കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അന്തീനാട് മഹാദേവ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ ആചാര്യനായി ഏറെ പ്രശംസ പിടിച്ചു പറ്റിയ തത്തനപ്പള്ളി കൃഷ്ണയ്യര്‍ വിവാഹിതനായി. കോയന്പത്തൂര്‍ സ്വദേശിയാണ് ഭാര്യ. നവംബര്‍ 25 ന് തൃശ്ശൂര്‍ വച്ചായിരുന്നു വിവാഹം.
അന്തീനാട് കുളത്തുങ്കല്‍ അന്നമ്മ അന്തരിച്ചു. സംസ്കാരം അന്തീനാട് പള്ളിയില്‍ നടന്നു. അര്‍ബുദ രോഗം ബാധിച്ച് ചികില്സയിലായിരുന്നു. കയ്യൂര്‍, കുറിഞ്ഞി തുടങ്ങിയ സ്കൂളുകളില്‍ പ്രധാനാദ്ധ്യാപിക ആയി ദീര്‍ഘകാലം ജോലി നോക്കിയിട്ടുണ്ട്.