Wednesday 25 January 2012

പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടന്നു

പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം അന്തീനാട് ഗവ യു പി സ്കൂളില്‍ നടന്നു. 87 നന്പര്‍ ബൂത്തിന്‍റെ ചുമതലയുള്ള ആഫീസര്‍ ശ്രീ. അനൂപ് യോഗത്തിന് സ്വാഗതം ആശംസിച്ചു. അന്തീനാട് ഗവ യു പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ സി ആന്‍സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന്‍റെ ഉത്ഘാടനവും നിര്‍വഹിച്ചു. 88 നന്പര്‍ ബൂത്തിന്‍റെ ചുമതലയുള്ള ആഫീസര്‍ ശ്രീ.ഹരികൃഷ്ണന്‍ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തു.

സ്വാഗതം - അനൂപ്, ബി എല്‍ ഒ

പ്രതിജ്ഞ







പുതിയ വോട്ടര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന്‍റെ ഉത്ഘാടനം- കെ സി ആന്‍സി, ഹെഡ്മിസ്ട്രസ്, ജി യു പി എസ് അന്തീനാട്


Pravithanam-പ്രവിത്താനം തിരുനാള്‍-ടു വീലര്‍ ഫാന്‍സി ഡ്രസ് മത്സരം


Tuesday 24 January 2012

പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം അന്തീനാട്ടില്‍...


പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം സമ്മതിദായകരുടെ ദേശീയ ദിനമായ ജനുവരി 25 ന് വൈകിട്ട് 3 മണിക്ക് അന്തിനാട് ഗവ. യു പി സ്കൂളില്‍ വച്ച് നടക്കുന്നു. പുതിയതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത പാലാ നിയോജക മണ്ഡലത്തിലെ 87,88 നന്പര്‍ ബൂത്തുകളിലെ വോട്ടര്‍മാര്‍ അന്നേ ദിവസം പ്രസ്തുത ചടങ്ങിലെത്തി തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റേണ്ടതാണ്.

വാക്‌ദേവതയുടെ വീരഭടന് ആദരാഞ്ജലികള്‍....

സാഹിത്യവിമര്‍ശകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ആറ് മണിയോടെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം പൊതുദര്‍ശനത്തിനായി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലേക്ക് കൊണ്ടുവരും. പിന്നീട് കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ കണ്ണൂരിലെ പയ്യാമ്പലത്ത് നടക്കും.

Friday 20 January 2012

AMBIKA VIDYA BHAVAN-ഐങ്കൊമ്പ് അംബിക വിദ്യാഭവന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ വികസന ശോഭയില്‍.


അക്കാദമിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്കൂളിന്‍റെ  പുതിയ  ഹൈസ്കൂള്‍ മന്ദിരം പാറേക്കാവ്   ദേവസ്വത്തിന്‍റെ 2  ഏക്കര്‍ സ്ഥലത്ത് പണിയുവാനുള്ള ഒരുക്കങ്ങള്‍ ശീഘ്രഗതിയില്‍ നടന്നു വരുന്നു.

പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം റിപ്പബ്ലിക് ദിനമായ   ജനുവരി 26  വ്യാഴം പകല്‍ 11 .45 നു കൊയിലാണ്ടി ശ്രീരാമകൃഷ്ണ ആശ്രമം അധ്യക്ഷന്‍ സംപൂജ്യ ശ്രീമദ് സ്വപ്രഭാനന്ദ സ്വാമിജി മഹാരാജ് നിര്‍വഹിക്കും.

 


ഉച്ചകഴിഞ്ഞ് 2  മണിക്ക് നടക്കുന്ന ശിലാസ്ഥാപന സമ്മേളനം ബഹു. ധന കാര്യ മന്ത്രി K .M . മാണി ഉദ്ഘാടനം ചെയ്യും.സ്കൂള്‍ വാര്‍ഷിക ആഘോഷം ജസ്റ്റിസ്. M  രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാധ V  നായര്‍ അധ്യക്ഷ ആയിരിക്കും.


അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍...

