Sunday 20 May 2012

വാഹനങ്ങളില്‍ നിന്ന് സണ്‍ഫിലം അടര്‍ത്തി മാറ്റാം


 കാറിന്റെ വിന്‍ഡോകളില്‍ അനുവദിക്കപ്പെട്ട പരിധി ലംഘിച്ച് ടിന്‍റ് നല്‍കിയ സണ്‍ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി നിരോധിച്ചിരിക്കുകയാണല്ലോ? ഇതോടെ വെട്ടിലായത് കറുത്ത സണ്‍ഫിലിമുകള്‍ പിടിപ്പിച്ച് വണ്ടിയില്‍ പൂര്‍ണ സ്വകാര്യത ഏര്‍പ്പെടുത്തിയ ഉപഭോക്താക്കളാണ്. കളി ചില്ലിലായതിനാല്‍ എങ്ങനെ അത് അടര്‍ത്തി മാറ്റും എന്ന ആശയക്കുഴപ്പം ഉപഭോക്താക്കള്‍ക്കുണ്ട്. ഇതിന് വിദഗ്ധസഹായം തേടാന്‍ നിന്നാല്‍ പോക്കറ്റിന് പണികിട്ടാന്‍ സാധ്യതയുണ്ട്. പിടിപ്പിച്ചവനെക്കൊണ്ട് എടുപ്പിക്കുന്ന പണി ഇക്കാര്യത്തില്‍ അത്ര നന്നാവില്ല. 500 മുതല്‍ 800 രൂപ വരെയാണ് അവര്‍ ഈടാക്കുന്നതെന്നറിയുന്നു.

ഇതെല്ലാം സ്വയം ചെയ്യാവുന്ന ഒരു സംപിള്‍ പണിയാണ്. എങ്ങനെയെന്ന് താഴെ വിവരിക്കുന്നു. അല്‍പം ക്ഷമ ഈ ജോലിക്ക് ആവശ്യമാണെന്ന് ആദ്യമേ അറിയിക്കുന്നു.

നല്ല വെയിലുള്ള സമയത്ത് കാര്‍ കുറെ നേരം ചൂട് തട്ടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ഉള്ളില്‍ നിന്ന് സണ്‍ഫിലിമില്‍ വെള്ളം സ്പ്രേ ചെയ്യുക. കുറച്ചധികം നേരം കൂടി കാത്തിരിക്കുക. സ്റ്റിക്കറുകളില്‍ പശ ഒന്ന് അയയാന്‍ വേണ്ടിയാണിത്.

ഇത്തിരി മൂര്‍ച്ചയുള്ള എന്തെങ്കിലും ഉപകരണം കൊണ്ട് ഗ്ലാസിന്‍റെ ഏതെങ്കിലും മൂലയില്‍ നിന്ന് ഫിലിം അടര്‍ത്തുക. വളരെ അവധാനതയോടെ ഫിലിം അടര്‍ത്തുക. അടര്‍ത്തുന്ന സമയങ്ങളില്‍ ഫിലിമിനും ഗ്ലാസിനും ഇടയില്‍ വെള്ളം സ്പ്രേ ചെയ്തുകൊണ്ടിരിക്കണം.

അടര്‍ത്തി മാറ്റിയതിനു ശേഷം എന്തെങ്കിലും വരയും കുറിയും ഗ്ലാസ്സില്‍ കാണുകയാണെങ്കില്‍ ഏതെങ്കിലും വിന്‍ഡോ ക്ലീനിംഗ് ഫ്ലൂയിഡ് പ്രയോഗിക്കുക

No comments:

Post a Comment