Monday 22 August 2011

ശ്രീകൃഷ്ണജയന്തി

ഭഗവാന്‍ ഉണ്ണിക്കണ്ണന്റെ ജന്മദിനമായ അഷ്ട്ടമിരോഹിണി.  ഓഗസ്റ്റ്‌ 21 നു ബാലഗോകുലത്തിന്റെ ആഭിമുക്യത്തില്‍ ഐങ്കൊമ്പ് , അന്തീനാട് , എഴാച്ചേരി പ്രതേശങ്ങളിലെ ആകോഷസമിതികള്‍ സംയുക്തമായി
നടത്തിയ മഹാ ശോഭയാത്രയും വിവിധതരം കലാപരിപാടികളും നാടിനെ
വര്‍ണ്ണ വൈവിധ്യമാക്കി തീര്‍ത്തു. എഴാച്ചേരി  ഒഴയ്ക്കാട്ടു കാവില്‍  നിന്നും
ഐങ്കൊമ്പ് പാറേക്കാവ് ദേവി ക്ഷേത്രത്തില്‍  നിന്നും  കൊല്ലപ്പള്ളി ഗുരുമന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ കൊല്ലപ്പള്ളിയിലെ മഹാസംഗമത്തിന് ശേഷം മഹാശോഭായാത്രയായി  അന്തീനാട് ശ്രീ മഹാദേവക്ഷേത്ര സന്നിധിയില്‍  എത്തിച്ചേര്‍ന്നു .
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ താലപ്പൊലിയും ആര്‍പ്പുവിളികളും 
കുരവയോടും കൂടി ഉണ്ണിക്കണ്ണന്‍മാരെയും രാധമാരെയും   സ്വീകരിച്ചത് 
കണ്ണിനു കുളിര്‍മയേകി. എല്ലാ വര്‍ഷങ്ങളില്‍ നിന്നും  വിത്യസ്തമായി നടത്തിയ ശോഭായാത്ര  " ശങ്കര  നാരായണ "  സംഗമത്താല്‍ അന്തീനാടിനെ ദേവസംഗമ ഭൂമിയാക്കി മാറ്റി .  തുടര്‍ന്ന് നടന്ന ഉറിയടിയില്‍  അനേകം ഉണ്ണിക്കണ്ണന്‍മാരും രാധമാരും പങ്കെടുത്തു .