Saturday 14 January 2012

മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമവേദിയില്‍ ഇന്ന്‌


'ജിമ്മി ജോര്‍ജ്‌ റിട്ടേണ്‍സ്‌'


വോളിബോള്‍ രാജകുമാരന്‍ പാലായുടെ സ്വന്തം  ജിമ്മി ജോര്‍ജ്ജിന് സ്‌മരണാഞ്‌ജലിയുമായി ജിമ്മിയോടൊപ്പം പാലായിലും കേരളത്തിലും ഭാരതത്തിലും വിദേശത്തുമുണ്ടായിരുന്ന വോളിബോള്‍ താരങ്ങളും ആരാധകരും പരിശീലകരും ഇന്നു വൈകിട്ട്‌ ആറിന്‌ ഒരുമിച്ച്‌ കളിച്ചുവളര്‍ന്ന പാലാ മണര്‍കാട്ട്‌ സ്‌റ്റേഡിയത്തില്‍ ഒത്തുകൂടും.

1974-ല്‍ ടെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസ്‌ മുതല്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ ജിമ്മിയോടൊപ്പമുണ്ടായിരുന്ന കേരള പോലീസ്‌ ഐ.ജിമാരായ എസ്‌. ഗോപിനാഥ്‌, ജോസ്‌ ജോര്‍ജ്‌, മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്മാരായ സിറിള്‍ സി. വെള്ളൂര്‍, കെ. ഉദയകുമാര്‍, അബ്‌ദുള്‍ റസാക്ക്‌, ദേശീയ താരങ്ങളായിരുന്ന എം. ഉല്ലാസ്‌, ജോണിക്കുട്ടി അഗസ്‌റ്റിന്‍, ജിമ്മിക്കൊപ്പം അബുദാബി സ്‌പോര്‍ട്‌സ് ക്ലബിനുവേണ്ടി കളിച്ചിരുന്ന ഇന്ത്യന്‍ താരങ്ങളായ മാണി സി. കാപ്പന്‍, പി.ടി. തോമസ്‌, ജോണ്‍സണ്‍ ജേക്കബ്‌, എം.കെ. മാനുവല്‍, ചരിത്രത്തിലാദ്യമായി ഓള്‍ ഇന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയിച്ച ഒരു കോളജ്‌ ടീമായ പാലാ സെന്റ്‌ തോമസ്‌ കോളജ്‌ ടീമില്‍ ജിമ്മിക്കൊപ്പം കളിച്ച ഡോ. ജോര്‍ജ്‌ മാത്യു പുതിയിടം, സെബാസ്‌റ്റ്യന്‍ ജോസ്‌, സോജന്‍, പി.ജെ. ജോസ്‌, എം.എ. ജോസഫ്‌ എന്നിവര്‍ ജിമ്മിയുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്‌ക്കും. ഇവര്‍ക്കൊപ്പം ജിമ്മിയുടെ ഗുരുക്കന്മാരും പരിശീലകരുമായിരുന്ന കെ.ജി. ഗോപാലകൃഷ്‌ണന്‍നായര്‍, കാഞ്ഞിരപ്പള്ളി ദേവസ്യാച്ചന്‍, കലവൂര്‍ എന്‍. ഗോപിനാഥ്‌, ടി.എസ്‌. സക്കറിയാസ്‌, ജിമ്മിക്കൊപ്പം കേരളാ പോലീസിലും പ്രീമിയര്‍ ടയേഴ്‌സിലും കളിച്ച മുന്‍കാല വോളിബോള്‍ താരങ്ങളും പാലായില്‍ ഇന്നു നടക്കുന്ന വോളിബോള്‍ കൂട്ടായ്‌മയില്‍ പങ്കെടുക്കും.
'ജിമ്മി ജോര്‍ജ്‌ റിട്ടേണ്‍സ്‌' എന്ന പേര്‌ നല്‍കിയിരിക്കുന്ന സ്‌മരണാഞ്‌ജലിയില്‍ 1986-ലെ സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തിയ മാര്‍ച്ചിന്റെ മുഴുനീള കാസറ്റ്‌ ബിഗ്‌ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്‌.


21-ാം വയസില്‍ അര്‍ജ്‌ജുന അവാര്‍ഡ്‌ നേടിയ ജിമ്മി വോളിബോളിനു പുറമേ ചെസിലും നീന്തലിലും വിദഗ്‌്ദ്ധനായിരുന്നു.

