Tuesday 21 February 2012

അന്തീനാട് ശാന്തിനിലയത്തിന് ബെസ്റ്റ് സ്‌പെഷല്‍ സ്‌കൂള്‍ അവാര്‍ഡ്

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ അസോസിയേഷന്റെ 2011-12 ലെ 'ബെസ്റ്റ് സ്‌പെഷല്‍ സ്‌കൂള്‍' അവാര്‍ഡ് അന്തീനാട് ശാന്തിനിലയം സ്‌കൂളിന്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കെ.വി.തോമസില്‍ നിന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റീനാ സിറിയക് അവാര്‍ഡ് ഏറ്റുവാങ്ങി.

1991ല്‍ 12 വിദ്യാര്‍ഥികളുമായി ആരംഭിച്ച ശാന്തിനിലയിത്തില്‍ ഇപ്പോള്‍ 127 കുട്ടികളുണ്ട്. കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനും സൗകര്യമുണ്ട്. സി.എം.സി. സംന്യാസസഭയുടെ കീഴിലുള്ള സ്ഥാപനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുണ്ട്. അഞ്ചുവയസ്സു മുതലുള്ള കുട്ടികള്‍ക്കായി സംസ്ഥാനത്താദ്യമായി ഇന്‍ഹൗസ് ട്രെയിനിങ് സെന്റര്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.


ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സ്‌പെഷല്‍ സ്‌കൂളുകള്‍ക്കായി നടത്തുന്ന വിവിധ മത്സരങ്ങളില്‍ ശാന്തി നിലയത്തിലെ കുട്ടികള്‍ എപ്പോഴും മുന്നിലാണ്. 1998ല്‍ അമേരിക്കയിലെ വെസ്റ്റ് കരോളിനയില്‍ നടന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഇവിടത്തെ മൂന്നു കുട്ടികള്‍ പങ്കെടുത്തിരുന്നു.

No comments:

Post a Comment