Showing posts with label വിവാഹം. Show all posts
Showing posts with label വിവാഹം. Show all posts

Friday, 15 June 2012

ബബിത വഴികോട്ട് വിവാഹിതയാകുന്നു...



അന്തീനാട്  വഴികോട്ട് മുരളി (പ്രൊപ്രൈറ്റര്‍,  വഴികോട്ട് എന്‍റര്‍പ്രൈസസ്, അന്തീനാട്)യുടെ മകള്‍ ബബിത  വിവാഹിതയാകുന്നു. കായംകുളം കൃഷ്ണപുരം ഉമ്മവീട്ടില്‍ തറയില്‍ മോഹനന്‍പിള്ളയുടെ മകന്‍ പ്രശാന്ത് ആണ് വരന്‍. നവംബര്‍ 18 ന് അന്തീനാട് ഗൌരീശങ്കരം ആഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹം.


അന്തീനാട് ന്യൂസിന്റെ ആശംസകള്‍....

Sunday, 3 June 2012

അന്തീനാട് പാലിയേക്കുന്നേല്‍ എബിന്‍ മൈക്കിള്‍ വിവാഹിതനായി

ആശംസകള്‍.....



അന്തീനാട് പാലിയേക്കുന്നേല്‍ പി റ്റി മൈക്കിളിന്‍റെ (ബേബി)
 മകന്‍ എബിന്‍ മൈക്കിള്‍ വിവാഹിതനായി. അന്ത്യാളം കൂട്ടപ്ലാക്കല്‍ മാത്യുവിന്‍റെയും മേരിയുടെയും മകള്‍സോജി ആണ് വധു. മെയ് 31 ന് അന്തീനാട് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.



അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍...

Thursday, 2 February 2012

വിവാഹിതയായി

അന്തീനാട് ശ്രീരാഗം (കൈതവയലില്‍) സുപ്രഭ വിവാഹിതയായി. പയപ്പാര്‍ ഭാസ്കര്‍ നിവാസില്‍ രാജീവ് ആണ് വരന്‍. ഇന്ന് മുരിക്കുംപുഴ ദേവീക്ഷേത്ര സന്നിധിയില്‍ വച്ചായിരുന്നു വിവാഹം.





അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍......

ജയേഷ് വിവാഹിതനാകുന്നു


 വരിക്കമാക്കല്‍ ജയേഷ് വിവാഹിതനാകുന്നു. തൊടുപുഴ മണക്കാട് തോട്ടത്തട്ടേല്‍ ശശിധരന്‍ നായരുടെ മകള്‍ രമ്യ ആണ് വധു. ഫെബ്രുവരി 9 ന് മണക്കാട് ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.



Saturday, 10 December 2011

വിവാഹം


അന്തീനാട് മറ്റക്കാട്ട് ശശിധരന്‍ നായരുടെ മകള്‍ സ്വാതി കൃഷ്ണ വിവാഹിതയായി. കായംകുളം മുതുകുളം നന്പാട്ടുമുനിയ പൂജ യില്‍ ശ്രീജിത്ത് ആണ് വരന്‍. ഇന്ന് (10.12.2011) ഗൌരീശങ്കരം ആഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. വധൂവരന്‍മാര്‍ക്ക് അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍...

ഫോട്ടോ - അനൂപ് നിറം




Monday, 28 November 2011

ശബ്‌ദങ്ങളില്ലാത്ത ലോകത്ത്‌ നിന്ന് പുതിയ ജീവിതത്തിലേക്ക്..



ശബ്‌ദങ്ങളില്ലാത്ത ലോകത്ത്‌ വേണുവും ജയിന്‍മേരിയും ഒന്നിക്കുന്നു. കൊല്ലപ്പള്ളി പാണ്ടിയാംമാക്കല്‍ ജോസ്‌ തോമസിന്റെ മകള്‍ ജയിന്‍ മേരിയുടെയും ബെന്നി ബഹനാന്‍ എം.എല്‍.എ.യുടെ മകന്‍ വേണു തോമസിന്റെയും വിവാഹനിശ്‌ചയം ഭരണങ്ങാനം സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയില്‍ നടന്നു. ഇരുവരും ജന്മനാ കേള്‍വിശക്‌തി ഇല്ലാത്തവരാണെങ്കിലും സ്‌പീച്ച്‌ തെറാപ്പിയിലൂടെയും സ്വപ്രയത്‌നത്തിലൂടെയും സംസാരശേഷി കൈവരിച്ചു. കളമശേരി നെസ്‌റ്റിലെ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറാണ്‌ വേണു.

രാജഗിരി കോളജിലെ എം.സി.എ. വിദ്യാര്‍ഥിയായ ജെയിന്‍ മേരി തന്റെ കൂട്ടുകാരിയും വേണുവിന്റെ അനുജത്തിയുമായ വീണവഴിയാണ്‌ വേണുവിനെ പരിചയപ്പെടുന്നത്‌. വ്യത്യസ്‌ത രാഷ്‌ട്രീയപ്രവര്‍ത്തനത്തിലൂടെ വളര്‍ന്നുവന്നവരാണ്‌ ബെന്നിയും ജോസും. വിവാഹ നിശ്‌ചയവേളയില്‍ രക്ഷിതാക്കള്‍ മറ്റൊരു കാര്യംകൂടി പറഞ്ഞു.

കൈക്കുഞ്ഞായിരുന്നപ്പോള്‍ പരസ്‌പരം കണ്ടവരാണ്‌ ജയിനും വേണുവും.

മൈസൂരിലെ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്‍ഡ്‌ ഹിയറിംഗില്‍ ചികിത്സയ്‌ക്ക് 1988-ല്‍ ചെന്നപ്പോഴായിരുന്നു അത്‌. അന്നേ ദൈവം കൂട്ടിച്ചേര്‍ത്തതാവാം ഇവരെ. ഡിസംബര്‍ 25-നു പെരുമ്പാവൂരിലാണ്‌ വിവാഹം.

അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍...

Sunday, 30 October 2011

വിവാഹം

അന്തീനാട് മൃദുലാ ഭവനില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ അനില ചന്ദ്രന്‍ വിവാഹിതയായി. കോട്ടയം കുമാരനെല്ലൂര്‍ ഉദയശ്രീ യില്‍ സുമേഷ് ആണ് വരന്‍, ഒക്ടോബര്‍ 30 ന് അന്തീനാട് ഗൌരീശങ്കരം ആഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. വധൂവരന്‍മാര്‍ക്ക് മംഗളാശംസകള്‍....