Monday 30 April 2012

മെയ് ദിനാശംസകള്‍...,


ഇരുന്നുറുവര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ തൊഴിലാളികള്‍ അവരുടെ സ്വാതന്ത്രത്തിനു വേണ്ടി മുറവിളിയും സമരങ്ങളും നടത്തി തുടങ്ങി ..

അങ്ങനെ നടന്ന ഒരു സമരത്തിന്‌ എതിരെ ആണ് ..ദുഷ്ടന്മാരായ മുതലാളിമാര്‍ പോലിസിനെ ഉപയോഗിച്ച് വളരെ ക്രുരമായ മര്‍ദനം നടത്തുകയും തുടന്നു ഉണ്ടായ വെടിവെപ്പില്‍ നിരവധി തൊഴിലാളികള്‍ ദാരുണമായി കൊല ചെയ്യപ്പെടുകയുമുണ്ടായി.

വിവിധ രാജ്യങ്ങളിലെ ജനപ്രതിനിധികള്‍ ഈ ആവശ്യം ഉന്നയിച്ചു തെരുവുകളില്‍ ഇറങ്ങി...

തൊഴിലാളികളുടെ ആവശ്യങ്ങള്‍ മുറുകിയപ്പോള്‍ ...ഒടുവില്‍ അവര്‍ക്ക് മുട്ടു മടക്കേണ്ടി വന്നു ...

അങ്ങനെ എട്ടു മണിക്കൂര്‍ ജോലി സമയവും ,സ്ത്രികള്‍ക്ക് രാത്രി കാലങ്ങളില്‍ ജോലി ചെയ്യേണ്ട എന്നുള്ള നിയമവും വന്നു ...

1875 ആണ് ഇന്ത്യയില്‍ ഫാക്ടറി കമ്മിഷന്‍ നിലവില്‍ വന്നത് ..

1889 ല്‍ രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഫ്രന്‍സ് ആണ് ..ഈ മെയ്‌ ദിനം ,തൊഴിലാളികളുടെ ദിനമായി പ്രഖ്യാപിച്ചത് ...

ഏകദേശം എന്പതുരാജ്യങ്ങളില്‍ മെയ്‌ ദിനം ഒഴിവു ദിനം ആണ് ...

ഈ ദിനം നമുക്കും ആഘോഷിക്കം ...

തൊഴിലാളികള്‍ ആയ നാം ...നമുക്ക് നേരെയുള്ള ചൂഷണങ്ങള്‍ക്കെതിരെശബ്ദം ഉയര്‍ത്താം ...

Monday 23 April 2012

ഏഴാച്ചേരിയിലും കടനാട്ടിലും കാറ്റ് കനത്ത നാശം വിതച്ചു

ഞായറാഴ്ച വൈകീട്ടുണ്ടായ കൊടുങ്കാറ്റ് ഏഴാച്ചേരി, കടനാട്, കാവുങ്കണ്ടം മേഖലകളില്‍ കനത്ത നാശം വിതച്ചു. നിരവധി പേരുടെ വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് റബ്ബര്‍ മരങ്ങളും തേക്ക്, ആഞ്ഞിലി തുടങ്ങിയ മരങ്ങളും കാറ്റില്‍ ഒടിഞ്ഞു. വാഴ, കപ്പക്കൃഷികള്‍ വ്യാപകമായി നശിച്ചു. ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രഭാഗത്ത് വൈദ്യുതി ത്തൂണുകള്‍ ഒടിഞ്ഞു. കാറ്റുണ്ടായ മേഖലകളിലെല്ലാം വൈദ്യുതിലൈനുകള്‍ തകരാറിലായി. വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തിലെ ദേവസ്വംഹാളിന്റെ ടിന്‍ ഷീറ്റിട്ട മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. ഇവിടെ പാലത്തിങ്കല്‍ റോഡിലെ മൂന്ന് വൈദ്യുതിത്തൂണുകള്‍ വട്ടം ഒടിഞ്ഞു വീണു. കല്ലുംപുറം അന്നമ്മ, രാജപ്പന്‍ നിരപ്പേല്‍ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരയില്‍ മരം ഒടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. കാഞ്ഞിരംകുന്നേല്‍ ലില്ലിയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ നിലംപതിച്ചു. 



ഗ്രഹപ്രവേശം




ഞായറാഴ്ച ഗ്രഹപ്രവേശം നടന്ന ശ്രീനിനിലയം മനു-അനില്‍-അഖില്‍ സഹോദരന്‍മാരുടെ വീട്




ആശംസകള്‍.....

വിഷുക്കണി

വിഷു ഉത്സവത്തോടനുബന്ധിച്ച് അന്തീനാട് മഹാദേവക്ഷേത്രത്തില്‍ ഒരുക്കിയ വിഷുക്കണി

Wednesday 11 April 2012

വലവൂര്‍ സഹകരണബാങ്ക് പയപ്പാര്‍ ബ്രാഞ്ച് ഉദ്ഘാടനം 12 ന്...

          വലവൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ എട്ടാമത് ബ്രാഞ്ച് പാലാ-തൊടുപുഴ റോഡില്‍ പയപ്പാര്‍ ജംഗ്ഷനില്‍ കാടന്‍കാവില്‍ ബില്‍ഡിംഗ്സില്‍ നാളെ  (12.4.2012) ന് പ്രവര്‍ത്തനമാരംഭിക്കും. നാളെ വൈകുന്നേരം അഞ്ചിനു ധനകാര്യമന്ത്രി കെ.എം. മാണി ഉദ്ഘാടനം നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിക്കും. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 
കണ്‍സ്യൂമര്‍ ഫെഡ് ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കുര്യന്‍ ജോയി മുഖ്യപ്രഭാഷണം നടത്തും. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ.എ. റോസമ്മ സ്ട്രോംഗ് റൂമിന്റെയും റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ലോക്കറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് എസ്. കൃഷ്ണന്‍കുട്ടിനായര്‍ ആദ്യനിക്ഷേപം സ്വീകരിക്കും.
ജില്ലാ പഞ്ചായത്തംഗം സജിമോന്‍ മഞ്ഞക്കടമ്പില്‍, ജോയിന്റ് ഡയറക്ടര്‍ ഓഡിറ്റര്‍ ജോണ്‍ മാത്യു, ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസ്, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍, കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് അഗസ്റിന്‍ നടയത്ത്, സഹകരണ അസി. രജിസ്ട്രാര്‍ ടോമി ജോസഫ്, കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് മെംബര്‍ ചാള്‍സ് ആന്റണി, ഇടനാട് സഹകരണബാങ്ക് പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ്, കുടക്കച്ചിറ സഹകരണബാങ്ക് പ്രസിഡന്റ് കെ.ജെ. ജോസഫ്, കരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എ.കെ. ജോസഫ്, പഞ്ചായത്തംഗങ്ങളായ ലിറ്റി പയസ്, സിബി ഓടയ്ക്കല്‍, മുന്‍ ബോര്‍ഡ് മെംബര്‍ ഒ.എം. തോമസ് ഓടയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. ബാങ്ക് ബോര്‍ഡ് മെംബര്‍ അഗസ്റിന്‍ ജോസഫ് സ്വാഗതവും ബാങ്ക് സെക്രട്ടറി ജയിംസ് ജേക്കബ് നന്ദിയും പറയും.

Friday 6 April 2012

ദുഖവെള്ളി ആശംസകള്‍......



          എല്ലാ മാന്യ വായനക്കാര്‍ക്കും അന്തീനാട് ന്യൂസിന്‍റെ  ദുഖവെള്ളി  ആശംസകള്‍......