Wednesday 29 February 2012

പി.കെ നാരായണപ്പണിക്കര്‍ അന്തരിച്ചു


എന്‍.എസ്.എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ നാരായണപ്പണിക്കര്‍ അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ വസതിയില്‍ ഉച്ചയ്ക്ക് 2.10 നായിരുന്നു അന്ത്യം. ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.

ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭൗതികദേഹം രാവിലെ പത്തുമുതല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. എന്‍.എസ്.എസ്സിന്റെ സ്ഥാപനങ്ങള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. 

അന്തീനാട് ന്യൂസിന്‍റെ ആദരാഞ്ജലികള്‍... 

Friday 24 February 2012

ട്രയിനിൽ അപ്പർ ബർത്തിൽ കയറി ഇരുന്നുള്ള ചിയേർസ് പറയൽ ഓർമ്മയാവുമോ ?

റയിൽവെ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ മദ്യപിച്ച് യാത്ര ചെയ്താൽ  6 മാസം വരെ ജയിൽ ശിക്ഷ കിട്ടാമെന്ന് റയിൽവെ പോലീസ് അറിയിച്ചു... ഇനി ട്രയിനിൽ അപ്പർ ബർത്തിൽ കയറി ഇരുന്നുള്ള ചിയേർസ് പറയൽ  ഓർമ്മയാവുമോ എന്ന പേടിയിലാണ് ഇവിടെ ചിലർ.... സമ്പൂർണ്ണ മദ്യ നിരോധനം എന്ന സ്വപ്നം കേരളത്തിൽ യാഥാർത്ഥ്യമായില്ലെങ്കിലും  ട്രെയിനിലെങ്കിലും യാഥർത്ഥ്യമാക്കാൻ ഇന്ത്യൻ റെയിൽവെയ്ക്ക് കഴിയട്ടേ  എന്നു ആശംസിക്കുന്നു.. ഇതൊക്കെ നിയമം..ഇനി യാഥാർത്ഥ്യത്തിലേക്ക് വരാം..കാഷ്മീർ മുതൽ  കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന പട്ടാള ക്യാമ്പുകളിൽ ജോലി ചെയ്യുന്നവരാണ്  ഭൂരിഭാഗം ദീർഘ ദൂര ട്രെയിൻ യാത്രക്കാരും..പലരുടെയും കയ്യിൽ സാധനം എപ്പോഴും  കാണും...ഇത് ഒരു പൈന്റ് ദിവസവും അടിക്കണം എന്ന് ഡോക്ട്ടറിന്റെ  കുറിപ്പുള്ള ആൾക്കാരും ഇതിലുണ്ട്..രണ്ട് അടിച്ചാൽ കൊതുകുകടിയും വാടയും  അടിക്കാതെ സുഖമായി ഉറങ്ങാം എന്ന് പറയുന്നവരുമുണ്ട്...ഇത്തരം മാരക രോഗികളെ  എങ്ങനെ കൈകാര്യം ചെയ്യും എന്നു റെയിൽവെ ആദ്യം ചിന്തിക്കേണ്ടതുണ്ട്..

കഷ്ടകാലത്തിനു കുപ്പി എടുത്ത് വക്കാൻ മറന്നാലും സാരമില്ല..ട്രെയിനിൽ അതിനുമുള്ള  സൗകര്യമുണ്ട്..മിക്ക ട്രെയിനികളിലും പാന്ററി കാരുടെ മേൽനോട്ടത്തിൽ ഒരു മോബൈൽ  ബാർ തന്നെ പ്രവർത്തിക്കുന്നുണ്ട്...മദ്യം ലോഡ് ചെയ്യുന്നതിനും കുപ്പി കളയുന്നതിനും  എല്ലാം പ്രത്യേകം സ്ഥലങ്ങൾ തന്നെ ഉണ്ട്..വളരെ സിസ്റ്റമാറ്റിക്കായി അത് ഇന്നും  നടന്നുകൊണ്ട് പോകുന്നു...ഇത്തരം ലോബികളെ എങ്ങനെ നിയന്ത്രിക്കാനാണ്  പരിപാടി..ഇതൊക്കെ ആദ്യം ചിന്തിക്കണം..പുകവലി നിരോധന നിയമമുള്ള  നാടല്ലേ നമ്മുടേത്..ആരും പൊതുനിരത്തിൽ പുകവലിക്കുന്നില്ലയോ... മദ്യം നിരോധിക്കുക എന്നതു സ്വപ്നം മാത്രമാണന്ന് നല്ല ബോധ്യമുള്ള ഉമ്മൻ ചാണ്ടി  സർ ഇത്തരം മണ്ടൻ പ്രഖ്യാപനങ്ങൾ ഒന്നും നടത്തില്ല..അദ്ദേഹത്തിനു മലയാളികളെ  അറിയാം..

