Monday 23 April 2012

ഏഴാച്ചേരിയിലും കടനാട്ടിലും കാറ്റ് കനത്ത നാശം വിതച്ചു

ഞായറാഴ്ച വൈകീട്ടുണ്ടായ കൊടുങ്കാറ്റ് ഏഴാച്ചേരി, കടനാട്, കാവുങ്കണ്ടം മേഖലകളില്‍ കനത്ത നാശം വിതച്ചു. നിരവധി പേരുടെ വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് റബ്ബര്‍ മരങ്ങളും തേക്ക്, ആഞ്ഞിലി തുടങ്ങിയ മരങ്ങളും കാറ്റില്‍ ഒടിഞ്ഞു. വാഴ, കപ്പക്കൃഷികള്‍ വ്യാപകമായി നശിച്ചു. ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രഭാഗത്ത് വൈദ്യുതി ത്തൂണുകള്‍ ഒടിഞ്ഞു. കാറ്റുണ്ടായ മേഖലകളിലെല്ലാം വൈദ്യുതിലൈനുകള്‍ തകരാറിലായി. വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തിലെ ദേവസ്വംഹാളിന്റെ ടിന്‍ ഷീറ്റിട്ട മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. ഇവിടെ പാലത്തിങ്കല്‍ റോഡിലെ മൂന്ന് വൈദ്യുതിത്തൂണുകള്‍ വട്ടം ഒടിഞ്ഞു വീണു. കല്ലുംപുറം അന്നമ്മ, രാജപ്പന്‍ നിരപ്പേല്‍ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരയില്‍ മരം ഒടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. കാഞ്ഞിരംകുന്നേല്‍ ലില്ലിയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ നിലംപതിച്ചു. 



No comments:

Post a Comment