Tuesday 29 May 2012

ജൂലൈ ഒമ്പതിന്‌ സൈബര്‍ ലോകം അവസാനിക്കും ?





മാരകമായ കംപ്യൂട്ടര്‍ വൈറസ്‌ കാരണം ജൂലൈ ഒമ്പതുമുതല്‍ ലക്ഷകണക്കിന്‌ ഉപയോക്‌താക്കള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭ്യമാകില്ല എന്ന വാര്‍ത്തനേരത്തെ പുറത്തുവന്നതാണ്‌. ഇപ്പോഴിതാ, സെര്‍ച്ച്‌ എന്‍ജിന്‍ അതികായരായ ഗൂഗിളും ഇതുസംബന്ധിച്ച മുന്നറിയിപ്പ്‌ നല്‍കുന്നു. ഇന്റര്‍നെറ്റില്‍ ഇ-മെയില്‍ വഴിയും ചില വെബ്‌സൈറ്റുകള്‍ വഴിയും ഹാക്കര്‍മാര്‍ പ്രചരിപ്പിച്ച പരസ്യങ്ങള്‍ തുറന്നുനോക്കിയ ഉപയോക്‌താക്കളുടെ കംപ്യൂട്ടറുകള്‍ ജൂലൈ ഒമ്പതുമുതല്‍ ഇന്റര്‍നെറ്റുമായി കണക്‌ട്‌ ആകില്ലെന്നാണ്‌ ഗൂഗിള്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

അമേരിക്കയിലെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളെയും കംപ്യൂട്ടറുകളെയും ഈ പ്രശ്‌നത്തില്‍ നിന്ന്‌ മോചിപ്പിക്കുന്നതിനായി എഫ്‌ബിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും മാസങ്ങളായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്‌തുവരികയാണ്‌. ഇതിന്റെ ഭാഗമായി (http://www.dcwg.org/) എന്ന പേരില്‍ ഒരു വെബ്‌സൈറ്റ്‌ എഫ്‌ബിഐ തുറന്നിരുന്നു. ഈ സൈറ്റില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ ഓണ്‍ലൈന്‍ പരസ്യം വഴി വൈറസ്‌ ബാധിച്ചിട്ടണ്ടോയെന്ന്‌ മനസിലാക്കാനും അത്‌ പരിഹരിക്കാനും സാധിക്കും. എന്നാല്‍ ജൂലൈ ഓമ്പതോടെ ഈ സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിക്കും.

ലോകത്താകമാനമായി പത്തുലക്ഷത്തിലധികം പേരുടെ കംപ്യൂട്ടറുകള്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ മുഖേനയുള്ള വൈറസ്‌ ആക്രമണത്തില്‍പ്പെട്ടിട്ടുള്ളതായാണ്‌ സൂചന. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ച്‌ സന്ദര്‍ശിക്കുന്നവരുടെ കംപ്യൂട്ടര്‍ വൈറസ്‌ പിടിയില്‍ അകപ്പെട്ടോ എന്നറിയാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. ഗൂഗിള്‍ സെര്‍ച്ച്‌ പേജിലെ മുകള്‍വശത്തായി ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ്‌ ഉണ്ടാകും.


ഇത്തരത്തില്‍ വൈറസ്‌ ബാധിച്ചു എന്ന്‌ മനസിലായാല്‍ ആന്റി-വൈറസ്‌ ഉപയോഗിച്ച്‌ പരിഹരിക്കണമെന്നും ഉപയോക്‌താക്കള്‍ക്ക്‌ ഗൂഗിള്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ഓണ്‍ലൈന്‍ പരസ്യം വഴി ബാധിക്കുന്ന വൈറസുകളുടെ പ്രവര്‍ത്തനം മൂലം വെബ്‌ ബ്രൗസിംഗ്‌ വേഗം കുറയുകയും നിങ്ങളുടെ ആന്റി-വൈറസ്‌ നിര്‍വീര്യമാക്കപ്പെടുകയും ചെയ്യുന്നതായി ഗൂഗിള്‍ സെക്യൂരിറ്റി എന്‍ജിനിയര്‍ ഡാമിയന്‍ മെന്‍ഷര്‍ പറയുന്നു.

കടപ്പാട്- COMPUTRIC

No comments:

Post a Comment