Monday 9 January 2012

ഭരണങ്ങാനം ക്ഷേത്രത്തില്‍ ഉത്സവം 14 മുതല്‍..



ദക്ഷിണ ഗുരുവായൂര്‍ ഭരണങ്ങാനം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 14-ന്‌ കൊടിയേറി 21-ന്‌ ആറാട്ടോടെ സമാപിക്കും. തന്ത്രി ചേന്നാസ്‌ വിഷ്‌ണുനമ്പൂതിരി, മേല്‍ശാന്തി അട്ടോളി ഇല്ലത്ത്‌ വിഷ്‌ണു നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഇക്കൊല്ലത്തെ ആറാട്ട്‌ മഹോത്സവം ഭരണങ്ങാനം എസ്‌.കെ.വി. എന്‍.എസ്‌്.എസ്‌. കരയോഗമാണ്‌ നടത്തുന്നത്‌.

14-നു വൈകിട്ട്‌ അഞ്ചിന്‌ സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്‌ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ്‌ ശങ്കരബോസ്‌ ശങ്കരഭവനം അധ്യക്ഷതവഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ആറരയ്‌ക്ക് ഭജന, എട്ടിന്‌ കൊടിയേറ്റ്‌, പ്രസാദമൂട്ട്‌, ഒന്‍പതിന്‌ നൃത്തം.

15 മുതല്‍ 20 വരെ രാവിലെ എട്ടരയ്‌ക്ക് ശ്രീബലി എഴുന്നള്ളത്ത്‌, ഒന്‍പതരയ്‌ക്ക് ഉത്സവബലി, 11.30-ന്‌ ഉത്സവബലിദര്‍ശനവും വലിയകാണിക്കയും. 15, 17, 18, 19 തീയതികളില്‍ വൈകിട്ട്‌ നാലിന്‌ യഥാക്രമം ഭരണങ്ങാനം, കിഴപറയാര്‍, കീഴമ്പാറ, ഇടമറ്റം കരകളിലേക്ക്‌ ഊരുവലത്ത്‌ എഴുന്നള്ളത്ത്‌, രാത്രി ഒന്നിന്‌ വിളക്കിനെഴുന്നള്ളിപ്പ്‌.

15-നു രാവിലെ പത്തിന്‌ രാഗാഞ്‌ജലി. 16-ന്‌ ഭഗവതി പ്രതിഷ്‌ഠാദിന മഹോത്സവം. രാവിലെ പത്തിന്‌ തിരുവാതിര, വൈകിട്ട്‌ ആറരയ്‌ക്ക് ഭജന, ഏഴിന്‌ സാമ്പ്രദായ ഭജന, ഒന്‍പതിന്‌ വിളക്ക്‌. 17-നു രാവിലെ പത്തിന്‌ നാദസ്വരക്കച്ചേരി. 18-നു രാവിലെ പത്തിന്‌ നാട്യാഞ്‌ജലി. 19-നു രാവിലെ പത്തിന്‌ നാമഘോഷലഹരി. 20-നു രാവിലെ പത്തിന്‌ ശാസ്‌ത്രീയ നൃത്തനൃത്യങ്ങള്‍, വൈകിട്ട്‌ ആറരയ്‌ക്ക് ഭജന, ഏഴിന്‌ പാട്ടുപൊലിക, ഒന്‍പതിന്‌ വലിയവിളക്ക്‌, മേജര്‍സെറ്റ്‌ പഞ്ചവാദ്യം.

21-ന്‌ ആറാട്ടുദിവസം രാവിലെ പത്തിന്‌ മേജര്‍സെറ്റ്‌ കഥകളി, 11-ന്‌ ആറാട്ടുസദ്യ, രണ്ടിനു നാദസ്വരക്കച്ചേരി, വൈകിട്ട്‌ നാലിന്‌ ഭഗവത്‌ ധ്വജാരോഹണം, ആറാട്ടെഴുന്നള്ളത്ത്‌, ഗുരുവായൂര്‍ വലിയകേശവന്‍ തിടമ്പേറ്റും. മേള കലാനിധി ചോറ്റാനിക്കര സുബാഷ്‌ നാരായണമാരാരും തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന നാല്‍പത്തിരണ്ടില്‍പരം കലാകാരന്മാരും അണിനിരക്കുന്ന മേജര്‍സെറ്റ്‌ പഞ്ചവാദ്യം, ഏഴിന്‌ ആറാട്ടുകടവിലേക്ക്‌ എഴുന്നള്ളത്ത്‌, 7.15-ന്‌ മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതസദസ്‌, ഒന്‍പതരയ്‌ക്ക് സ്‌റ്റാര്‍സിംഗര്‍ ഫെയിം മഞ്‌ജുഷ മോഹന്‍ദാസിന്റെ ശാസ്‌ത്രീയ നൃത്തസന്ധ്യ, പത്തരയ്‌ക്ക് ആറാട്ടെതിരേല്‍പ്‌, പഞ്ചവാദ്യം, വിശേഷാല്‍ പാണ്ടിമേളം-വെളിയന്നൂര്‍ പരമേശ്വരമാരാരും നാല്‍പത്തിരണ്ടില്‍പരം കലാകാരന്മാരും അണിനിരക്കും.

No comments:

Post a Comment