Friday, 25 November 2011
ഈരാറ്റുപേട്ട കുലുങ്ങിയില്ല
ഈരാറ്റുപേട്ട മുതല്‍ തെക്കോട്ടു വ്യാഴാഴ്‌ച ഭൂചലനമുണ്ടാകുമെന്ന ബേപ്പൂര്‍ പുളിശേരില്‍ ശിവനുണ്ണിയുടെ പ്രവചനം പിഴച്ചു. ഭീതിയും പ്രാര്‍ഥനയുമായി കാത്തിരുന്ന ഈരാറ്റുപേട്ടക്കാര്‍ക്ക് ആശ്വാസം. പ്രാര്‍ഥന പതിവില്ലാത്തവരെക്കൊണ്ടുപോലും ദൈവത്തെ വിളിപ്പിക്കാന്‍ കഴിഞ്ഞെന്നു ശിവനുണ്ണിക്കും ആശ്വസിക്കാം.
ഇന്നലെ രാവിലെ ഒന്‍പതിനും പതിനൊന്നിനുമിടയില്‍ ഈരാറ്റുപേട്ട മേഖലയില്‍ ഭൂകമ്പമുണ്ടാകുമെന്നായിരുന്നു ശിവനുണ്ണിയുടെ പ്രവചനം. സ്‌ഥലം എം.എല്‍.എയും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി. ജോര്‍ജിന്റെ ജാഗ്രതാനിര്‍ദേശവും വന്നതോടെ നാടിന്റെ നെഞ്ചിടിപ്പു കൂടി. വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്‌തോടെ പരിഭ്രാന്തി ഇരട്ടിച്ചു.
ഈരാറ്റുപേട്ടക്കാര്‍ ബുധനാഴ്‌ച രാത്രി ഉറങ്ങിയില്ല. ഇന്നലെ പുലര്‍ന്നതോടെ സ്‌ത്രീകളും കുട്ടികളുമെല്ലാം വീടുകളില്‍നിന്നു പുറത്തിറങ്ങി. ഈരാറ്റുപേട്ട ടൗണ്‍ ഹര്‍ത്താലിനെ ഓര്‍മിപ്പിക്കുംവിധം വിജനമായി. രാവിലെ ആറിനു തുറക്കാറുള്ള വ്യാപാരസ്‌ഥാപനങ്ങള്‍ ഇന്നലെ തുറന്നപ്പോള്‍ ഏറെ വൈകി. ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലയ്‌ക്കു മുന്നില്‍പോലും ആളൊഴിഞ്ഞു.
വൃശ്‌ചികപ്പുലരികളില്‍ പതിവുള്ള തണുപ്പ് ഇന്നലെ മാറിനിന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ സൂര്യന്‍ വല്ലപ്പോഴുമെത്തുന്ന അതിഥിയായി. ഇടയ്‌ക്കു ചെറുതായി മഴ പൊടിഞ്ഞു. അന്തരീക്ഷത്തിന്റെ ഭാവമാറ്റവും നാട്ടുകാരെ ഭയചകിതരാക്കി. ചില ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. നടയ്‌ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മഹാരാഷ്‌ട്ര സ്വദേശികളായ സ്വര്‍ണപ്പണിക്കാരുടെ കുടുംബം രാവിലെ ഏഴു മുതല്‍ പ്രത്യേകം പ്രാര്‍ഥന നടത്തി.
ഉച്ചയ്‌ക്കുശേഷം സ്‌കൂളുകള്‍ തുറന്ന് മരച്ചുവട്ടിലിരുന്നു ക്ലാസെടുക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സ്‌കൂളുകളൊന്നും പ്രവര്‍ത്തിച്ചതേയില്ല. ഭൂചലനത്തിന്റെ വാര്‍ത്തകള്‍ ചൂടോടെ പ്രേക്ഷകരിലെത്തിക്കാന്‍ തമ്പടിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണു പുറത്തുനിന്നും ഈരാറ്റുപേട്ടയിലേക്ക് എത്തിയത്. സമയം പതിനൊന്നു പിന്നിട്ടതോടെയാണു നാട്ടുകാരുടെ ഭയപ്പാട് ഒഴിഞ്ഞുതുടങ്ങിയത്.
റിക്‌ടര്‍ സ്‌കെയിലില്‍ 4.6 മുതല്‍ 5.3 വരെ തീവ്രതയുള്ള ഭൂചലനമാണു ശിവനുണ്ണി പ്രവചിച്ചിരുന്നത്. ഡിസംബര്‍ ഒന്‍പതിനു കൂടുതല്‍ ശക്‌തിയുള്ള ഭൂകമ്പമുണ്ടാകുമെന്നും ശിവനുണ്ണി പ്രവചിച്ചിട്ടുണ്ട്.
