ടായിരുന്നു. പരിഭ്രാന്തരായ യാത്രക്കാര്‍ ബഹളം വച്ചു. ബസ്‌ നിര്‍ത്തിയ ഡ്രൈവര്‍ വയര്‍ വിച്‌ഛേദിച്ചതോടെയാണ്‌ അപകട ഭീഷണി ഒഴിവായത്‌.

Tuesday 6 December 2011

MISSION MULLAPERIYAR



ഒാള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ കൊല്ലപ്പള്ളി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 2 ന് ഭരണങ്ങാനം ഒാശാന മൌണ്ടില്‍ വച്ചു നടത്തിയ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ്. 32 പേര്‍ ഇതില്‍ പങ്കെടുത്തു.ശ്രീ എ ആര്‍ സദാനന്ദന്‍ ക്ലാസ് നയിച്ചു.

Monday 5 December 2011

കാവിന്‍പുറം ക്ഷേത്രത്തില്‍ ഉത്സവം


കാവിന്‍പുറം ക്ഷേത്രത്തില്‍ ഉത്സവം ഡിസംബര്‍ 28,29 തീയതികളില്‍.. വിശദാംശങ്ങള്‍ക്ക് താഴെയുള്ള നോട്ടീസില്‍ ക്ലിക്ക് ചെയ്യുക.

ക്ഷേത്രം വെബ്സൈറ്റ്- www.kavinpuramtemple.org

Sunday 4 December 2011

മാലിന്യം ഉപേക്ഷിക്കുന്നവരെ പിടികൂടാന്‍ ഓപ്പറേഷന്‍ സ്വീപ്പ്‌


പൊതുസ്‌ഥലങ്ങളിലും റോഡ്‌സൈഡിലും പ്ലാസ്‌റ്റിക്‌ കാരി ബാഗുകളിലാക്കി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ കര്‍ശന നടപടി. ജില്ലാ പോലീസ്‌ ഊര്‍ജിത നിയമനടപടി സ്വീകരിച്ചു തുടങ്ങി.

ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ ഓപ്പറേഷന്‍ സ്വീപ്പ്‌ എന്ന പേരിലാണ്‌ നടപടി ശക്‌തമാക്കിയിരിക്കുന്നത്‌. പൊതുസ്‌ഥലങ്ങളിലും പൊതുനിരത്തുകളിലും ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ അതത്‌ പോലീസ്‌ സ്‌റ്റേഷനുകളിലോ ജില്ലാ പോലീസ്‌ കണ്‍ട്രോള്‍ റൂം നമ്പരായ 100 ലേക്കോ ക്രൈം സ്‌റ്റോപ്പര്‍ നമ്പരായ 1090 ലേക്കോ ഫോണില്‍ വിളിച്ച്‌ പരാതിപ്പെടാം.

ഫോണ്‍ നന്പരുകള്‍

പാലാ പോലീസ് സ്റ്റേഷന്‍ - 0482 2212334
DYSP - 0482 2210888 Mobile - 9497990051
Circle Inspector - 0482 2212334 Mobile - 9497987080
Pala Traffic Police- 9497980355

രാമപുരം പോലീസ് സ്റ്റേഷന്‍ - 04822 260252

മേലുകാവ് പോലീസ് സ്റ്റേഷന്‍ - 04822 219058