Tuesday 29 May 2012

ശ്രദ്ധിക്കൂ.....


ജൂലൈ ഒമ്പതിന്‌ സൈബര്‍ ലോകം അവസാനിക്കും ?





മാരകമായ കംപ്യൂട്ടര്‍ വൈറസ്‌ കാരണം ജൂലൈ ഒമ്പതുമുതല്‍ ലക്ഷകണക്കിന്‌ ഉപയോക്‌താക്കള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭ്യമാകില്ല എന്ന വാര്‍ത്തനേരത്തെ പുറത്തുവന്നതാണ്‌. ഇപ്പോഴിതാ, സെര്‍ച്ച്‌ എന്‍ജിന്‍ അതികായരായ ഗൂഗിളും ഇതുസംബന്ധിച്ച മുന്നറിയിപ്പ്‌ നല്‍കുന്നു. ഇന്റര്‍നെറ്റില്‍ ഇ-മെയില്‍ വഴിയും ചില വെബ്‌സൈറ്റുകള്‍ വഴിയും ഹാക്കര്‍മാര്‍ പ്രചരിപ്പിച്ച പരസ്യങ്ങള്‍ തുറന്നുനോക്കിയ ഉപയോക്‌താക്കളുടെ കംപ്യൂട്ടറുകള്‍ ജൂലൈ ഒമ്പതുമുതല്‍ ഇന്റര്‍നെറ്റുമായി കണക്‌ട്‌ ആകില്ലെന്നാണ്‌ ഗൂഗിള്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

അമേരിക്കയിലെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളെയും കംപ്യൂട്ടറുകളെയും ഈ പ്രശ്‌നത്തില്‍ നിന്ന്‌ മോചിപ്പിക്കുന്നതിനായി എഫ്‌ബിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും മാസങ്ങളായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്‌തുവരികയാണ്‌. ഇതിന്റെ ഭാഗമായി (http://www.dcwg.org/) എന്ന പേരില്‍ ഒരു വെബ്‌സൈറ്റ്‌ എഫ്‌ബിഐ തുറന്നിരുന്നു. ഈ സൈറ്റില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ ഓണ്‍ലൈന്‍ പരസ്യം വഴി വൈറസ്‌ ബാധിച്ചിട്ടണ്ടോയെന്ന്‌ മനസിലാക്കാനും അത്‌ പരിഹരിക്കാനും സാധിക്കും. എന്നാല്‍ ജൂലൈ ഓമ്പതോടെ ഈ സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിക്കും.

ലോകത്താകമാനമായി പത്തുലക്ഷത്തിലധികം പേരുടെ കംപ്യൂട്ടറുകള്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ മുഖേനയുള്ള വൈറസ്‌ ആക്രമണത്തില്‍പ്പെട്ടിട്ടുള്ളതായാണ്‌ സൂചന. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ച്‌ സന്ദര്‍ശിക്കുന്നവരുടെ കംപ്യൂട്ടര്‍ വൈറസ്‌ പിടിയില്‍ അകപ്പെട്ടോ എന്നറിയാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. ഗൂഗിള്‍ സെര്‍ച്ച്‌ പേജിലെ മുകള്‍വശത്തായി ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ്‌ ഉണ്ടാകും.


ഇത്തരത്തില്‍ വൈറസ്‌ ബാധിച്ചു എന്ന്‌ മനസിലായാല്‍ ആന്റി-വൈറസ്‌ ഉപയോഗിച്ച്‌ പരിഹരിക്കണമെന്നും ഉപയോക്‌താക്കള്‍ക്ക്‌ ഗൂഗിള്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ഓണ്‍ലൈന്‍ പരസ്യം വഴി ബാധിക്കുന്ന വൈറസുകളുടെ പ്രവര്‍ത്തനം മൂലം വെബ്‌ ബ്രൗസിംഗ്‌ വേഗം കുറയുകയും നിങ്ങളുടെ ആന്റി-വൈറസ്‌ നിര്‍വീര്യമാക്കപ്പെടുകയും ചെയ്യുന്നതായി ഗൂഗിള്‍ സെക്യൂരിറ്റി എന്‍ജിനിയര്‍ ഡാമിയന്‍ മെന്‍ഷര്‍ പറയുന്നു.

