Saturday 18 February 2012

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ഫെബ്രുവരി 19 ന്


ള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ആദ്യഘട്ടം ഫെബ്രുവരി 19നും രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിനും നടക്കും.  


പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പോളിയോ വൈറസിനെ ഇല്ലായ്മ ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം.  1995 മുതലാണ് കേരളത്തില്‍ പോളിയോ വാക്സിനേഷന്‍ ആരംഭിച്ചത്.  മനുഷ്യന്‍റെ നാഡീവ്യവസ്ഥയെ ബാധിച്ച് തളര്‍ച്ചയുണ്ടാക്കുകയാണ് പോളിയോ വൈറസ് ചെയ്യുന്നത്.  രോഗം ബാധിച്ചതിനുശേഷം ചികിത്സയില്ലാത്ത ഈ അസുഖത്തെ വാക്സിനേഷന്‍ വഴി പ്രതിരോധിക്കുകയാണ് ഏക മാര്‍ഗം.  പോളിയോ രോഗാണുക്കള്‍ പടരുന്നത് പ്രധാനമായും മലിനമായ കൈകളിലൂടെ ആഹാരം വഴിയാണ്. 
അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന് നല്‍കി രോഗാണു സംക്രമണം തടയുന്നതാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍.

                        പോളിയോ രോഗമുണ്ടാക്കുന്ന വൈല്‍ഡ് വൈറസ് വസിക്കുന്നത് കുട്ടികളുടെ കുടലിലാണ്.  എല്ലാ കുട്ടികള്‍ക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന് ലഭിക്കുമ്പോള്‍ വാക്സിന്‍, കുടലിലുള്ള പോളിയോ വൈറസിനെ നശിപ്പിക്കുന്നു. ഇന്ത്യയില്‍ 2011 ജനുവരിയില്‍ ഒരു പോളിയോ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  ഇത് പശ്ചിമബംഗാളിലെ ഹൗറയിലാണ്.  കേരളത്തില്‍ 2000ല്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പോളിയോ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  പിന്നീട് രോഗബാധയുണ്ടാകാതിരുന്നത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ നേട്ടമാണ്.  

നമ്മുടെ അടുത്തുള്ള പോളിയോ വാക്സിനേഷന്‍ കേന്ദ്രം-

1. ഗവ. യു പി സ്കൂള്‍ അന്തീനാട്

2. എം കെ എം ഹോസ്പിറ്റല്‍ അന്തീനാട്

1 comment:

  1. പോളിയോവാക്സിന്‍ നിര്‍ബന്ധമല്ല
    http://www.youtube.com/watch?v=JETHJYOXNqM

    ReplyDelete