പേരാവൂര്‍ കുടക്കച്ചിറ കുടുംബത്തില്‍ 1955 മാര്‍ച്ച്‌ എട്ടിന്‌ ജനിച്ച ജിമ്മി 1987 നവംബര്‍ 30-ന്‌ ഇറ്റലിയിലുണ്ടായ കാറപകടത്തിലാണ്‌ അനന്തതയുടെ ലോകത്തേക്ക്‌ യാത്രയായത്‌.

എം.എം.ജെ. ഗ്രൂപ്പ്‌സിന്റെ നേതൃത്വത്തില്‍ പാലാ വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഇന്നു നടക്കുന്ന 'ജിമ്മി ജോര്‍ജ്‌ റിട്ടേണ്‍സ്‌' സ്‌മരണാഞ്‌ജലി കോട്ടയം ജില്ലാ പോലീസ്‌ മേധാവി സി. രാജഗോപാല്‍ ഉദ്‌്ഘാടനം ചെയ്യും.

കെ.കെ. എബ്രാഹം മുഖ്യ പ്രഭാഷണം നടത്തും. യശഃശരീരായ പ്രതിഭകളെ സ്‌മരിച്ച്‌ ദീപം തെളിയിക്കുകയും മൗന പ്രാര്‍ഥന നടത്തുകയും ചെയ്യും. 25 വോളിബോള്‍ പ്രതിഭകളെ ചടങ്ങില്‍  ആദരിക്കും.

അന്തീനാട് ന്യൂസ് 10000 ഹിറ്റുകളുടെ നിറവില്‍.....

അന്തീനാട് ന്യൂസ് 10000 ഹിറ്റുകളുടെ നിറവില്‍..... ഈ കുറഞ്ഞ കാലം കൊണ്ട് ഇത്രയും വിജയമാക്കിയ പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി...... തുടര്‍ന്നും നിങ്ങളുടെ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.... അന്തീനാടിന്‍റെ സ്പന്ദനങ്ങളോടൊപ്പം എന്നും ഞങ്ങളുണ്ടാവും, തീര്‍ച്ച......



കെട്ടിലും മട്ടിലും കൂടുതല്‍ പുതുമകള്‍ നിങ്ങളെ കാത്തിരിക്കുന്നു....

Friday 13 January 2012

കടനാട്ടില്‍ ടൂ വീലര്‍ ഫാന്‍സി ഡ്രസ് മത്സരം

കടനാട് തിരുനാള്‍

ഇല പൊഴിയും ശിശിരം



ഫോട്ടോ - രഞ്ജിത് വിശ്വം

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം


വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ജനുവരി 15 വരെ അവസരം. 1993 ജനുവരി 1 മുതല്‍ 1994 ജനുവരി 1 വരെ ജനിച്ചവര്‍ക്കാണ്‌ ഈ സൗകര്യം. ജനുവരി 15 വരെ (അവധി ദിവസം ഉള്‍പ്പെടെ) എല്ലാ താലൂക്ക്‌ ഓഫീസുകളിലും വയസ്സ്‌ തെളിയിക്കുന്ന രേഖയും മാതാവിന്റെയോ പിതാവിന്റെയോ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്‌ സഹിതം നേരിട്ട്‌ ഹാജരായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അടുത്തുള്ള താലൂക്ക്‌ ഓഫീസുമായി ബന്ധപ്പെടണം.

മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന്‌ തുടക്കമായി







നഗരത്തിന്റെ രാപകലുകളെ ഭക്‌തിസാന്ദ്രമാക്കി ഇരുപതാമത്‌ മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിനു പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ രാമകൃഷ്‌ണാനന്ദസ്വാമിനഗറില്‍ വിവേകാനന്ദ ജയന്തിദിനമായ ഇന്നലെ തുടക്കമായി.

ഇന്നലെ പുലര്‍ച്ചെ മലമേല്‍ കൃഷ്‌ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന മഹാഗണപതിഹോമത്തോടെയാണ്‌ ഈ വര്‍ഷത്തെ സംഗമ പരിപാടികള്‍ തുടങ്ങിയത്‌.