കടപ്പാട്- COMPUTRIC

Monday 28 May 2012

നെയ്യാറ്റിന്‍കരയുടെ അലയൊലികള്‍ നമ്മുടെ നാട്ടിലും...





നെയ്യാറ്റിന്‍കര ഇലക്ഷനുമായി ബന്ധപ്പെട്ട്   ഐങ്കൊമ്പില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ്

കുരിശുംമൂട്ടിമലയില്‍ തങ്കച്ചന്‍ അന്തരിച്ചു


കുഴവിക്കല്‍ ഭവാനിയമ്മ അന്തരിച്ചു


ന്തീനാട് കുഴവിക്കല്‍ (ഗ്രീന്‍ വില്ല)  ആര്‍ ശശിധരന്‍റെ  മാതാവ് എം എസ് ഭവാനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്കാരം നടത്തി.


ആദരാജ്ഞലികള്‍... 

Thursday 24 May 2012

ചരമം



അന്തീനാട്കളപ്പുരയ്ക്കല്‍ (ചെമ്പനാനിക്കല്‍) കരുണാകരന്‍നായര്‍ (78) അന്തരിച്ചു. ഭാര്യ:പരേതയായ സുമതിക്കുട്ടിയമ്മ. മക്കള്‍: സുധ,സുരേഷ്,സജികുമാര്‍. മരുമക്കള്‍:ആശ, അജിത, പരേതനായ വിജയന്‍. ശവസംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു

ആദരാഞ്ജലികള്‍.......

Tuesday 22 May 2012

അന്തീനാട്ടില്‍ ലക്ഷ്വറി കോച്ച് ബസ്സ് എത്തി


അന്തീനാട് തടത്തില്‍ സോമന്‍ ഗോപാലന്‍ 36 സീറ്റര്‍  ലക്ഷ്വറി കോച്ച് ബസ്സ് വാങ്ങി. 

ആശംസകള്‍.................. 

എബിന്‍ മൈക്കിള്‍ വിവാഹിതനാകുന്നു.







                 അന്തീനാട് പാലിയേക്കുന്നേല്‍ പി റ്റി മൈക്കിളിന്‍റെ (ബേബി) മകന്‍ എബിന്‍ മൈക്കിള്‍ വിവാഹിതനാകുന്നു. അന്ത്യാളം കൂട്ടപ്ലാക്കല്‍ മാത്യുവിന്‍റെയും മേരിയുടെയും മകള്‍ സോജി ആണ് വധു. മെയ് 31 ന് അന്തീനാട് പള്ളിയില്‍ വച്ചാണ് വിവാഹം.

Sunday 20 May 2012

വാഹനങ്ങളില്‍ നിന്ന് സണ്‍ഫിലം അടര്‍ത്തി മാറ്റാം


 കാറിന്റെ വിന്‍ഡോകളില്‍ അനുവദിക്കപ്പെട്ട പരിധി ലംഘിച്ച് ടിന്‍റ് നല്‍കിയ സണ്‍ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി നിരോധിച്ചിരിക്കുകയാണല്ലോ? ഇതോടെ വെട്ടിലായത് കറുത്ത സണ്‍ഫിലിമുകള്‍ പിടിപ്പിച്ച് വണ്ടിയില്‍ പൂര്‍ണ സ്വകാര്യത ഏര്‍പ്പെടുത്തിയ ഉപഭോക്താക്കളാണ്. കളി ചില്ലിലായതിനാല്‍ എങ്ങനെ അത് അടര്‍ത്തി മാറ്റും എന്ന ആശയക്കുഴപ്പം ഉപഭോക്താക്കള്‍ക്കുണ്ട്. ഇതിന് വിദഗ്ധസഹായം തേടാന്‍ നിന്നാല്‍ പോക്കറ്റിന് പണികിട്ടാന്‍ സാധ്യതയുണ്ട്. പിടിപ്പിച്ചവനെക്കൊണ്ട് എടുപ്പിക്കുന്ന പണി ഇക്കാര്യത്തില്‍ അത്ര നന്നാവില്ല. 500 മുതല്‍ 800 രൂപ വരെയാണ് അവര്‍ ഈടാക്കുന്നതെന്നറിയുന്നു.