കടപ്പാട് -

ലൗഡ്സ്പീക്കർ

Tuesday 21 February 2012

അന്തീനാട് ശാന്തിനിലയത്തിന് ബെസ്റ്റ് സ്‌പെഷല്‍ സ്‌കൂള്‍ അവാര്‍ഡ്

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ അസോസിയേഷന്റെ 2011-12 ലെ 'ബെസ്റ്റ് സ്‌പെഷല്‍ സ്‌കൂള്‍' അവാര്‍ഡ് അന്തീനാട് ശാന്തിനിലയം സ്‌കൂളിന്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കെ.വി.തോമസില്‍ നിന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റീനാ സിറിയക് അവാര്‍ഡ് ഏറ്റുവാങ്ങി.

1991ല്‍ 12 വിദ്യാര്‍ഥികളുമായി ആരംഭിച്ച ശാന്തിനിലയിത്തില്‍ ഇപ്പോള്‍ 127 കുട്ടികളുണ്ട്. കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനും സൗകര്യമുണ്ട്. സി.എം.സി. സംന്യാസസഭയുടെ കീഴിലുള്ള സ്ഥാപനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുണ്ട്. അഞ്ചുവയസ്സു മുതലുള്ള കുട്ടികള്‍ക്കായി സംസ്ഥാനത്താദ്യമായി ഇന്‍ഹൗസ് ട്രെയിനിങ് സെന്റര്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.


ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സ്‌പെഷല്‍ സ്‌കൂളുകള്‍ക്കായി നടത്തുന്ന വിവിധ മത്സരങ്ങളില്‍ ശാന്തി നിലയത്തിലെ കുട്ടികള്‍ എപ്പോഴും മുന്നിലാണ്. 1998ല്‍ അമേരിക്കയിലെ വെസ്റ്റ് കരോളിനയില്‍ നടന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഇവിടത്തെ മൂന്നു കുട്ടികള്‍ പങ്കെടുത്തിരുന്നു.

Saturday 18 February 2012

അന്തീനാട് തിരുവുത്സവം


പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ഫെബ്രുവരി 19 ന്


ള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ആദ്യഘട്ടം ഫെബ്രുവരി 19നും രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിനും നടക്കും.  


പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പോളിയോ വൈറസിനെ ഇല്ലായ്മ ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം.  1995 മുതലാണ് കേരളത്തില്‍ പോളിയോ വാക്സിനേഷന്‍ ആരംഭിച്ചത്.  മനുഷ്യന്‍റെ നാഡീവ്യവസ്ഥയെ ബാധിച്ച് തളര്‍ച്ചയുണ്ടാക്കുകയാണ് പോളിയോ വൈറസ് ചെയ്യുന്നത്.  രോഗം ബാധിച്ചതിനുശേഷം ചികിത്സയില്ലാത്ത ഈ അസുഖത്തെ വാക്സിനേഷന്‍ വഴി പ്രതിരോധിക്കുകയാണ് ഏക മാര്‍ഗം.  പോളിയോ രോഗാണുക്കള്‍ പടരുന്നത് പ്രധാനമായും മലിനമായ കൈകളിലൂടെ ആഹാരം വഴിയാണ്. 
അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന് നല്‍കി രോഗാണു സംക്രമണം തടയുന്നതാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍.