അരുണാപുരം ശ്രീരാമകൃഷ്‌ണമഠത്തില്‍നിന്നെത്തിച്ച വിവേകാന്ദസ്വാമികളുടെ ചിത്രവും ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍നിന്നെത്തിച്ച പതാകയും കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്നെത്തിച്ച ജ്യോതിയും മുരിക്കുംപുഴ ദേവീക്ഷേത്രത്തില്‍നിന്നുള്ള കൊടിമരവും ഇടനാട്‌ രാമകൃഷ്‌ണാനന്ദ സമാധിയില്‍നിന്നുള്ള രാമകൃഷ്‌ണാനന്ദസ്വാമികളുടെ ചിത്രവും വെള്ളാപ്പാട്‌ ദേവീക്ഷേത്രസന്നിധിയില്‍ എത്തിച്ചശേഷം ഇവിടെനിന്നാരംഭിച്ച വിവേകാനന്ദ ജയന്തി മഹാശോഭായാത്രയില്‍ നിരവധി പേര്‍ പങ്കാളികളായി.

ശോഭായാത്ര സമ്മേളനനഗരിയില്‍ എത്തിയപ്പോള്‍ ഹിന്ദുമഹാസംഗമം മുഖ്യ രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹാരാജ്‌ ധ്വജാരോഹണം നടത്തി.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സ്വാമി സ്വപ്രഭാനന്ദ മഹാരാജ്‌ അധ്യക്ഷത വഹിച്ചു.

ഹിന്ദുസമാജത്തിലെ സമസ്‌ത വിഭാഗങ്ങളും ഒന്നിച്ചുചേരുമ്പോഴേ ഹിന്ദുസംഗമം അര്‍ഥവത്താകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ പ്രചാരക്‌ എസ്‌. സേതുമാധവന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എം.എസ്‌. സംസ്‌ഥാന സമിതിയംഗം അനില്‍ അമര വിവേകാനന്ദ ജയന്തി സന്ദേശം നല്‍കി.

മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍, എസ്‌.എന്‍.ഡി.പി. മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ്‌ എ.കെ. ഗോപി ശാസ്‌താപുരം എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദുസംഗമം പ്രസിഡന്റ്‌ ഡോ. എന്‍.കെ. മഹാദേവന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.എന്‍. വാസുദേവന്‍ നന്ദിയും പറഞ്ഞു.

ഐങ്കൊമ്പിലെ അംബിക വിദ്യാഭവന്‍ സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നു.


അംബിക വിദ്യാഭവന്‍ സ്കൂളില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു ഓര്‍മ്മകള്‍ പങ്കുവെച്ചു.ഇപ്പോള്‍ +2 , ബിരുദ തലങ്ങളില്‍ പഠിക്കുന്നവരായിരുന്നു പങ്കെടുത്തവരില്‍ ഏറെയും.



ഏഴാച്ചേരി ശ്രീ ഭക്താനന്ദ ആശ്രമം ഇപ്പോള്‍ ക്ഷേത്രമായി മാറുന്നു...



ഏഴാച്ചേരി ഒഴയ്ക്കാട്ടു കാവ് ക്ഷേത്രം (ആശ്രമം) പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.
ശ്രീകോവില്‍ സമര്‍പ്പണം ഗംഭീര ഉത്സവമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .



സമീപ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശ്രീ ഭക്താനന്ദ ഗുരുദേവന്‍ 80 ല്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിബിഡ വനമായിരുന്ന ഒഴയ്ക്കാട്ടു കാവില്‍ സ്ഥാപിച്ച ആശ്രമം ഏഴാച്ചേരിയെ ഒരു നവോത്ഥാന കേന്ദ്രം ആക്കിയിരുന്നു. അനാചാരങ്ങള്‍ക്കും ജാതി വിവേചനത്തിനുമെല്ലാം എതിരെ പ്രവര്‍ത്തിച്ച അദ്ദേഹം സ്ഥാപിച്ച നാല് ആശ്രമങ്ങളില്‍ ഒന്നായ ഏഴാച്ചേരി ഇപ്പോള്‍ ക്ഷേത്രമായി മാറുകയാണ്.ഇവിടെ ഗുരുദേവന് സ്മാരകം നിര്‍മിക്കും.ഗുരുദേവന്‍റെ സന്ദേശം ആശ്രമത്തില്‍ നിന്നും സ്മാരകത്തിലേയ്ക്ക് വഴി മാറുമ്പോള്‍ കേരളത്തില്‍ അപൂര്‍വമായ സാംസ്കാരിക മുന്നേറ്റത്തിന്റെയും ഐക്യത്തിന്‍റെയും ചരിത്രവും അവബോധവും പഴയ തലമുറയോടെ വേരറ്റു പോകുമോ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.