ഇതെല്ലാം സ്വയം ചെയ്യാവുന്ന ഒരു സംപിള്‍ പണിയാണ്. എങ്ങനെയെന്ന് താഴെ വിവരിക്കുന്നു. അല്‍പം ക്ഷമ ഈ ജോലിക്ക് ആവശ്യമാണെന്ന് ആദ്യമേ അറിയിക്കുന്നു.

നല്ല വെയിലുള്ള സമയത്ത് കാര്‍ കുറെ നേരം ചൂട് തട്ടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ഉള്ളില്‍ നിന്ന് സണ്‍ഫിലിമില്‍ വെള്ളം സ്പ്രേ ചെയ്യുക. കുറച്ചധികം നേരം കൂടി കാത്തിരിക്കുക. സ്റ്റിക്കറുകളില്‍ പശ ഒന്ന് അയയാന്‍ വേണ്ടിയാണിത്.

ഇത്തിരി മൂര്‍ച്ചയുള്ള എന്തെങ്കിലും ഉപകരണം കൊണ്ട് ഗ്ലാസിന്‍റെ ഏതെങ്കിലും മൂലയില്‍ നിന്ന് ഫിലിം അടര്‍ത്തുക. വളരെ അവധാനതയോടെ ഫിലിം അടര്‍ത്തുക. അടര്‍ത്തുന്ന സമയങ്ങളില്‍ ഫിലിമിനും ഗ്ലാസിനും ഇടയില്‍ വെള്ളം സ്പ്രേ ചെയ്തുകൊണ്ടിരിക്കണം.

അടര്‍ത്തി മാറ്റിയതിനു ശേഷം എന്തെങ്കിലും വരയും കുറിയും ഗ്ലാസ്സില്‍ കാണുകയാണെങ്കില്‍ ഏതെങ്കിലും വിന്‍ഡോ ക്ലീനിംഗ് ഫ്ലൂയിഡ് പ്രയോഗിക്കുക

Saturday 19 May 2012

ഗൌരീശങ്കരം ആഡിറ്റോറിയം പുതുക്കി പണിയുന്നു

പ്ലാന്‍


          അന്തീനാട് മഹാദേവ ക്ഷേത്രത്തിലെ ഗൌരീശങ്കരം ആഡിറ്റോറിയം പുതുക്കി പണിയുന്നു. കാലത്തിനനുസൃതമായി പുതുപുത്തന്‍ ഡിസൈനും അതോടൊപ്പം എല്ലാ സൌകര്യങ്ങളും ഉള്‍കൊള്ളിച്ചുകൊണ്ടുമാണ് പുതുക്കി പണിയുന്നതെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്നും അവര്‍ അറിയിച്ചു. ആഡിറ്റോറിയം ഡിസൈന്‍ ചെയ്തിരിക്കുന്നത് തൊടുപുഴ കുമാര്‍& കുമാര്‍ ആണ്.

Saturday 12 May 2012



ഡീസല്‍ കാര്‍ വാങ്ങണോ ? 

ഡീസല്‍ കാറുകള്‍ക്ക് പ്രിയമേറുന്നു... പെട്രോളിന്റെ വില നിയന്ത്രണം നീക്കുകയും ഡീസലിന് വില കുറയുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന ട്രെന്‍ഡ്. ഡീസലിനു വില കുറവായതുകൊണ്ട് ഡീസല്‍ കാര്‍ ലാഭകരമാണോ? ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തി. ഡീസല്‍ എന്‍ജിനുകള്‍ക്കായി അധിക പണം ചെലവഴിക്കില്ലെന്ന്. ഡീസലിന്റെ വിലനിയന്ത്രണം നീക്കുമെന്നും അധിക സെസ് ഏര്‍പ്പെടുത്തുമെന്നും കാര്‍ ഉടമകള്‍ക്ക് സബ്‌സിഡി ഒഴിവാക്കിയേ ഡീസല്‍ നല്‍കൂ എന്നുമെല്ലാം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുമുണ്ട്. 