                        പോളിയോ രോഗമുണ്ടാക്കുന്ന വൈല്‍ഡ് വൈറസ് വസിക്കുന്നത് കുട്ടികളുടെ കുടലിലാണ്.  എല്ലാ കുട്ടികള്‍ക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന് ലഭിക്കുമ്പോള്‍ വാക്സിന്‍, കുടലിലുള്ള പോളിയോ വൈറസിനെ നശിപ്പിക്കുന്നു. ഇന്ത്യയില്‍ 2011 ജനുവരിയില്‍ ഒരു പോളിയോ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  ഇത് പശ്ചിമബംഗാളിലെ ഹൗറയിലാണ്.  കേരളത്തില്‍ 2000ല്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പോളിയോ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  പിന്നീട് രോഗബാധയുണ്ടാകാതിരുന്നത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ നേട്ടമാണ്.  

നമ്മുടെ അടുത്തുള്ള പോളിയോ വാക്സിനേഷന്‍ കേന്ദ്രം-

1. ഗവ. യു പി സ്കൂള്‍ അന്തീനാട്

2. എം കെ എം ഹോസ്പിറ്റല്‍ അന്തീനാട്

Friday 17 February 2012

പാലായില്‍ നാളെ (18.2.2012) എല്‍ഡിഎഫ്‌ ഹര്‍ത്താല്‍

പാലായില്‍ നാളെ ഹര്‍ത്താലിന്‌ എല്‍ഡിഎഫ്‌ ആഹ്വാനം ചെയ്‌തു. മാലിന്യസംസ്‌കരണം ആവശ്യപ്പെട്ട്‌ സമരം ചെയ്‌ത എല്‍ഡിഎഫ്‌ പ്രവര്‍ത്തകരെ യുഡിഎഫ്‌ ആക്രമിച്ചെന്ന്‌ ആരോപിച്ചാണ്‌ ഹര്‍ത്താല്‍.

അന്തീനാട് തിരുവുത്സവത്തിന് കൊടിയേറി

അന്തീനാട് ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രിപയ്യപ്പിള്ളി ഇല്ലത്ത് മാധവന്‍ നന്പൂതിരി കൊടിയേറ്റുന്നു
         തിരുവുത്സവത്തോടനുബന്ധിച്ച്     കോഴിക്കോട് പ്രശാന്ത് വര്‍മ്മ അവതരിപ്പിച്ച മാനസജപലഹരി

Thursday 16 February 2012

അന്തീനാടിന്‍റെ ദേശീയോത്സവത്തിന് ഇന്ന് കൊടിയേറും


ഒരു നാടിന്‍റെ ആകെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമായി.... അന്തീനാട് ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കമാകും. 

ഇന്ന് വൈകിട്ട് 6 ന് ലോക മലയാളികള്‍ക്കിടയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള സാബ്രദായക ഭജന രംഗത്തെ അവസാന വാക്ക്-കോഴിക്കോട് പ്രശാന്ത് വര്‍മ്മ അവതരിപ്പിക്കുന്ന മാനസജപലഹരി.

 രാത്രി 9 ന് കൊടിയേറ്റ്. 

9.15 ന് വിസ്മയിപ്പിക്കുന്ന ആകാശവിസ്മയം-ശബ്ദത്തിന്റെയും നിറങ്ങളുടെയും സംഗമം നടക്കും....

Wednesday 15 February 2012

മാലിന്യപ്രശ്‌നം: പാലാ നഗരസഭയ്‌ക്ക് താക്കീതായി മനുഷ്യച്ചങ്ങല


പാലാ നഗരത്തിലെ മാലിന്യപ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടും കാനാട്ടുപാറയിലെ ജനങ്ങള്‍ ഡംമ്പിംഗ്‌ ഗ്രൗണ്ട്‌ നിര്‍ത്തലാക്കണമെന്ന്‌ ആവശ്യപ്പെട്ടു നടത്തുന്ന സമരത്തിനു പിന്തുണ നല്‍കിയും പാലായില്‍ ഇന്നലെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല നഗരസഭയ്‌ക്കുളള ശക്‌തമായ താക്കീതായി.

