Tuesday 22 November 2011

പൊതുനിരത്തില്‍ മാലിന്യം തള്ളല്‍ നിരോധിച്ചു; ലംഘിച്ചാല്‍ നടപടി





വീട്ടുമാലിന്യങ്ങള്‍ പ്ലാസ്‌റ്റിക്‌ കാരിബാഗുകളിലാക്കി പൊതുനിരത്തുകളില്‍ എറിയുന്നതു ഹൈക്കോടതി നിരോധിച്ചു.

ഉത്തരവു ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനും തദ്ദേശ സ്‌ഥാപനങ്ങള്‍ക്കും ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശം നല്‍കി.

പ്ലാസ്‌റ്റിക്‌ കാരിബാഗുകളിലാക്കി ഗാര്‍ഹിക മാലിന്യങ്ങള്‍ പൊതുസ്‌ഥലങ്ങളില്‍ തള്ളുന്നത്‌ വ്യാപകമായിരിക്കുകയാണെന്നു ജസ്‌റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍നായരും പി.എസ്‌. ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം പൊതുശല്യമായി കണക്കിലെടുത്ത്‌ കുറ്റക്കാര്‍ക്കെതിരേ പോലീസ്‌ നടപടിയെടുക്കണമെന്ന്‌ കോടതി ഉത്തരവിട്ടു. മുന്‍സിപ്പല്‍ നിയമപ്രകാരവും പൊതുസ്‌ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നു കോടതി വ്യക്‌തമാക്കി. പുകവലി നിരോധനം നടപ്പാക്കിയതുപോലെ പൊതുസ്‌ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കേണ്ടതുണ്ടെന്നു കോടതി വിലയിരുത്തി. സംസ്‌ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക നിയമനിര്‍മാണം നടത്തുന്നതുവരെ കോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു. പ്ലാസ്‌റ്റിക്‌ കാരിബാഗുകള്‍ ഗുരുതരമായ പാരിസ്‌ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതിനാല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കേരളാ ഫെഡറേഷന്‍ ഓഫ്‌ വുമണ്‍ ലോയേഴ്‌സ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഉത്തരവ്‌.


നേരത്തേ നടപ്പാക്കേണ്ടിയിരുന്ന ഉത്തരവാണിത് എന്നാണ് അന്തീനാട് ന്യൂസിന്‌റെ അഭിപ്രായം

No comments:

Post a Comment