ഡീസല്‍ വിലയുടെ കാര്യത്തില്‍ അനിശ്ചിതത്വം ശക്തമായ സാഹചര്യത്തിലാണ് രാജ്യത്തെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ പുതിയ തീരുമാനം. പകരം ടാറ്റ മോട്ടോഴ്‌സ്-ഫിയറ്റ് സഖ്യത്തില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ സ്വീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

വിലയുടെ കുറഞ്ഞതുകൊണ്ട് മാത്രമുള്ള അഭിനിവേശമാണ് ഡീസല്‍കാറുകളോടുള്ളത്. ഒരുപക്ഷെ വില ഉയര്‍ന്നാല്‍ ഈ സ്ഥിതി മറിച്ചായേക്കും. ഇതു മുന്‍കൂട്ടി കണ്ടാണ് മാരുതിയുടെ തീരുമാനം. ടാക്‌സി സേവനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഡീസല്‍ കാറുകള്‍ തന്നെ ലാഭകരം. കൂടുതല്‍ ദീര്‍ഘദൂര യാത്രകള്‍ക്കുള്ള വാഹനമെന്ന നിലയിലും ഡീസല്‍ കാറുകള്‍ തിരഞ്ഞെടുക്കാം. എന്നാല്‍, വ്യക്തിഗത ആവശ്യങ്ങളാണെങ്കിലോ? 2010 ജൂണില്‍ പെട്രോള്‍ വിലയുടെ നിയന്ത്രണം നീക്കിയതിനു ശേഷം എണ്ണക്കമ്പനികള്‍ ആറു തവണ പെട്രോള്‍ വില ഉയര്‍ത്തി. ആകെ 22 ശതമാനത്തോളമാണ് വര്‍ധന. പെട്രോളിന് നിലവില്‍ 66.20 രൂപയാണ് വില. ഡീസലിന് 44.55 രൂപയും. (തിരുവനന്തപുരത്തെ വില). അതായത് ലിറ്ററിന് 21.65 രൂപയുടെ വ്യത്യാസം. ഇനി മറ്റുചില കണക്കുകള്‍ നോക്കാം.

മൈലേജ്


കാര്‍ വാങ്ങിയാല്‍ പ്രധാന ചെലവ് ഇന്ധനത്തിനാണ്. ഉദാഹരണത്തിന് സ്വിഫ്റ്റിന്റെ പുതിയ മോഡലുകള്‍ എടുക്കാം. പെട്രോളിന് 18.6 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. ഡീസലിന് 22.9 കിലോമീറ്ററും. മാസം ആയിരം കിലോമീറ്റര്‍ ഓടുന്നുവെന്ന് കരുതുക. അപ്പോള്‍ അഞ്ചു വര്‍ഷംകൊണ്ട് 60,000 കിലോമീറ്റര്‍ യാത്ര. പെട്രോളിന്റെയും ഡീസലിന്റെയും ഇപ്പോഴത്തെ വിലയനുസരിച്ച് പെട്രോള്‍ കാറിന് ഇന്ധനച്ചെലവ് കിലോമീറ്ററിന് 3.5 രൂപയായിരിക്കും. ഡീസലിന് 1.9 രൂപയും. അതായത്, അഞ്ചു വര്‍ഷത്തേക്കുള്ള പെട്രോളിന് 2.10 ലക്ഷം രൂപയും ഡീസലിന് 1.14 ലക്ഷം രൂപയും ആയിരിക്കും. വ്യത്യാസം 96,000 രൂപ.


സ്വിഫ്റ്റിന്റെ പെട്രോള്‍ മോഡലിന് 4.36 ലക്ഷം രൂപ. ഡീസലിന് 5.21 ലക്ഷവും. വ്യത്യാസം 85,000 രൂപ. ഇനി അഞ്ചു വര്‍ഷത്തെ കണക്കില്‍ വാഹന വിലയും ഇന്ധന ചെലവും തമ്മിലുള്ള വ്യത്യാസം നോക്കുക. പെട്രോള്‍ കാറുകള്‍ക്ക് അധികമെന്നു പറയാവുന്നത് 11,000 രൂപ മാത്രം. ഡീസല്‍ വിലയില്‍ വ്യത്യാസം വരുന്നില്ലെങ്കിലുള്ള കണക്കനുസരിച്ചാണിത്. (കണക്കുകള്‍ കമ്പനികള്‍ക്കും മോഡലുകള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടാം.)