അതേസമയം, ശിവനുണ്ണിയുടെ ഫോണിന് ഇന്നലെ വിശ്രമമില്ലായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നു നിരവധിയാളുകളാണു ഫോണില്‍ വിളിച്ചു രോഷം കൊണ്ടത്. ഭൂകമ്പം ഭയന്നു വീട്ടില്‍നിന്നു പുറത്തിറങ്ങി നിന്നതും മറ്റു വീടുകളില്‍ അഭയം തേടിയതും അവര്‍ ശിവനുണ്ണിയോട് പറഞ്ഞു. പ്രവചനത്തിന്റെ ആധികാരികതയും അവര്‍ ചോദ്യം ചെയ്‌തു. ഇതേതുടര്‍ന്ന് ഇനി ഭൂകമ്പ പ്രവചനത്തിനു ശിവനുണ്ണി മടിക്കുകയാണ്. കോസ്‌മിക് രശ്‌മികളെ അടിസ്‌ഥാനമാക്കിയാണ് എസ്.എസ്.എല്‍.സി. വിദ്യാഭ്യാസമുള്ള ശിവനുണ്ണി ഭൂകമ്പ പ്രവചനം നടത്തുന്നത്.
കടപ്പാട്- മംഗളം
Thursday, 24 November 2011
ആശംസകള്‍...
ANTHINAD NEWS EXCLUSIVE
നമ്മുടെ പ്രിയ സഹോദരന്‍ ശരത് കണ്ടത്തില്‍ MBBS EXAM ഉന്നത മാര്‍ക്കോടെ പാസായിരിക്കുന്നു... അന്തീനാട് ന്യൂസിന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍...
നമ്മുടെ പ്രിയ സഹോദരന്‍ ശരത് കണ്ടത്തില്‍ MBBS EXAM ഉന്നത മാര്‍ക്കോടെ പാസായിരിക്കുന്നു... അന്തീനാട് ന്യൂസിന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍...
Wednesday, 23 November 2011
Tuesday, 22 November 2011
പൊതുനിരത്തില്‍ മാലിന്യം തള്ളല്‍ നിരോധിച്ചു; ലംഘിച്ചാല്‍ നടപടി
വീട്ടുമാലിന്യങ്ങള്‍ പ്ലാസ്‌റ്റിക് കാരിബാഗുകളിലാക്കി പൊതുനിരത്തുകളില്‍ എറിയുന്നതു ഹൈക്കോടതി നിരോധിച്ചു.
ഉത്തരവു ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനും തദ്ദേശ സ്‌ഥാപനങ്ങള്‍ക്കും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
പ്ലാസ്‌റ്റിക് കാരിബാഗുകളിലാക്കി ഗാര്‍ഹിക മാലിന്യങ്ങള്‍ പൊതുസ്‌ഥലങ്ങളില്‍ തള്ളുന്നത് വ്യാപകമായിരിക്കുകയാണെന്നു ജസ്‌റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍നായരും പി.എസ്. ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം പൊതുശല്യമായി കണക്കിലെടുത്ത് കുറ്റക്കാര്‍ക്കെതിരേ പോലീസ് നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. മുന്‍സിപ്പല്‍ നിയമപ്രകാരവും പൊതുസ്‌ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നു കോടതി വ്യക്‌തമാക്കി. പുകവലി നിരോധനം നടപ്പാക്കിയതുപോലെ പൊതുസ്‌ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കേണ്ടതുണ്ടെന്നു കോടതി വിലയിരുത്തി. സംസ്‌ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക നിയമനിര്‍മാണം നടത്തുന്നതുവരെ കോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പ്ലാസ്‌റ്റിക് കാരിബാഗുകള്‍ ഗുരുതരമായ പാരിസ്‌ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതിനാല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഫെഡറേഷന്‍ ഓഫ് വുമണ്‍ ലോയേഴ്‌സ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
നേരത്തേ നടപ്പാക്കേണ്ടിയിരുന്ന ഉത്തരവാണിത് എന്നാണ് അന്തീനാട് ന്യൂസിന്‌റെ അഭിപ്രായം
ശബരിമല യാത്ര
അന്തീനാട്ടില്‍ നിന്നും ആദ്യ സംഘം ശബരിമലയ്ക്ക് യാത്ര തിരിച്ചു. കാല്‍ നടയായാണ് യാത്ര. ബിബിന്‍ നിലപ്പന, വിജയ് ഈന്താനിയില്‍, അനില്‍ദാസ് പെരുമാട്ടിക്കുന്നേല്‍, വിഷ്ണു കണ്ടത്തില്‍, സുനീഷ് മാന്പഴശ്ശേരില്‍, ഷാജി ചേലപ്പുറത്ത് എന്നിവരടങ്ങിയ ആറംഗ സംഘമാണ് ശിവക്ഷേത്രത്തില്‍ കെട്ടു നിറച്ച് പുറപ്പെട്ടത്. ഓരോ വര്‍ഷവും ഒരു നിയോഗം പോലെ ഏതു സ്ഥലത്ത് എത്ര തിരക്കിലായാലും മലയാത്ര കാല്‍നടയായി നടത്താന്‍ സാധിക്കാറുണ്ടെന്ന് അനില്‍ദാസ് അന്തീനാട് ന്യൂസിനോട് പറഞ്ഞു. പെരിയസ്വാമി വിനോദ് വടക്കേമഠത്തിന്‍റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം ഇന്ന് എരുമേലിയില്‍ വച്ച് ഇവരോടൊപ്പം ചേരും.
Sunday, 20 November 2011
Subscribe to:
Posts (Atom)








