Wednesday, 30 November 2011
സാന്‍ജോ ഫെസ്റ്റ് 2011
സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കലാ മാമാങ്കമായ സാന്‍ജോ ഫെസ്റ്റ് ഡിസംബര്‍ 3-ന് നടക്കും. പാലാ സെന്റ് വിന്‍സെന്റ് - ചാവറ സ്കൂളുകളിലായാണ് പതിമൂന്നാമതു സാന്‍ജോഫെസ്റ്റിന് വേദികളൊരുങ്ങുന്നത്.
രാവിലെ ഒന്‍പതുമണിക്ക് പാലാ ഡി.വൈ.എസ്.പി. സാബു പി. ഇടിക്കുള മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാലാ സെന്റ് വിന്‍സെന്റ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഫിജി പി.ജോര്‍ജ്ജ് CMI സ്വാഗതം ആശംസിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ , പ്രശസ്ത ടി.വി.-സീരിയല്‍ താരം ഭഗത് മാനുവല്‍ വിശിഷ്ടാതിഥിയായിരിക്കും.തുടര്‍ന്ന് ആയിരത്തോളം കലാപ്രതിഭകള്‍ പത്തു വേദികളിലായി മാറ്റുരക്കുന്നു.
വൈകുന്നേരം മൂന്നിന് പ്രശസ്ത പിന്നണി ഗായകന്‍ വില്‍സ്വരാജ് നയിക്കുന്ന സംഗീത വിരുന്ന് . തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനം കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.സി.രാജഗോപാല്‍ IPS ഉദ്ഘാടനം ചെയ്യുന്നു. പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.ജോസുകുട്ടി പടിഞ്ഞാറേപ്പീടിക CMI അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പാലാ ചാവറ പബ്ലിക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.മാത്യു കരീത്തറ CMI സ്വാഗതവും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI നന്ദിയും അര്‍പ്പിക്കുന്നു.വിജയികള്‍ക്ക് മാനേജര്‍ ഫാ.തോമസ് നമ്പിമഠം CMI സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Subscribe to:
Post Comments (Atom)

No comments:
Post a Comment