ചിലപ്പോള്‍ പെട്രോള്‍ കാറുകള്‍ക്ക് കമ്പനി വിലക്കുറവ് നല്‍കാം. ഡീസല്‍ മോഡലുകള്‍ക്ക് താരതമ്യേന നികുതി കൂടുതലായതിനാലാണ് വില ഉയര്‍ന്നു നില്‍ക്കുന്നത്. വാഹന വായ്പ ലഭ്യമാക്കുമ്പോഴും ചില കമ്പനികള്‍ ആനുകൂല്യമെന്ന നിലയില്‍ പലിശയിളവു വാഗ്ദാനം ചെയ്യാറുണ്ട്. ഇതെല്ലാം കൂടി പരിഗണിക്കുമ്പോള്‍ കണക്കുകള്‍ വീണ്ടും മാറും.

പഴയ കാറുകള്‍


ഡീസല്‍ കാറുകള്‍ ലഭിക്കുന്നതിന് ബുക്ക് ചെയ്ത് നാലു മാസം മുതല്‍ എട്ടു മാസം വരെ കാത്തിരിക്കേണ്ടതായി വരും. യൂസ്ഡ് കാര്‍ വിപണിയില്‍ പെട്രോള്‍ കാറുകള്‍ക്കും ഡീസല്‍ കാറുകള്‍ക്കും ഒരേ പ്രാധാന്യമായിരുന്നു അടുത്ത കാലം വരെ. എങ്കിലും പഴയകാറുകളുടെ വില നിര്‍ണയിക്കുന്നതില്‍ പല നിര്‍ണായക ഘടകങ്ങളുമുണ്ട്. തേയ്മാനം, ബ്രാന്‍ഡ്, പ്രവര്‍ത്തന നിലവാരം, എത്ര ദൂരം ഓടിയിട്ടുണ്ട് എന്നിങ്ങനെ. എന്നാല്‍ ഇന്ധന വിലയിലെ വ്യത്യാസവും ഇപ്പോള്‍ പ്രധാന ഘടകമായിരിക്കുന്നു. ഇത് പഴയ കാറുകളുടെ വിപണിയിലും ഡീസല്‍ കാറുകള്‍ക്ക് വില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

കാത്തിരിപ്പ്


ഡീസല്‍ കാറുകള്‍ വാങ്ങാനുദ്ദേശിച്ചാല്‍ ബുക്ക് ചെയ്ത് നാലു മുതല്‍ എട്ടു മാസം വരെ കാത്തിരിക്കണം. പ്രമുഖ കമ്പനികളുടെയെല്ലാം സ്ഥിതി ഇതാണ്. പ്രധാന കമ്പനികളെല്ലാം അടുത്ത കാലം വരെ പെട്രോള്‍ മോഡലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നാണ് ഇതിനു കാരണം. ഡീസല്‍ എന്‍ജിന്റെ സാങ്കേതിക ഗുണനിലവാരം മെച്ചപ്പെടുത്തിയെടുക്കാന്‍ കമ്പനികള്‍ക്ക് അധികം തുക ചെലവാക്കേണ്ടി വരുന്നുമുണ്ട്.

സാങ്കേതികത


ഒരു ദശാബ്ദം മുമ്പു വരെ ഡീസല്‍ കാറുകളെന്നാല്‍ വേഗം കുറഞ്ഞ, ശബ്ദം കൂടിയ വാഹനങ്ങളായിരുന്നു. എന്‍ജിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവ് ഏറെയായിരുന്നു. എന്നാല്‍ സാങ്കേതികത പുരോഗമിച്ചതോടെ ഈ സ്ഥിതിവിശേഷം മാറിയിട്ടുണ്ട്. വിപണിയിലെ മത്സരം പെട്രോള്‍ എന്‍ജിനോടു കിടപിടിക്കുന്ന ഡീസല്‍ എന്‍ജിനുകള്‍ ധാരാളമായെത്തുന്നതിന് കാരണമായി.