മുനിസിപ്പല്‍ ഓഫീസ്‌ മുതല്‍ നഗരമധ്യത്തിലൂടെ കൊട്ടാരമറ്റം വരെ തീര്‍ത്ത ചങ്ങലയില്‍ സ്‌ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണു കണ്ണികളായത്‌.

സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. എല്‍.ഡി.എഫ്‌. മുനിസിപ്പല്‍ കണ്‍വീനര്‍ സിബി തോട്ടുപുറം അധ്യക്ഷത വഹിച്ചു.

Tuesday 7 February 2012

ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് വേഗത വര്‍ദ്ധിപ്പിച്ചു.


ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ചില പ്ളാനുകളില്‍ വേഗത വര്‍ധിപ്പിച്ചു. 

ടെലിഫോണ്‍ ഉപയോഗത്തിന് പ്രത്യേക വാടക ഈടാക്കാത്ത കോംബോ-299 പ്ളാനില്‍ നിലവിലുള്ള സ്പീഡ് ഇരട്ടിയാക്കി. 

ഹോം അണ്‍ലിമിറ്റഡ്-499, ഹോം കോംബോ അണ്‍ലിമിറ്റഡ്-625 എന്നീ പ്ളാനുകളില്‍ ആദ്യ നാല് ജി.ബി ഉപയോഗംവരെ സ്പീഡ് ഇരട്ടി ആക്കി വര്‍ധിപ്പിച്ചു.
 
ഹോം അണ്‍ലിമിറ്റഡ്-750, ഹോം കോംബോ അണ്‍ ലിമിറ്റഡ്-750 എന്നീ പ്ളാനുകളില്‍ ആദ്യ ആറ് ജി.ബി വരെ വേഗത ഒരു എം.ബി.പി.എസ് ആക്കി. 

കോംബോ അണ്‍ലിമിറ്റഡ്-850 പ്ളാനിന്‍െറയും ഹോം കോംബോ അണ്‍ലിമിറ്റഡ്-900 പ്ളാനിന്‍െറയും വേഗത വര്‍ധിപ്പിച്ചു.

പുതുക്കിയ വേഗത ഫെബ്രുവരി ഒന്നിന് നിലവില്‍ വന്നു.
 
പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഒഴിവാക്കി. 

പുതിയ ബ്രോഡ്ബാന്‍ഡ് അപേക്ഷയോടൊപ്പം എടുക്കുന്ന ബി.എസ്.എന്‍.എല്‍ മൊബൈല്‍ കണക്ഷന് സിം സൗജന്യമായും നല്‍കും. 

ആനുകൂല്യങ്ങള്‍ മാര്‍ച്ച് 31 വരെ തുടരും.

Thursday 2 February 2012

വിവാഹിതയായി

അന്തീനാട് ശ്രീരാഗം (കൈതവയലില്‍) സുപ്രഭ വിവാഹിതയായി. പയപ്പാര്‍ ഭാസ്കര്‍ നിവാസില്‍ രാജീവ് ആണ് വരന്‍. ഇന്ന് മുരിക്കുംപുഴ ദേവീക്ഷേത്ര സന്നിധിയില്‍ വച്ചായിരുന്നു വിവാഹം.





അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍......

ജയേഷ് വിവാഹിതനാകുന്നു


 വരിക്കമാക്കല്‍ ജയേഷ് വിവാഹിതനാകുന്നു. തൊടുപുഴ മണക്കാട് തോട്ടത്തട്ടേല്‍ ശശിധരന്‍ നായരുടെ മകള്‍ രമ്യ ആണ് വധു. ഫെബ്രുവരി 9 ന് മണക്കാട് ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.