Wednesday, 11 April 2012

വലവൂര്‍ സഹകരണബാങ്ക് പയപ്പാര്‍ ബ്രാഞ്ച് ഉദ്ഘാടനം 12 ന്...

          വലവൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ എട്ടാമത് ബ്രാഞ്ച് പാലാ-തൊടുപുഴ റോഡില്‍ പയപ്പാര്‍ ജംഗ്ഷനില്‍ കാടന്‍കാവില്‍ ബില്‍ഡിംഗ്സില്‍ നാളെ  (12.4.2012) ന് പ്രവര്‍ത്തനമാരംഭിക്കും. നാളെ വൈകുന്നേരം അഞ്ചിനു ധനകാര്യമന്ത്രി കെ.എം. മാണി ഉദ്ഘാടനം നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിക്കും. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 
കണ്‍സ്യൂമര്‍ ഫെഡ് ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കുര്യന്‍ ജോയി മുഖ്യപ്രഭാഷണം നടത്തും. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ.എ. റോസമ്മ സ്ട്രോംഗ് റൂമിന്റെയും റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ലോക്കറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് എസ്. കൃഷ്ണന്‍കുട്ടിനായര്‍ ആദ്യനിക്ഷേപം സ്വീകരിക്കും.
ജില്ലാ പഞ്ചായത്തംഗം സജിമോന്‍ മഞ്ഞക്കടമ്പില്‍, ജോയിന്റ് ഡയറക്ടര്‍ ഓഡിറ്റര്‍ ജോണ്‍ മാത്യു, ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസ്, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍, കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് അഗസ്റിന്‍ നടയത്ത്, സഹകരണ അസി. രജിസ്ട്രാര്‍ ടോമി ജോസഫ്, കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് മെംബര്‍ ചാള്‍സ് ആന്റണി, ഇടനാട് സഹകരണബാങ്ക് പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ്, കുടക്കച്ചിറ സഹകരണബാങ്ക് പ്രസിഡന്റ് കെ.ജെ. ജോസഫ്, കരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എ.കെ. ജോസഫ്, പഞ്ചായത്തംഗങ്ങളായ ലിറ്റി പയസ്, സിബി ഓടയ്ക്കല്‍, മുന്‍ ബോര്‍ഡ് മെംബര്‍ ഒ.എം. തോമസ് ഓടയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. ബാങ്ക് ബോര്‍ഡ് മെംബര്‍ അഗസ്റിന്‍ ജോസഫ് സ്വാഗതവും ബാങ്ക് സെക്രട്ടറി ജയിംസ് ജേക്കബ് നന്ദിയും പറയും.

No comments:

Post a Comment