ഇന്‍ഷുറന്‍സ്


പെട്രോള്‍, ഡീസല്‍ മോഡല്‍ വ്യത്യാസം നോക്കിയല്ല ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്. ഇന്‍ഷുര്‍ഡ് ഡിക്ലെയര്‍ജഡ് വാല്യു (ഐഡിവി), ലോസ് റേഷ്യോ ( റിസ്‌ക്) എന്നിവയ്ക്കനുസരിച്ചാണ് ഇത് തീരുമാനിക്കുന്നത്. അതുകൊണ്ടു തന്നെ ഒരേ വിഭാഗത്തില്‍ പെട്ട ഡീസല്‍ കാറുകള്‍ക്കായിരിക്കും പെട്രോള്‍ കാറിനേക്കാള്‍ പ്രീമിയം കൂടുതല്‍. ഡീസല്‍ കാറുകള്‍ക്ക് വില കൂടുതലായിരിക്കാനുള്ള കാരണങ്ങളിലൊന്നും ഇതാണ്. കാര്‍ വാങ്ങുമ്പോള്‍ പെട്രോള്‍ വേണോ ഡീസല്‍ വേണോ? ആവശ്യങ്ങള്‍ അറിഞ്ഞ് മുകളിലുള്ള ഘടകങ്ങള്‍ അനുസരിച്ച് തീരുമാനമെടുക്കാം. 







കടപ്പാട്-മാതൃഭൂമി

Friday 4 May 2012

കേരളത്തില്‍ നിന്നൊരു ടാബ് ലറ്റ് പിസി



2011 ടാബ് ലറ്റ് പി.സി.കളുടെ  വര്‍ഷമാണെങ്കില്‍ 2012 ടാബ് ലറ്റ് പി.സി.കളുടെ വളര്‍ച്ചയുടെ വര്‍ഷമാണ്. ഗാഡ്ജറ്റുകള്‍ ഇന്ത്യന്‍ യുവത്വങ്ങളുടെ ഹരമായി മാറുമ്പോള്‍ വമ്പന്‍മാര്‍ അടക്കി വാഴുന്ന ടാബ് ലറ്റ് കമ്പ്യൂട്ടറുകളുടെ ശ്രേണിയിലേക്ക് നിരവധി ഇന്ത്യന്‍ കമ്പനികളാണ് വിലക്കുറവിന്റെ സവിശേഷതയുമായി  ടാബ് ലറ്റ് പി.സി.കളുമായി വിപണിയില്‍ അവതരിച്ചിരിക്കുന്നത്. ഇതില്‍  വേറിട്ടൊരു സംരംഭവുമായി ശ്രദ്ധ നേടുകയാണ് എറണാകുളം സ്വദേശി ആദിത്തും തിരുവനന്തപുരം സ്വദേശി നിജേഷും. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ടെക്നോളജി ബിസിനസ് ഇന്‍ ക്യുബേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ കമ്പനിയായ ടെലിമാക്കോ ഡെവലപ്മെന്റ്സ് ലാബ് ആണ് 'ആറ്റിറ്റ്യൂഡ് ദക്ഷ' എന്ന പേരില്‍  മികച്ച സ്പെസിഫിക്കേഷനുമായി രംഗത്തെത്തിയിരിക്കുന്നത്. വിലക്കുറവിന്റെ ആനുകൂല്യവുമായി വിപണിയിലെത്തിയിരിക്കുന്ന ടാബ് ലറ്റുകളുടെ ഏറ്റവും വലിയ പോരായ്മകളായ ബാറ്ററി ആയുസ്സില്ലായ്മ, പ്രൊസ്സറിന്റെ വേഗക്കുറവ് എന്നിവ പരിഹരിച്ചു കൊണ്ടാണ് വിലയേറിയ ടാബ് ലറ്റുകളുടെ മാത്യകയില്‍  'ആറ്റിറ്റ്യൂഡ് ദക്ഷ' മെയ് 15നു വിപണിയിലെത്തുന്നത്.
 
