Wednesday, 7 December 2011
ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ തീ പടര്‍ന്നു
ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ തീ പടര്‍ന്നു. ഡ്രൈവറുടെ അവസരോചിത ഇടപെടല്‍ മൂലം അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് പാലായില്‍ നിന്നും ഏഴാച്ചേരിയിലേക്കു പോയ മിനി ബസ് അന്ത്യാളം കയറ്റം കയറുന്നതിനിടെയാണ് ഡ്രൈവര്‍ സീറ്റിനു സമീപത്തുനിന്ന് തീ പടര്‍ന്നത്.
ബാറ്ററിയില്‍ നിന്നുള്ള വയര്‍ ഷോട്ടായതിനേത്തുടര്‍ന്നായിരുന്നു തീ പിടിത്തം. വണ്ടിയില്‍ നിറയേ യാത്രക്കാരുണ്ടായിരുന്നു. പരിഭ്രാന്തരായ യാത്രക്കാര്‍ ബഹളം വച്ചു. ബസ് നിര്‍ത്തിയ ഡ്രൈവര്‍ വയര്‍ വിച്‌ഛേദിച്ചതോടെയാണ് അപകട ഭീഷണി ഒഴിവായത്.
Tuesday, 6 December 2011
ഒാള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ കൊല്ലപ്പള്ളി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 2 ന് ഭരണങ്ങാനം ഒാശാന മൌണ്ടില്‍ വച്ചു നടത്തിയ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ്. 32 പേര്‍ ഇതില്‍ പങ്കെടുത്തു.ശ്രീ എ ആര്‍ സദാനന്ദന്‍ ക്ലാസ് നയിച്ചു.
Monday, 5 December 2011
കാവിന്‍പുറം ക്ഷേത്രത്തില്‍ ഉത്സവം
കാവിന്‍പുറം ക്ഷേത്രത്തില്‍ ഉത്സവം ഡിസംബര്‍ 28,29 തീയതികളില്‍.. വിശദാംശങ്ങള്‍ക്ക് താഴെയുള്ള നോട്ടീസില്‍ ക്ലിക്ക് ചെയ്യുക.
ക്ഷേത്രം വെബ്സൈറ്റ്- www.kavinpuramtemple.org
Sunday, 4 December 2011
മാലിന്യം ഉപേക്ഷിക്കുന്നവരെ പിടികൂടാന്‍ ഓപ്പറേഷന്‍ സ്വീപ്പ്
പൊതുസ്‌ഥലങ്ങളിലും റോഡ്‌സൈഡിലും പ്ലാസ്‌റ്റിക് കാരി ബാഗുകളിലാക്കി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ കര്‍ശന നടപടി. ജില്ലാ പോലീസ് ഊര്‍ജിത നിയമനടപടി സ്വീകരിച്ചു തുടങ്ങി.
ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ ഓപ്പറേഷന്‍ സ്വീപ്പ് എന്ന പേരിലാണ് നടപടി ശക്‌തമാക്കിയിരിക്കുന്നത്. പൊതുസ്‌ഥലങ്ങളിലും പൊതുനിരത്തുകളിലും ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതത് പോലീസ് സ്‌റ്റേഷനുകളിലോ ജില്ലാ പോലീസ് കണ്‍ട്രോള്‍ റൂം നമ്പരായ 100 ലേക്കോ ക്രൈം സ്‌റ്റോപ്പര്‍ നമ്പരായ 1090 ലേക്കോ ഫോണില്‍ വിളിച്ച് പരാതിപ്പെടാം.
ഫോണ്‍ നന്പരുകള്‍
പാലാ പോലീസ് സ്റ്റേഷന്‍ - 0482 2212334
DYSP - 0482 2210888 Mobile - 9497990051
Circle Inspector - 0482 2212334 Mobile - 9497987080
Pala Traffic Police- 9497980355
രാമപുരം പോലീസ് സ്റ്റേഷന്‍ - 04822 260252
മേലുകാവ് പോലീസ് സ്റ്റേഷന്‍ - 04822 219058
Friday, 2 December 2011
Thursday, 1 December 2011
Subscribe to:
Posts (Atom)