 Specifications

ഒ.എസ്. (Operating System) - ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഐസ്‌ക്രീം സാന്‍വിച്ച് (ആന്‍ഡ്രോയിഡ് 4.0)

പ്രൊസ്സസര്‍ -  1.2 GHz ARM   Cortex-A8 Processor

ജി.പി.യു.  - 400 MHz - ARM Mali 400 (ഫ്ലാഷ് ആപ്ലിക്കേഷനു വേണ്ടി)

റാം  - 512 MB DDR 3

മെമ്മറി  - 4 GB (Internal)

 എക്സ്പാന്‍ഡബിള്‍ മെമ്മറി - Upto 32 GB with SD card slot

കണക്റ്റിവിറ്റി - Wi-Fi ,it support External 3G USB Dongle,Ethernet Cable,  OTG Cable Connector

ഡിസ്പ്ലേ  - 7 Inch LCD capacitive  multi touch WVGA

 സ്ക്രീന്‍ ടൈപ്പ് - Touch Screen Capacitive Multi Touch

 വീഡിയോ - 1080 FULL HD Video streaming,

ഓഡിയോ -  3.5 mm Audio Out, inbuilt speakers

 ഫയല്‍ എക്സ്റ്റെന്‍ഷന്‍ സപ്പോര്‍ട്ട് - Almost every available extension supported

പോര്‍ട്ടുകള്‍ - HDMI Port, Micro SD Slot,Micro USB Port

 വലുപ്പം - 10.1 mm Thikkness, 195 mm Length

ഭാരം - 300g ( ഐപാഡ് 3 യുടേത് 650g ആണ് )

 ബാറ്ററി - 1800 AMH ( 6 മണിക്കൂര്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം )

വാറന്റി - 1 Year

വില - 5399 രൂപ


      മികച്ച ബാറ്ററി സപ്പോര്‍ട്ട് , ശക്തമായ പ്രൊസ്സസറുകള്‍, മള്‍ട്ടി ടച്ച് കപാസിറ്റീവ് സ്ക്രീന്‍, ഭാരക്കുറവ്, മികച്ച ബ്രൌസിങ്ങ് സ്പീഡ്, അപ്ഗ്രേഡ് ചെയ്യുവാന്‍ സാധിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റം  എന്നീ പ്രത്യേകതകള്‍ അവകാശപ്പെടുന്ന ഈ ടാബ് ലറ്റ് പി.സി.യിലൂടെ HD വീഡിയോകള്‍ പ്ലേ ചെയ്യാനും  മോഷന്‍ സെന്‍സര്‍  ഗെയിമുകള്‍ കളിക്കുവാനും സാധിക്കും. ഈ ടാബ് ലറ്റ് പി.സി.യുടെ പോരായ്മയായി പറയാവുന്നത് സിം കാര്‍ഡ് സ്ലോട്ടും, ഫോണ്‍ സൌകര്യവും ലഭ്യമല്ലെന്നതാണ്. എങ്കിലും ഡാറ്റ കണ്ക്റ്റിവിറ്റിക്കായി വൈ ഫൈ,എക്സ്റ്റേണല്‍ 3G USB Dongle, എഥര്‍നെറ്റ് കേബിള്‍  OTG കേബിള്‍ കണക്റ്റര്‍ എന്നിവയെ സപ്പോര്‍ട്ടു ചെയ്യും. ഈ വര്‍ഷവസാനത്തോടെ ദക്ഷയുടെ പുതിയ വേര്‍ഷന്‍ ഈ പോരായമകള്‍ പരിഹരിച്ചായിരിക്കും പുറത്തിറക്കുകയെന്നാണ് സൂചനകള്‍. പുതിയ വേര്‍ഷനില്‍ 2 MP ക്യാമറ, 8GB or16 GB inbuilt memory, സിം കാര്‍ഡ് സ്ലോട്ട്, LED capacitive screen എന്നിവ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രീ ബുക്കിങ്ങിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക